Activate your premium subscription today
മുംബൈ∙ സർക്കാർ ആശുപത്രിയിൽ ഗർഭിണിയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിനു പകരം ഹൈഡ്രോ ക്ലോറിക് ആസിഡ് പുരട്ടിയെന്നു പരാതി. ജൽനയിലെ ബൊകാർദൻ റൂറൽ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ ഷീല ബലേറാവുവിനാണു ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് യുവതിയുടെ വയറ്റിൽ പൊള്ളലേറ്റു. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ ∙ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം. ചൊവ്വാഴ്ച പുലർച്ചെ, മധുരവോയൽ-താംബരം
കിഴക്കമ്പലം ∙ അസം സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ട് ദിവസം മുൻപ് കണ്ണൂരിൽ നിന്ന് വന്ന മജിത കാത്തുനാണ് (25) വാടക വീട്ടിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു.
മനാമ ∙ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ സന്ദർശകർക്കുള്ള മെറ്റേണിറ്റി സർവീസ് ഫീസ് പുതുക്കി. ജൂലൈ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ. ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റേതാണ് നടപടി. ജുലൈ 1 മുതൽ സർക്കാർ ആശുപത്രികളിൽ സന്ദർശകരായ വനിതകൾക്ക് സ്വാഭാവിക പ്രസവത്തിന് 425 ബഹ്റൈൻ ദിനാറും സിസേറിയന് 1,025
ആലുവ ∙ 3 മാസമായി ജയിലിൽ കഴിയുന്ന അച്ഛനെ കാണാൻ ഒഡീഷയിൽ നിന്നെത്തിയ യുവതി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനു മുൻപു ട്രെയിനിൽ പ്രസവിച്ചു. കാണ്ഡമാൽ ബലിഗുഡ ബാരഖാമ സ്വദേശിനി രചന റാണ (19) ആണ് പുലർച്ചെ 4.10നു പെൺകുഞ്ഞിനു ജന്മം നൽകിയത്. പുറത്തേക്കു വന്ന കുഞ്ഞും മറുപിള്ളയും (പ്ലാസന്റ) താങ്ങിപ്പിടിച്ച് പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിക്കു 2 കോൺക്രീറ്റ് ഇരിപ്പിടങ്ങൾക്കിടയിൽ തുണി മറച്ചുപിടിച്ചു വനിതാ സ്വീപ്പർമാർ വിശ്രമസൗകര്യം ഒരുക്കി.
ഡ്രൈവർമാർക്കെതിരായ അതിക്രമങ്ങളുെട ദൃശ്യങ്ങള് പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരു നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി അടിക്കുകയാണ് ഒരു യുവതി. ജൂൺ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ബെല്ലാന്ദുർ സെൻട്രോ മാളിനു പുറത്താണ് സംഭവം.
ആരോഗ്യമുള്ള ഗർഭിണികൾക്കും കുട്ടികൾക്കും പരീക്ഷണാത്മക എംആർഎൻഎ കോവിഡ്-19 വാക്സീനുകൾ ഇനി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യില്ല.
പത്തനംതിട്ട ∙ ആഗോളതാപനം കേരളത്തിലുൾപ്പെടെ സ്ത്രീകളുടെ ഗർഭകാല ആരോഗ്യത്തെ ബാധിക്കുന്നതായി ആഗോള കാലാവസ്ഥാമാറ്റ പഠന ഏജൻസിയായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനത്തിൽ കണ്ടെത്തി. ഏഷ്യയിലും ആഫ്രിക്കയിലുമാണു വെല്ലുവിളിയേറെയെന്ന് വിവിധ രാജ്യങ്ങളിലെ 940 നഗരങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പതിവിലും ഉഷ്ണം വർധിച്ച സിക്കിമും ഗോവയും കേരളവും ആണ് ഇന്ത്യയിൽ ഈ പട്ടികയിൽ മുന്നിൽ. സിക്കിമിൽ വർഷം 32 ദിവസവും ഗോവയിൽ 24 ദിവസവും കേരളത്തിൽ 18 ദിവസവും ഗർഭിണികൾക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുന്നു. ഇതു പൂർണവളർച്ചയെത്താതെയുള്ള പ്രസവം ഉൾപ്പെടെ പ്രശ്നങ്ങൾക്കു കാരണമാകും. നഗരങ്ങളിൽ ഗോവയിലെ പനജിയിലാണു ഗർഭിണികൾക്ക് അസഹ്യമായ ചൂടുള്ള ദിനങ്ങൾ കൂടുതൽ– 39. തിരുവനന്തപുരമാണു തൊട്ടുപിന്നിൽ– 36. മുംബൈ– 26. ആഗോളതാപനം ഗർഭസ്ഥരെയും നവജാതശിശുക്കളെയും ബാധിക്കുന്ന പൊതുജനാരോഗ്യപ്രശ്നമായി കണ്ട് നയങ്ങൾ രൂപീകരിക്കണമെന്നു പഠനം നിർദേശിക്കുന്നു. കാർബൺ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു പ്രധാനം.
വിവാഹിതരല്ലാത്ത പ്രണയികൾക്ക് ഒരു കുഞ്ഞുണ്ടാവുക, ഗർഭഛിദ്രത്തിനു നിർബന്ധിച്ചവരുടെ മുന്നിലൂടെ ആ കുഞ്ഞിനെ ധീരമായി വളർത്തുക. അങ്ങനെ സമൂഹത്തിന്റെ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു കൊണ്ടു ജീവിച്ചയാളാണ് ഇന്ത്യൻ നടിയും ടെലിവിഷൻ സംവിധായികയുമായ നീനഗുപ്ത. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സുമായി
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
Results 1-10 of 219