ഇവിടെ നിന്നാൽ വയനാടിന്റ സൗന്ദര്യം മുഴുവനും ആസ്വദിക്കാം

SHARE

മായാകാഴ്ചകളുടെ അദ്ഭുതലോകമാണ് വയനാട്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന മുഖ്യ കാരണം. പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും,ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. വിനോദ സഞ്ചാരികളെ കാത്ത് വയനാട്ടിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടാത്ത മനോഹരമായയിടങ്ങളും വയനാടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

kurumbalakkotta-new2

നിങ്ങള്‍ പ്രകൃതി സ്നേഹിയെങ്കിൽ തീർച്ചയായും ഇവിടം കണ്ടിരിക്കണം. മലമുകളിൽ നിന്നും ഉദിച്ചുയരുന്ന സൂര്യപ്രഭയുടെ കാഴ്ച സ്വന്തമാക്കാൻ ഏറ്റവും നല്ല സ്പോട്ടാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട. വയനാടിന്റെ മീശപുലിമലയെന്ന ഒാമനപേരും കുറുമ്പാലക്കോട്ടക്കും സ്വന്തമാണ്.

പേരിൽ കോട്ട ഉണ്ടെങ്കിലും യഥാർത്ഥത്തിൽ മലയാണ്. സൂര്യോദയത്തിന്റെ ദൃശ്യചാരുത ആസ്വദിക്കാനായി അതിരാവിലെ തന്നെ മലകയറുന്നവർ കുറവല്ല. സൂര്യോദയവും , അസ്തമയവും കാണാനാണ് തിരക്കധികവും.

സാഹസികമായി അവധിദിനങ്ങള്‍ ആഘോഷിക്കാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. അധികമാരും എത്തിപ്പെടാത്ത മേഖലയായതിനാൽ വഴികൾ തെളിച്ച്് വേണം മുന്നോട്ട് നടക്കാൻ.

kurumbalakkotta1

സാഹസികത നിറഞ്ഞതാണ് കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്ര. മലമുകളിൽ എത്തിച്ചേർന്നാൽ വയലുകളും വഴികളും ചേർന്ന ഗ്രാമീണ കാഴ്ചകൾ. കാറ്റിനൊപ്പം മഴ കൂടി വന്നാൽ യാത്ര അവിസ്മരണീയമാകും.  വയനാട് കമ്പളക്കാടാണ് പ്രകൃതിയൊരുക്കിയ കുറുമ്പാലക്കോട്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA