കേരളത്തിലെ പൈതൃക കാഴ്ചകളിലൂടെ

krishnapuram-palace
SHARE

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളും സ്മാരകങ്ങളും മറ്റു നിർമിതികളും കേരളത്തിലുണ്ട്. ഇന്ന് ലോകപൈകതൃക ദിനമാണ്. ചരിത്രകഥകളും കാഴ്ചകളും തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്.കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ 170 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ട്. വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം കൂടിയാണ് വിവിധ കാലഘട്ടത്തിലെ സ്മാരകങ്ങൾ കണ്ടെത്തി സംരക്ഷിച്ചു പോകുക എന്നത്. സംസ്ഥാനത്തെ  പ്രധാന കൊട്ടാരങ്ങള്‍, കോട്ടകള്‍, ശിലാ ഗുഹകള്‍, ശവകുടീരങ്ങള്‍, ആരാധനാലയങ്ങള്‍, കേരളത്തിന്റെ തനതു വാസ്തുശൈലി മന്ദിരങ്ങള്‍ തുടങ്ങി പുരാതന സംസ്കാരത്തിന്റെ കാഴ്ചകൾ നിരവധിയാണ്. കേരളത്തിലെ പൈതൃക കാഴ്ചകളിലൂടെ യാത്ര നടത്താം.

കൃഷ്ണപുരം കൊട്ടാരം

Krishnapuram_palace1.jpg.image.845.440
കൃഷ്ണപുരം കൊട്ടാരം

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം പുരാവസ്തു മ്യൂസിയമാണ്. മോഹൻജൊദാരോ കാലത്തെ മനുഷ്യരൂപങ്ങൾ മുതൽ പിൽക്കാലത്തു വികസിച്ച കേരളീയ ശിൽപകല വരെയുള്ളവ ഇവിടെ കാഴ്ചയുടെയും അറിവിന്റെയും വിരുന്നൊരുക്കുന്നു.

ബേക്കല്‍ കോട്ട

bekal-fort
ബേക്കല്‍ കോട്ട

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട വിസ്മയമാണ്.

സെന്റ് ഫ്രാൻസിസ് ചർച്ച്

St. Francis Church
സെന്റ് ഫ്രാൻസിസ് ചർച്ച്

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയത് എന്നതിലുപരി കേരളത്തിലെ പ്രധാന ചരിത്ര സ്ഥലങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച്. പോര്‍ച്ചുഗീസുകാരായ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് നിര്‍മിച്ചത്.

എടക്കല്‍ ഗുഹ

edakkal-cave
എടക്കല്‍ ഗുഹ

ചരിത്രത്തിലേക്കുള്ള കവാടമാണ് എടക്കല്‍ ഗുഹ. വയനാടൻ കാഴ്ചയുടെ മനോഹാരിത മാത്രമല്ല എടക്കല്‍ ഗുഹ, മനുഷ്യന്റെ ആവിര്‍ഭാവത്തിലേക്കുള്ള വിരല്‍ ചൂണ്ടല്‍കൂടിയാണ്. ശിലായുഗത്തിലെ ചിത്രങ്ങളും എഴുത്തുകളും ഗുഹാഭിത്തിയിൽ കാണാം.

ബോൾഗാട്ടി പാലസ് 

bolgaty-palace
ബോൾഗാട്ടി പാലസ്

കൊച്ചിയിൽ ഡച്ചുകാർ നിർമിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലാണിവിടം.

പഴശ്ശിരാജയുടെ ശവകുടീരം

Pazhassi Raja Tomb.jpg.image.845.440
പഴശ്ശിരാജയുടെ ശവകുടീരം

കേരള സിംഹം എന്നറിയപ്പെടുന്ന വീര പഴശ്ശിരാജയുടെ ശവകുടീരം പ്രധാന പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ കബനി നദീ തീരത്താണ് പഴശ്ശിയുടെ ശവകുടീരമുള്ളത്. 

തലശ്ശേരി കോട്ട

thalassery-fort.jpg.image.845.440
തലശ്ശേരി കോട്ട

നിരവധി ചരിത്രകഥകള്‍ പറയാനുണ്ട് കണ്ണൂരിലെ തലശ്ശേരി കോട്ടയ്ക്ക്. 1703 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഈ കോട്ട തലശ്ശേരിയില്‍ നിര്‍മിച്ചത്. തുരങ്കവും ലൈറ്റ് ഹൗസും സുഗന്ധ വ്യഞ്ജനങ്ങള്‍ സംഭരിക്കാനുള്ള രണ്ട് ഭൂഗര്‍ഭ അറകളും കോട്ടയിലുണ്ട്.

English Summary: Heritage Places In Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA