Activate your premium subscription today
കോട്ടയം ∙ ലോക വനിതാദിനത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ശ്രദ്ധ ഹോം കെയർ ഗിവറും ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോമും ചേർന്ന് ഹോം കെയറിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകി. അരുൾ ജേക്കബ്, സഞ്ജു ജോസഫ് എന്നിവർ ക്ലാസെടുത്തു. റോട്ടറി ക്ലബ് പ്രതിനിധികളായ നവീൻ സണ്ണി, വത്സല വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
കോയമ്പത്തൂർ∙ കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ടു കൃത്യസമയത്ത് ഓടിച്ചെത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി ലാഘവത്തോടെ പാർക്ക് ചെയ്തിറങ്ങി. തമിഴ്നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറായ ആദ്യത്തെ വനിതയാണ് സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിയായ സുമിജ സിങ്കാനല്ലൂർ നീലക്കോണം പാളയത്താണു താമസം.
ഇടുക്കി വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്നു തുടങ്ങിയ യാത്രയാണ് കാർത്തികയുടേത്. ഒരു ട്രെയിൻ പോലെത്തന്നെയായിരുന്നു ആ യാത്ര. പതിയെയായിരുന്നു തുടക്കം. പിന്നെ അൽപാൽപമായി വേഗം കൂട്ടി. ഒടുവിൽ കുതിച്ചു പാഞ്ഞു. അധികം വൈകാതെതന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തുടക്കയാത്രയിൽ കാർത്തിക ഒറ്റയ്ക്കായിരുന്നു. പിന്നെ ചിലര് ഒപ്പം ചേർന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തനിക്കൊപ്പമുള്ള, മുഖങ്ങളറിയാത്ത ഒരുപാട് പേരുടെ സ്വപ്നങ്ങളും കൊണ്ടാണ് കാർത്തികയുടെ വേഗതയേറിയ യാത്ര. ആയിരക്കണക്കിന് ജീവനുകളുംകൊണ്ടു ലക്ഷ്യസ്ഥാനം നോക്കി പായുമ്പോൾ മുന്നിലെ പ്രതിസന്ധികളെ വേഗതയോടെ, മനോബലത്തോടെ വകഞ്ഞുമാറ്റുന്ന തീവണ്ടിയുടെ അമരക്കാരി. ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയാണ് ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റിന്റെ ആ യാത്ര. വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്ന് കാർത്തിക കണ്ട സ്വപ്നങ്ങൾക്ക് ഒരു തീവണ്ടിയുടെ കരുത്തുണ്ടായിരുന്നു. ആ കരുത്ത് വേഗമാക്കി കുതിച്ച കാർത്തിക ലോക്കോപൈലറ്റായിട്ട് അഞ്ചുവർഷം. വേഗതയുടെ, മനുഷ്യരുടെ, തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തിച്ചേരുന്ന അവസാനിക്കാത്ത യാത്രയുടെ ഈ കഥ പറയുന്നത് വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിലെ രാജന്റെയും മനോമണിയുടെയും മകൾ കാർത്തികയാണ്. തീവണ്ടിയോടാത്ത ഇടുക്കിയിൽനിന്ന് ചെന്നൈയിലെ ഓട്ടങ്ങൾ നിലയ്ക്കാത്ത പാളങ്ങളിലേയ്ക്കുള്ള യാത്രയുടെ കഥ.
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാദിനവും. ലോകം മുഴുവൻ ഇന്ന് വനിതാദിനം ആഘോഷിക്കുമ്പോൾ നീതിക്കായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ഒരുപറ്റം സ്ത്രീകൾ. മഴയെന്നോ വെയിലെന്നോ നോക്കാതെ, അർഹതപ്പെട്ടത് നേടിയെടുക്കാൻ തിരുവനന്തപുരത്ത ആ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി.
അബുദാബി∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ അർപ്പിച്ച് യുഎഇ ഭരണാധികാരികൾ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
കൊല്ലം ∙ മാനുഷികനന്മയിലേക്കു വഴിവെട്ടുന്ന ഗവേഷണങ്ങളിലൂടെ ശാസ്ത്ര രംഗത്ത് പെൺകരുത്തിന്റെ പുത്തൻ അധ്യായങ്ങൾ തീർക്കുകയാണു ശാസ്ത്രജ്ഞയും കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിന്റെ പ്രോ വൈസ് ചാൻസലറുമായ ഡോ. മനീഷ വിനോദിനി രമേശ്. ബിരുദപഠനം പാതിയിൽ മുടങ്ങി വീടിനുള്ളിൽ ഒതുങ്ങുമായിരുന്ന നാളുകളെ വഴിതിരിച്ചുവിട്ട
നാടൻ പന്തുകളി മുതൽ നിയമസഭാ – പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ തീപാറിയ പോരാട്ടങ്ങൾക്കു വരെ വാക്കുകൾ കൊണ്ടു വീര്യം കൂട്ടുന്ന വനിത. സ്ത്രീകൾ അധികമാരും കടന്നുവരാത്ത അനൗൺസ്മെന്റ് മേഖലയിൽ ജില്ലയിലെ അപൂർവ സാന്നിധ്യം. മൂന്നര പതിറ്റാണ്ടായി അനൗൺസ്മെന്റ് രംഗത്ത് സജീവമായ 52 വയസ്സുകാരി ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ.എൻ.ഷീബ എന്ന ഷീബ കൂരാലി.
കോട്ടയം ∙ പുലർച്ചെ പത്രവിതരണം, വെയിൽ കനക്കുന്നതോടെ അവിൽ മിൽക്കിന്റെ വിൽപന. പത്രവിതരണത്തിനിടെ രക്ഷിച്ചതു 2 പേരുടെ ജീവൻ. പുലർച്ചെ 3.45നാണ് മലയാള മനോരമ മണിപ്പുഴ ഏജന്റ് മൂലവട്ടം പുത്തൻപുരക്കൽ വിദ്യ രാജേഷിന്റെ ഒരു ദിവസം ആരംഭിക്കുന്നത്.പുലർച്ചെ പത്രക്കെട്ട് എത്തിയാലുടനെ പരിസരത്തെ വീടുകളിൽ പത്രം
തൃശൂർ ∙ വിദേശ സിനിമകളിലൂടെ മാത്രം കണ്ടുപരിചയമുള്ളൊരു നൃത്തയിനത്തിൽ രാജ്യാന്തര അംഗീകാരങ്ങൾ നേടി 4 മലയാളി മിടുക്കികൾ. പറവട്ടാനി സ്കൈലൈൻ 7ബിയിൽ ഒലിവിയ എലിസബത്ത് ജയിംസ്, നെല്ലിക്കുന്ന് വാഴപ്പിള്ളി മെർലിനിൽ സാറ എലിസബത്ത് ലിയോൺ, സഹോദരി മെറീന ലൂസി ലിയോൺ, പൂങ്കുന്നം ചിറ്റിയേത്ത് ദിമിത്ര അജേഷ് എന്നിവരാണ്
Results 1-10 of 50