Activate your premium subscription today
വേങ്ങരയില്‍ ഒന്നരം വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ മൊബൈല്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം കൊണ്ടോട്ടി തറയട്ടാല്‍ ചാലില്‍ വീരാന്‍കുട്ടി യുവതിയുടെ ഭർത്താവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ‘അന്റെ മോളെ ഞാൻ ഒന്നും രണ്ടും മൂന്നും തലാഖും ചൊല്ലി, തീർത്തോ, തീർത്ത് പോ, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാം’ എന്നാണ് ഓഡിയോയിൽ പറയുന്നത്.
കാഞ്ഞങ്ങാട് (കാസർകോട്)∙ വാട്സാപ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കല്ലൂരാവിയിലെ സി.എച്ച്.നുസൈബ (21) ആണു ഭർത്താവായ കാസർകോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്
ന്യൂഡൽഹി ∙ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ടു രാജ്യത്തു റജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തു മുസ്ലിം സംഘടനകൾ ഉൾപ്പെടെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
ലക്നൗ∙ രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് തരന്നത്തെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ലക്നൗ∙ ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭാര്യയുമായി വിഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബർ നാലിന് നടന്ന സംഭവം കാൻപുർ സ്വദേശിനിയായ ഗുൽസബ പൊലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകം അറിഞ്ഞത്.
ഡെറാഡൂൺ ∙ മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ ഷയറ ബാനുവിന് ഉത്തരാഖണ്ഡിൽ മന്ത്രിതുല്യ പദവി. ഏതാനും ദിവസം മുൻപ് ഷയറ ബാനു ബിജെപിയിൽ ചേർന്നിരുന്നു. ബാനുവടക്കം 3 പേരെ ഉത്തരാഖണ്ഡ് വനിതാ കമ്മിഷൻ വൈസ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. | Shayara Bano | Triple Talaq | Manorama News | Manorama Online
ന്യൂഡൽഹി∙ രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചെന്ന തരത്തിൽ വരുന്ന റിപ്പോർട്ടുകൾ തള്ളി മുസ്ലിം ലീഗ് എംപി അബ്ദുൽ വഹാബ് രംഗത്ത്. എന്തു പറഞ്ഞാലും മുത്തലാഖ് എന്നു പറഞ്ഞുനടക്കുന്ന ബിജെപി പരിഹസിക്കുകയാണ് താൻ ചെയ്തതെന്നും, അതിനെ മറിച്ചു വ്യാഖ്യാനിക്കുന്നവർക്ക്
ലക്നൗ∙ സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയ്ക്ക് മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബാരബാങ്കി ജില്ലയിലാണു സംഭവം. തമന്ന എന്ന സ്കൂൾ അധ്യാപികയെയാണ് ഭർത്താവ് ഷക്കീൽ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തമന്നയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ
ന്യൂഡൽഹി∙ ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണിതെന്നുമാണ് വിമർശനം.
ന്യൂഡൽഹി∙ മുത്തലാഖിനെ വിമർശിച്ചും രാജ്യത്ത് ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുലക്ഷത്തിലധികം ബിജെപി ബൂത്തുതല പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് സമ്പ്രദായം കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ
Results 1-10 of 20