Activate your premium subscription today
അബുദാബി ∙ യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ മത്സരക്ഷമതാ കേന്ദ്രവും (എഫ്സിഎസ്സി), 'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമത്തെ ചെറുക്കുന്നതിനുള്ള യുഎഇ റെഗുലേറ്ററി ആൻഡ് പ്രിവന്റീവ് മോഡൽ' അവതരിപ്പിച്ചു. വനിതകളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കമ്മീഷന്റെ 69-ാമത് സെഷനിൽ പങ്കെടുക്കുമ്പോഴായിരുന്നു അവതരണം.
തൊടുപുഴ ∙ എറണാകുളത്തുള്ള സംസ്ഥാന പൊലീസ് ഹൗസിങ് സഹകരണസംഘത്തിൽനിന്നു പൊലീസ് ഉദ്യോഗസ്ഥ വ്യാജരേഖ ചമച്ച് 10 ലക്ഷം രൂപ വായ്പയെടുത്തെന്ന പരാതിയിൽ കാളിയാർ പൊലീസ് കേസെടുത്തു. വാഗമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കെതിരെയാണു പരാതി.കരിമണൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പിട്ടാണു പണം കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. വായ്പ കുടിശികയായതോടെ, ജാമ്യക്കാരനായ പൊലീസുകാരനു റിക്കവറി നോട്ടിസ് ലഭിച്ചു. ഇതോടെയാണു തട്ടിപ്പു പുറത്തായത്. താൻ ജാമ്യക്കടലാസിൽ ഒപ്പിട്ടിട്ടില്ലെന്ന് ഇദ്ദേഹം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പൊലീസുകാരിയും പരാതിക്കാരനായ പൊലീസുകാരനും കരിങ്കുന്നം സ്റ്റേഷനിൽ നേരത്തേ ജോലി ചെയ്തിരുന്നു. അന്നു പൊലീസുകാരി ഇടുക്കി ജില്ലാ പൊലീസ് സൊസൈറ്റിയിൽ നിന്നു വായ്പയെടുത്തപ്പോൾ പൊലീസുകാരനാണു ജാമ്യം നിന്നത്. പിന്നീടാണ് ഇദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട അപേക്ഷ സംസ്ഥാന സഹകരണസംഘത്തിൽ നൽകിയതെന്നാണു പരാതി. 2021 സെപ്റ്റംബറിലാണു സംഭവം.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
രണ്ട് പേരുടെ മരണത്തിന് കാരണമായ 2022 ലെ ഫോർട്ട് വർത്ത് വെടിവയ്പ്പിൽ 19 വയസ്സുകാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
പരിചയക്കാരന് ലഹരിമരുന്ന് വിതരണം ചെയ്ത വിദേശ വനിതയ്ക്ക് ദുബായ് ക്രിമിനൽ കോടതി 5 വർഷം തടവും അര ലക്ഷം ദിർഹം പിഴയും ശിക്ഷവിധിച്ചു.
വളരെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, പണവും,പ്രശസ്തിയും ആവോളം നേടി, സ്വന്തം മകളെ കൊന്നുവെന്ന ആരോപണങ്ങളിൽ വർഷങ്ങളോളം ജയിലിൽ കിടന്ന ഇന്ദ്രാണി മുഖർജിയുടെ ജീവിതം കാണിക്കുന്ന നെറ്റ് ഫ്ലിക്സ് സീരീസ് റിലീസ് ചെയ്തു ആഴ്ചകളായിട്ടും ഇപ്പോഴും കാഴ്ചക്കാരെ ആകർഷിക്കുകയാണ് . ആറര വർഷം ജയിൽ ജീവിതം കണ്ട ഇന്ദ്രാണി
സമൂഹമാധ്യമങ്ങളിൽ റീൽസിനായും മറ്റും പൊതുയിടങ്ങളിലും മെട്രോ ട്രെയിനുകളിലും നൃത്തം ചെയ്യുകയും വിഡിയോ പകർത്തുകയും ചെയ്യുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത്തരം വിഡിയോകൾക്കെതിരെ പരാതികൾ ഉയരുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും പലതരത്തിലുള്ള ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. മുംബൈ
എരുമേലി ∙ ബസ് സ്റ്റാൻഡിൽ എത്തുന്നവർ അനൗൺസ്മെന്റ് കേട്ട് തെല്ല് അതിശയിക്കും. കാരണം പുരുഷ ശബ്ദത്തിനു മാത്രം കുത്തക ആയിട്ടുള്ള ബസ് അനൗൺസ്മെന്റ് കഴിഞ്ഞ 2 വർഷമായി കൈകാര്യം ചെയ്യുന്നതു കനകപ്പലം മന്നിക്കൽ ഉഷയുടെ (എം.എ. ഇന്ദിര) ശബ്ദമാണ്. 75 ബസുകളാണ് എരുമേലി ബസ് സ്റ്റാൻഡിൽ ദിവസവും എത്തുന്നത്. ചില ബസുകൾ 2
ലണ്ടൻ∙ 20 വർഷം ഭർത്താവിനെ വീടിനുള്ളിൽ നിരന്തരമായി അസഭ്യം പറയുകയും മർദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്പെൻസറുടെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചാനൽ 5 ഡോക്യുമെന്ററിയിൽ പ്രദർശിപ്പിക്കും. ‘മൈ വൈഫ്, മൈ അബ്യൂസർ: ദി സീക്രട്ട് ഫൂട്ടേജ്’ എന്ന ഡോക്യുമെന്ററിയിൽ
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.
Results 1-10 of 67