Activate your premium subscription today
തിരുവനന്തപുരം∙ ഐപിഎസ് ലഭിച്ച എം.ജെ.സോജനെ എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് II എസ്പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് (സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിനെതിരെ കുട്ടികളുടെ മാതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. സോജന് ഐപിഎസ് നല്‍കുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്.
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്.ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് നിലവിൽ വന്ന സിബിഐക്ക് പോക്സോ കേസ് അന്വേഷണത്തിന് അധികാരമില്ലായിരുന്നു.
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ വിധി.
കൊച്ചി ∙ വാളയാർ പെൺകുട്ടികളെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജനെതിരെ ചുമത്തിയിരുന്ന പോക്സോ നിയമപ്രകാരമുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല. ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു- ‘‘ഇനിയും ഞങ്ങളെ തോൽപ്പിക്കരുത്!!’’. ആ അമ്മ മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...
പാലക്കാട്/വണ്ടിപ്പെരിയാർ ∙ വാളയാർ, വണ്ടിപ്പെരിയാർ, ആലുവ – കേരള മനഃസാക്ഷിയെ ഞെട്ടിച്ച മൂന്നു സംഭവങ്ങൾ. ആലുവയിൽ അതിഥിത്തൊഴിലാളി കുടുംബത്തിലെ 5 വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു കോടതി വധശിക്ഷ വിധിച്ച് ആഴ്ചകൾക്കുള്ളിലാണു വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ കേസിൽ പ്രതി കുറ്റവിമുക്തനായത്.
വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. തന്റെ ദുരിതം പറയാൻ ഇനി കേരളത്തിലെ...Walayar sisters death, Walayar sisters murder, Walayar sisters suicide,
കൊച്ചി ∙ വാളയാർ പീഡനക്കേസിലെ പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. എം.മധുവിന് ഹൈക്കോടതിയുടെ ജാമ്യം തുടരും... Walayar Sisters Death, Walayar Rape Case
Results 1-10 of 114