Activate your premium subscription today
ഹൂസ്റ്റണ്‍ ∙ കുടിയേറ്റ വിരുദ്ധ നടപടികളില്‍ നാടു കത്തുമ്പോഴും ജനപ്രിയ പദ്ധതി പ്രഖ്യാപിച്ച് പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ്ഡോണാള്ഡ് ട്രംപ്.
ഹനോയ് ∙ ഒരു കുടുംബത്തിൽ 2 കുട്ടികൾ മതിയെന്ന 37 വർഷം പഴക്കമുള്ള നിയമം റദ്ദാക്കി വിയറ്റ്നാം. എത്ര കുട്ടികൾ വേണമെന്ന് ഇനി ദമ്പതികൾക്ക് സ്വന്തമായി തീരുമാനിക്കാമെന്ന് സർക്കാർ. ഒരു കുടുംബത്തിൽ എത്ര കുട്ടികൾ വേണമെങ്കിലും ആകാമെന്ന പുതിയ ചട്ടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹനോയിലെ നാഷനൽ അസംബ്ലി സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കിയത്.
ആലുവ ∙ 3 മാസമായി ജയിലിൽ കഴിയുന്ന അച്ഛനെ കാണാൻ ഒഡീഷയിൽ നിന്നെത്തിയ യുവതി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനു മുൻപു ട്രെയിനിൽ പ്രസവിച്ചു. കാണ്ഡമാൽ ബലിഗുഡ ബാരഖാമ സ്വദേശിനി രചന റാണ (19) ആണ് പുലർച്ചെ 4.10നു പെൺകുഞ്ഞിനു ജന്മം നൽകിയത്. പുറത്തേക്കു വന്ന കുഞ്ഞും മറുപിള്ളയും (പ്ലാസന്റ) താങ്ങിപ്പിടിച്ച് പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിക്കു 2 കോൺക്രീറ്റ് ഇരിപ്പിടങ്ങൾക്കിടയിൽ തുണി മറച്ചുപിടിച്ചു വനിതാ സ്വീപ്പർമാർ വിശ്രമസൗകര്യം ഒരുക്കി.
ഷാർജ ∙ ഷാർജ അൽ ഖസാമിയ മേഖലയിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ആൺകുഞ്ഞെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഈ മസം 6-നാണ് കുട്ടിയെ മുനിസിപ്പൽ തൊഴിലാളികളിലൊരാൾ കണ്ടെത്തിയത്. മാലിന്യം നിക്ഷേപിക്കുന്ന വലിയ പെട്ടിക്കരികെ സ്ട്രോളറിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. മാലിന്യം നീക്കാനെത്തിയ തൊഴിലാളിയാണ്
മലപ്പുറം ∙ ചട്ടിപ്പറമ്പിലെ വീട്ടിൽ അഞ്ചാം പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമ, മകൻ അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് മലപ്പുറം പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹി ∙ ജനന-മരണ റജിസ്ട്രേഷൻ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത ആശുപത്രികൾക്കു പിഴ ചുമത്തുമെന്ന് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) അറിയിച്ചു. ജനന-മരണങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിന് പകരം, പല ആശുപത്രികളും ബന്ധുക്കളോട് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുന്നുവെന്ന പരാതികളിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ആർജിഐയുടെ നിർദേശം.
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്.
ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കുടുംബം ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായോ നാട്ടുകാരുമായോ സൗഹൃദമില്ല. സിറാജുദ്ദീന്റെ പേരും വീട്ടിൽ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാർത്ത വരുമ്പോഴാണു തൊട്ടടുത്ത അയൽവാസികൾ പോലും അറിയുന്നത്.
കോട്ടയം ∙ വീടുകളിൽ നടക്കുന്ന പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചതു കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീടുകളിൽ നടന്ന പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖയിൽ പറയുന്നു. 2020 മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളുമായി അതിനു ശേഷമുള്ള കാലത്തെ മരണ നിരക്ക് താരതമ്യം ചെയ്തപ്പോഴാണ് ഈ വിവരമുള്ളത്.
Results 1-10 of 138