ദൃശ്യചാരുതയുമായി ആനക്കയം,ചിത്രങ്ങൾ കാണാം

anakkayam5
SHARE

പെരിയാറിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ പലതവണ സഞ്ചരിച്ചിട്ടുണ്ട്. 'കേരളത്തിന്റെ ലൈഫ് ലൈൻ' എന്നറിയപ്പെടുന്ന പെരിയാർ  ഒഴുകുന്ന ഭൂപ്രദേശങ്ങളെല്ലാം തന്നെ വളരെ മനോഹരമാണ്. എറണാകുളം ജില്ലയിലെ കുട്ടംപുഴയിൽ നിന്നും തിരിഞ്ഞു  അനക്കയത്ത് എത്തിയാൽ വശ്യമനോഹര കാഴ്ചകൾക്ക് ആസ്വദിക്കാം. 

anakkayam3
ആനക്കയം കാഴ്ചകൾ

വിനോദസഞ്ചാരികളുടെ തിരക്കധികം ഇല്ലാത്തതിനാൽ ഒഴിവ് സമയം കുടംബവുമൊത്ത്  ചിലവഴിക്കാൻ പറ്റിയിടമാണ് ആനക്കയം. പെരിയാറിന്റെ വശ്യതയിൽ  അലിഞ്ഞു ചേർന്ന് ഒരു കുളിയും പാസ്സാക്കാം. അനക്കയത്തെ പച്ചപ്പു നിറഞ്ഞ ശോഭ ആരെയും ആകർഷിക്കും.

ആനക്കയം കാഴ്ചകൾ
ആനക്കയം കാഴ്ചകൾ

എറണാകുളത്തുനിന്നും മുവാറ്റുപുഴ കോതമംഗലം തട്ടേക്കാട് കുട്ടംപുഴ വഴി ഇവിടേയ്ക്ക് എത്താവുന്നതാണ്. ഒരു ദിവസത്തെ വിനോദയാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ആനക്കയം നല്ലൊരു ഡെസ്റ്റിനേഷനാണ്.

anakkayam1
ആനക്കയം കാഴ്ചകൾ

പ്രകൃതിയുെട ചാരുത മതിയാവോളം കണ്ട് ആസ്വദിക്കാൻ ഇതിലും നല്ലൊരിടം കാണില്ല. 

ആനക്കയം കാഴ്ചകൾ
ആനക്കയം കാഴ്ചകൾ

ആനക്കയം കാഴ്ചകൾ തേടി പോകുന്ന വഴിയിൽ ഭൂതത്താൻകെട്ട് അണകെട്ട് , തട്ടേക്കാട് പക്ഷി സങ്കേതം, പ്രക‍തിയൊരുക്കിയ ഇൗ കാഴ്ചകളും കണ്ടുമടങ്ങാം.  പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആനക്കയത്തിന്റെ ചിത്രങ്ങൾ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA