Activate your premium subscription today
രാജകുടുംബത്തിൽ വീണ്ടും സന്തോഷം പകർന്ന് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാലാമത്തെ കുഞ്ഞ് പിറന്നു. മറിയം എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞാണ് ഷെയ്ഖ് മക്തൂമിന് പിറന്നത്.
ന്യൂഡൽഹി∙ അടിയന്തര സാഹചര്യത്തിൽ അല്ലാത്ത സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികൾക്കു ഭാവിയിൽ രക്താർബുദമുണ്ടാകാൻ സാധ്യതയുള്ളതായി പഠനം. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗർഭിണിക്കു സാധാരണ പ്രസവം സാധ്യമാണെന്നിരിക്കെയുള്ള നിർബന്ധിത സിസേറിയനുകളിലാണു കുട്ടികൾക്ക് ഭാവിയിൽ ആരോഗ്യപ്രശ്നമുണ്ടാകാനുള്ള സാധ്യത സ്വീഡനിലെ മെഡിക്കൽ സർവകലാശാലയായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
മുംബൈ ∙ 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രക്കാരികളെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു. ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ, തനിക്കു സീവുഡ്സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നും സഹായിക്കണമെന്നും സഹയാത്രക്കാരായ 2 സ്ത്രീകളോട് അഭ്യർഥിച്ചിരുന്നു. അതോടെ, ജുയിനഗറിൽ ഇറങ്ങേണ്ടിയിരുന്ന സ്ത്രീകൾ അവരുടെ യാത്ര സീവുഡ്സ് വരെ നീട്ടി. ട്രെയിൻ സീവുഡ്സിൽ എത്തിയപ്പോൾ അവർ രണ്ടുപേരും ആദ്യം പുറത്തിറങ്ങുകയും യുവതി കുഞ്ഞിനെ അവർക്കു കൈമാറുകയും ചെയ്തു.
മുംബൈ ∙ പരിപാലിക്കാൻ പണമില്ലെന്ന കുറിപ്പെഴുതി വച്ച് 3 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിൽ മുംബ്ര സ്വദേശിനിയായ അമ്മയും (20) അറസ്റ്റിലായി. മാതാപിതാക്കളോട് കുഞ്ഞിനെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഭിവണ്ടി സ്വദേശിയായ അച്ഛൻ അമൻ കോന്ദ്റിനെ (24) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അമൻ എൻജിനീയറിങ് ബിരുദധാരിയാണ്. കുടുംബത്തിന്റെ അറിവോടെയല്ലാതെ രഹസ്യമായാണ് ഇരുവരും കഴിഞ്ഞവർഷം വിവാഹിതരായത. അതിനാൽ, വീട്ടുകാർ എതിർക്കുമെന്നു ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
തൃശൂർ ∙ നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷയ്ക്ക് പിസിഒഡി ഉണ്ടെന്നും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമെന്നും അമ്മ സുമതി. മകള് ഗര്ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഗര്ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സുമതി പറഞ്ഞു.
പത്തനംതിട്ട ∙ മെഴുവേലിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പൊലീസാണ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും അവിടെ തുടരുകയാണ്.
പത്തനംതിട്ട ∙ മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ മരിച്ച നവജാതശിശുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോകാനും ആംബുലൻസ് എത്തിയില്ല. ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സർക്കാർ ബസിൽ പിതാവ് യാത്ര ചെയ്തത് 80 കിലോമീറ്റർ.
ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന്റെ ബാൽക്കണിയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ മാതാവ് അറസ്റ്റിൽ. ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ അസുഖ ബാധിതയാണെന്നും കടുത്ത വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും മാതാവ് ഭാരതി (30) മൊഴി നൽകി.
ചെന്നൈ ∙ ചികിത്സ തേടി മൊറീഷ്യസിൽ നിന്നുള്ള യാത്രയ്ക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ മരിച്ചു. മോനിഷ് കുമാർ–പൂജ ദമ്പതികളുടെ മകൾ ലെഷ്ണയാണ് മരിച്ചത്. കഴിഞ്ഞ മാസം 26നു ജനിച്ച കുട്ടിയെ ചെന്നൈയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകാനുള്ള മോഹമാണു പാതിവഴിയിൽ പൊലിഞ്ഞത്.
Results 1-10 of 146