sections
MORE

'പെരുത്ത് സന്തോഷം' നൽകുന്ന പട്ടായ

pattaya-floting4
SHARE

വിനോദത്തിനായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ 'ഹോട്ട് സ്‌പോട്ട്' ആയിരിക്കുന്നു പട്ടായ. തായ്‌ലൻഡിലെത്തുന്ന സഞ്ചാരികളെ മാടി വിളിക്കും പട്ടായ. സുന്ദരതീരങ്ങളും മനോഹരങ്ങളായ കാഴ്ചകളുമായി ചുരുങ്ങിയ ചെലവില്‍ 'പെരുത്ത് സന്തോഷം' നൽകുന്ന സഞ്ചാരികളുടെ പറുദീസ. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്.

pattaya-r-ride1

പട്ടായയിലെ മുഖ്യ ആകർഷണം വാക്കിങ് സ്ട്രീറ്റ് ആണ്. ആട്ടവും പാട്ടുമായി ഏഴുമണിയോടുകൂടി ഉണരുന്ന തെരുവ്. പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആഘോഷങ്ങളുടെ പൂരമാണ്. വാക്കിങ് സ്ട്രീറ്റിന്റെ ഇരുവശങ്ങളും ചെറുതും വലുതുമായ ബാറുകൾ ഏറ്റെടുത്തിരിക്കുന്നു.

pattaya-walking-street5

നേരം പുലരുവോളം ആടിത്തിമിർക്കാൻ ഡാൻസ് ബാറുകൾ. രാത്രിയിലുടനീളം പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ബാറുകളും, മസ്സാജ് പാര്‍ലറുകളും. പലവർണങ്ങളില്‍ പ്രകാശിക്കുന്ന ലൈറ്റുകളും മിന്നിമറയുന്ന കാഴ്ചകളും നൈറ്റ് ക്ലബ്ബുകളിലേക്ക് യാത്രക്കാരുടെ ഒഴുക്ക് കൂട്ടുന്നു. 

വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്. തേളും, പാമ്പും, പാറ്റയുമൊക്കെയായി കളര്‍ഫുള്‍ വഴിയോരകടകൾ. ചിപ്സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് പാറ്റയെ വറുത്തുകോരിവച്ചിരിക്കുന്നത്.

pattaya-food3

പാമ്പും, തേളും തനത് രൂപത്തില്‍ മസാലയില്‍ കുളിപ്പിച്ച് മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്നു. ചൈനീസ് ഭക്ഷണത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍.

pattaya-pattaya2

നൈറ്റ് ക്ലബുകളും ആഘോഷരാവുകളും കഴിഞ്ഞാൽ പകൽസമയം മസാജ് സെന്ററിന്റെ ഉൗഴമാണ്. ഫൂട്ട് മസ്സാജ്, ഫേസ് മസ്സാജ്, ഓയിൽ മസ്സാജ് തുടങ്ങി മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന അരോമ മസ്സാജുകളും ഇവിടെയുണ്ട്.

കോറൽ ഐലൻഡ് ബീച്ച്

ഗ്രാമങ്ങളും കൃഷിയിടങ്ങളും മത്സ്യത്തൊഴിലാളികളും പട്ടായയില്‍ ഏറെയുണ്ട്. 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ‌‌പട്ടായയിലെ ബീച്ചുകള്‍ മനോഹരമാണ്. ബീച്ചില്‍ ഉല്ലസിച്ചുതിമിർക്കാൻ സഞ്ചാരികളുടെ പ്രവാഹമാണ്. വിനോദത്തിനായി നിരവധി അവസരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പട്ടായയില്‍ നിന്നും 45 മിനിറ്റ് ബോട്ടുയാത്രയാണ് കോറൽ ഐലൻഡിലേക്ക്. ഇവിടുത്തെ മുഖ്യാകർഷണം പാരാഗ്ലൈഡിങ് ആണ്. പാരാഗ്ലൈഡിങിലൂടെ ആകാശനീലിമയിലേക്ക് ഉയരുന്ന കാഴ്ചയും അനുഭൂതിയും വിസ്മയിപ്പിക്കുന്നതാണ്.

അതിശയിപ്പിക്കുന്ന വൃത്തിയും, മനോഹാരിതയും നിറഞ്ഞുതുളുമ്പുന്നൊരു ബീച്ചാണിത്. മനോഹരകടല്‍തീരത്ത് ആർത്തുല്ലസിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. പറഞ്ഞാൽ തീരില്ല പട്ടായയുടെ വിസ്മയക്കാഴ്ചകൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA