മുസന്ധം യാത്ര

5muzantham8
SHARE

റാസൽഖൈമയോടും ഫുജൈറയോടും ചേർന്നു കിടക്കുന്ന ഒരു മുനമ്പാണ് മുസന്ദം. ഒമാനിലാണിത്. ഒമാൻ ഗൾഫ് കടലിടുക്ക് അവസാനിച്ച് ഹോർമുസ് കടലിടുക്കുമായിചേരുന്ന ഭാഗത്ത് കടലിലേക്കു നൂറു കിലോമീറ്ററോളം തള്ളിയാണ് ഈ ഉപദ്വീപ് പ്രദേശം. ഏകദേശം 1800 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒട്ടുമിക്കഭാഗങ്ങളും സമുദ്രത്തിലേക്കു തള്ളിനിൽക്കുന്നവയാണ്. മനോഹരമായ പർവതനിരകളാലും തടാകങ്ങളാലും സമൃദ്ധമായ ഈ പ്രദേശം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്.

1muzantham7

സുഹൃത്തിന്റെ കമ്പനിയിൽനിന്ന് മുസന്ദം ടൂർ പ്ളാൻ ചെയ്തിട്ടുണ്ടായിരുന്നു. നവംബർ 24 യാത്രയ്ക്കുള്ള  ഒരുക്കങ്ങൾ തുടങ്ങി. മനസ്സു നിറയെ യാത്രയുടെ ത്രില്ലിലായിരുന്നു. മുതിർന്നവരും കുട്ടികളും അടക്കം ഏകദേശം 80 പേരടങ്ങുന്ന ഗ്രൂപ്പ് നവംബർ  29 ന് രാവിലെ ആറിന് രണ്ടു വണ്ടികളിലായി യാത്ര തിരിച്ചു. ബസിൽ പ്രഭാത ഭക്ഷണം കരുതിയിരുന്നു. ചെക്ക് പോസ്റ്റിൽ വെച്ച് ബസ് മാറിക്കയറി. ബോര്‍ഡിങ് പാസ് കിട്ടിയതിൽ  ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  ബോർഡറിലെ ചടങ്ങുകളും നിയമങ്ങളും തീരാൻ സമയം കുറെ കാത്തിരിക്കേണ്ടി വന്നു.

2muzantham5

മുസന്ദത്തില്‍ എത്തിയ ഞങ്ങൾ നേരെ കയറിയത് ബോട്ടിലേക്കാണ്. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ബോട്ട് ഞങ്ങളെയും വഹിച്ചു കൊണ്ട് ഉൾക്കടലിലേക്കു യാത്ര തിരിച്ചു. കടലിന്റെ നീലദൃശ്യത്തിനു മുമ്പിൽ സകലതും മറക്കും. അര മണിക്കൂറിനകം ബോട്ട് ഉൾക്കടലിൽ സ്ഥിരം പോയിന്റിൽ നിർത്തി.  നീന്താൻ അറിയാവുന്നവർക്ക് ഉൾക്കടലിൽ നീന്തിതുടിക്കാം.

6muzantham9

നീന്തൽ വശമില്ലാത്തവർക്കായി  ആഴം കുറഞ്ഞ തീരത്തേക്ക് തുഴഞ്ഞു പോകാൻ മറ്റൊരു ചെറിയ ബോട്ടും ഒരുക്കിയിട്ടുണ്ട്.  അവിടെ കടലിനു നീലയല്ല നല്ല പച്ച നിറമാണ്.

2muzantham5

സാഹസികർക്ക് ബനാന ബോട്ട് എന്ന പേരില്‍ ഒരു ചെറിയ സാഹസം അവിടെ നടത്താം. ബനാനയുടെ രൂപത്തില്‍ ഉള്ള ബലൂണില്‍ അഞ്ചു പേര്‍ക്ക് ഒരേ സമയം ഇരിക്കാം. അതിന്റെ ഒരറ്റം കയറു കൊണ്ട് സ്പീഡ് ബോട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു, ആളുകള്‍ കയറിയതിനു ശേഷം ബോട്ട് നല്ല സ്പീഡില്‍ പാഞ്ഞുപോകുമ്പോൾ എത്ര ബാലന്‍സ് ചെയ്തിരുന്നാലും വെള്ളത്തിലോട്ട് തെറിച്ചു വീണു പോകും. നീന്തല്‍ അറിയുന്നവരെയും സേഫ്ട്ടി ജാക്കറ്റ് ധരിച്ചവരെയും മാത്രമേ അതില്‍ കയറ്റുന്നുള്ളൂ.  രസകരമായൊരു അനുഭവമാണത്.

8muzantham1

നീന്തലും ബോട്ടിങ്ങുമൊക്കെ  കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ഭക്ഷണം റെഡിയാണ്. ചിക്കന്‍ മന്ധിയും ബീഫ് കറിയും സലാഡുമൊക്കെ ചേർന്ന രൂചിയൂറും വിഭവങ്ങൾ. ബുഫെ ആണ്. 

7muzantham3

ബോട്ടിന്റെ  അടുത്ത യാത്ര ചുണ്ണാമ്പ് ഗുഹകളിലേക്കായിരുന്നു. കണ്ണിനു കുളിർമയേകുന്ന നിരവധി കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞു. സ്പീഡ് ബോട്ട് യാത്രയുടെ അവസാനം മീന്‍ പിടിത്തമായിരുന്നു. ആവശ്യമായ ഉപകരണങ്ങളെല്ലാം തന്നു. ചൂണ്ടയിട്ട് കുറച്ചധികം മീനുകളെയും കിട്ടി. സന്തോഷം നിറഞ്ഞ നിമിഷങ്ങൾക്കു ശേഷം മടക്കയാത്ര വിഷമിപ്പിച്ചു. ട്രിപ്പ് എല്ലാവരും നന്നായി ആസ്വദിച്ചു.

വാല്‍കഷ്ണം :

4muzantham8

1. പൊതു അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ ചെക്ക്‌ പോസ്റ്റിലെ വലിയ തിരക്ക് ഒഴിവാക്കാം .

2. ഇടയ്ക്കിടയ്ക്ക് വാഷ്‌ റൂമില്‍ പോകണ്ടേ പ്രശ്നം ഉണ്ടെങ്കില്‍ വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നതായിരിക്കും നല്ലത്. ചെക്ക്‌ പോസ്റ്റില്‍ വാഷ്‌ റൂം ഉണ്ടെങ്കിലും അവിടെ വലിയ തിരക്ക് ആയിരിക്കും.

3. ബോട്ടിലെ വാഷ്‌ റൂമില്‍ പോകണമെങ്കില്‍ നന്നായി ബാലന്‍സ് ചെയ്തു നില്ക്കാന്‍ കഴിയണം അവിടെ ഉയരം വളരെ കുറവ് ആണ്. 

4. സാധാരണ രീതിയില്‍ ഭക്ഷണവും വെള്ളവും ടൂര്‍ കമ്പനി തരാറുണ്ട്.

5. മദ്യം ചെക്ക്‌ പോസ്റ്റില്‍ അനുവദനീയമല്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA