Activate your premium subscription today
ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ സംഘടിപ്പിച്ച രാജ്യാന്തര വനിതാ ദിനാഘോഷം സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 43 രാജ്യങ്ങളിലെ പ്രൊവിന്‍സുകളിലായി പ്രവർത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
സൈബർ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെ സുരക്ഷാ ബോധവൽക്കരണം. സൈബർ സെക്യൂരിറ്റി കമ്പനിയായ ടെക്ബൈഹാർട്ടും വനിതാ കോളജുകളായ സെൻ്റ് തെരേസാസ് കോളജ്, എറണാകുളം,സെൻ്റ് ജോസഫ് വുമൺസ് കോളജ്, ഇരിഞ്ഞാലക്കുട, പ്രൊവിഡൻസ് കോളജ്, കോഴിക്കോട്, ബിസിഎം കോളജ് കോട്ടയം, കെഎം സിറ്റി വുമൺസ് എൻജിനീയറിങ് കോളേജ്,
തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യു ഗെറ്റ് ഇന്റർനാഷനൽ വനിതാദിനം ആഘോഷിച്ചു.
വൈക്കം∙ കെപിഎസ്ടിഎ വൈക്കം ഉപജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. കെപിഎസ്ടിഎ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനം വനിതാ ഫോറം ഏറ്റെടുക്കുകയും, മൂത്തേടത്തുകാവ് മേഴ്സി ഹോം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായ അമ്മമാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കളിയും ചിരിയും പാട്ടുകളും നൃത്തവുമായി വനിതാ ഫോറം പ്രവർത്തകർ അമ്മമാർക്ക് സന്തോഷം പകർന്നു. വനിതാ പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും ഉപജില്ലാ കമ്മിറ്റിയുടെ വിഹിതവും ചേർത്ത് ജീവകാരുണ്യ നിധി സമാഹരിച്ചു മദർ സുപ്പീരിയറിന് കൈമാറി. വനിതാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മേഴ്സി ഹോമിലെ അന്തേവാസികളെ ആദരിക്കുകയും അവിടുത്തെ പൂന്തോട്ടത്തിലേക്കാവശ്യമായ പൂച്ചെടികൾ സമ്മാനിക്കുകയും ചെയ്തു. കെപിഎസ്ടിഎ ഉപജില്ലാ വൈസ് പ്രസിഡന്റ് സിബി ഏലിയാസ്, സെക്രട്ടറി വന്ദന കെ. പൗലോസ്, ജോയിൻ സെക്രട്ടറി അനു ഡി. രാജ്, വനിതാ ഫോറം ചെയർപേഴ്സൺ സീമ ബാലകൃഷ്ണൻ, കൺവീനർ സോജിമോൾ ജോർജ്, വനിതാ ഫോറം പ്രവർത്തകരായ കവിത ബോസ്, ആഷ കെ. ആനന്ദ്, വി. പി. രാജി , സി.ജി മിനി, ഹൈന ഹെൻട്രി, എസ്. ജ്യോതി ലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. മറാറ ഇറ്റാലിയൻ ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ ഡി എം എ അംഗങ്ങളെ കൂടാതെ ഡാർവിനിലെ വിവിധ കൂട്ടായ്മകളിലെ വനിതാ അംഗങ്ങൾ പങ്കെടുത്തു.
അടിമാലി ∙ പൈലറ്റ് പരിശീലനത്തിന് സിലക്ഷൻ ലഭിച്ച ഇടുക്കിയുടെ മിടുക്കികളെ വനിതാ ദിനത്തിൽ അനുമോദിച്ച് ജില്ലയിൽനിന്ന് ആദ്യ പൈലറ്റ് ലൈസൻസ് നേടിയ അടിമാലി സ്വദേശി ജോൺ പൊറ്റാസ്.അടിമാലി ചാറ്റുപാറ ഒഴുകയിൽ അനഘ സോമൻ (23), വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസിമോൾ റോയി (21) എന്നിവർക്കാണ് ജോൺ പൊറ്റാസ്
ജിദ്ദ ∙ സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ. വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിലാണ് കണക്കുകൾ. തൊഴിൽ ശക്തിയിലും നേതൃത്വ സ്ഥാനങ്ങളിലും സംരംഭകത്വത്തിലും സൗദി വനിതകളുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് പുതിയ ഡേറ്റ.
കേരള അസോസിയേഷൻ ഓഫ് ഡാലസ് വനിതാ ദിനം ആഘോഷിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ മാർച്ച് 8ന് വൈകിട്ട് കെഎഡി/ഐസിഇസി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ.
ഉദുമ ∙ പുതു തലമുറയിലെ കുട്ടികൾ ഡിജിറ്റൽ ഗെയിംസിലും ലഹരിമരുന്നിനും മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനുമായി വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പഴമയിലെ കളികളിലേക്ക് തിരിച്ചുപോക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. കൊത്തം
‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’
Results 1-10 of 254