Activate your premium subscription today
വാഷിങ്ടൻ ∙ പ്രഫഷനൽ സർക്യൂട്ടിലെ വനിതാ ടെന്നിസ് താരങ്ങൾക്ക് വേതനത്തുക സഹിതം ഒരു വർഷം പ്രസവാവധി നൽകാൻ വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ). ഗർഭിണികളാവുന്നവർക്കാണ് ഇതു ലഭിക്കുക. വാടകഗർഭം വഴിയോ ദത്തെടുക്കൽ വഴിയോ അമ്മമാരാവുന്നവർക്ക് 2 മാസം പ്രതിഫലവും അവധിയും ലഭിക്കും. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. എത്രയാണ് വേതനം നൽകുകയെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.
ചെന്നൈ ∙ കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എൻഎച്ച്ആർഎം) വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് 270 ദിവസത്തെ അവധി നിഷേധിച്ച കേസ് പരിഗണിച്ച കോടതി 1961 ലെ മറ്റേണിറ്റി ആക്ടിലെ വ്യവസ്ഥകൾ കരാർ തൊഴിലാളികൾക്കു ബാധകമാണെന്നും ഉത്തരവിട്ടു. 2 വർഷത്തിലധികം ജോലി ചെയ്ത വനിതാ ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല. നഴ്സുമാരുടെ അവധി അപേക്ഷകൾ 3 മാസത്തിനകം തീർപ്പാക്കാനും കോടതി നിർദേശിച്ചു. കേരളത്തിൽ 180 ദിവസമാണ് പ്രസവാവധി.
അബുദാബി ∙ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,
മസ്കത്ത് ∙ ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പൗരന്മാര്ക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000ല്‍ പരം വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ്
മസ്കത്ത് ∙ ഒമാന്റെ തൊഴില്‍ നിയമങ്ങളില്‍ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ പ്രസവ അവധിയും ഇന്‍ഷുറന്‍സും ഈ മാസം 19 മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ, പൊതുമേഖലയിലെ
ലണ്ടൻ ∙ 24 ആഴ്ചകൾക്കുള്ളിൽ ഗർഭം അലസിപ്പോകുന്നവർക്ക് ശമ്പളത്തോടെ അവധി അനുവദിക്കുന്ന മിസ്കാര്യേജ് ലീവിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകി.
ജോലിസ്ഥലങ്ങളിൽ പല നിയമങ്ങളും ഉണ്ടാകും. അവ ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് പ്രധാനമായും രൂപീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജോലിസ്ഥലത്തെ പ്രധാന നിയമങ്ങളെപ്പറ്റി എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ഒരു തൊഴിലിടത്തിലെ അവകാശവും അവസരവും വളർച്ചയും നമ്മളെ അറിയിക്കുന്ന ഈ നിയമങ്ങളെപ്പറ്റി ബോധ്യം ഉണ്ടായിരിക്കേണ്ടത്
വനിതാ ജീവനക്കാർക്കായി പ്രത്യേക ആനുകൂല്യങ്ങളൊരുക്കി സിറ്റി ബാങ്ക് ഇന്ത്യ. 6 മാസത്തെ പ്രസവാവധിക്കു ശേഷം 12 മാസത്തെ വർക് ഫ്രം ഹോമും ബാങ്ക് പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഗർഭകാലത്തിന്റെ അവസാനത്തെ ത്രൈമാസത്തിലും വർക് ഫ്രം ഹോം ഓപ്ഷൻ സ്വീകരിക്കാം. വനിതകളെ ജോലിയിലേക്ക് ആകർഷിക്കുകയും നിലനിർത്തുകയുമാണ് പുതിയ
ഗാങ്ടോക്∙ സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്സ് അസോസിയേഷന്റെ (എസ്എസ്എസ്സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്
Results 1-10 of 13