ADVERTISEMENT

 വീണുകിട്ടിയ ഒരു അവധികൂടി ആസ്വദിക്കാൻ ഞങ്ങൾ തീരു മാനിച്ചു. എല്ലാ മാസങ്ങളിലേയും രണ്ടാം ശനിയും ഞായറും യാത്രകൾ കണ്ട് ആസ്വദിച്ച് നടക്കാനാണെനിക്കിഷ്ടം എന്നാൽ ചിലസയമങ്ങളിലതിനു കഴിയാറില്ല. ഇത്തവണ യാത്ര പോകണമെന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ ഫ്രണ്ട്സിനെയും കൂട്ടി രാവിലെ തന്നെ പാലക്കാട് ലക്ഷ്യമാക്കി ബൈക്ക് വിട്ടു.

ഞായറാഴ്ച രാവിലെ നാലുമണിക്ക് തന്നെ പാലക്കാടേയ്ക്ക് റൈഡ് തുടങ്ങി. എന്റെ റോയൽ എൻഫീൽഡും സുഹൃത്തി ന്റെ യമഹ ആർ. വൺ.ഫൈവും വിശാലമായ റോഡിലൂടെ പന്തയകുതിരകളെ പോലെ മാറ്റുരയ്ക്കുകയാണ്. നൂറ് കിലോ മീറ്റർ വളരെ ലാഘവത്തോടെയാണ് ഞങ്ങളുടെ കുതിരകൾ കവച്ചുവെച്ചത്. കൃത്ത്യം ഏഴു മണി പാലക്കാട് നഗരം ഉണർ ന്നു വരുന്നതേയുള്ളൂ. ഇത്ര നേരത്തേ ഇവിടെ നമ്മൾ എന്തു കാണാനാ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തു ‘കവ’ കവയോ എന്ത് പേരാണത് നിങ്ങൾ എന്റെ കൂടെ വരൂ ഞാൻ കാണിച്ച് തരാം. ഞാൻ നേരേ കവയിലേക്ക്.

പാല‌ക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഡാമിനെ ചുറ്റിപ്പോകുന്ന പാതയിലൂടെയാണ് കവയിലേക്കുള്ള വഴി. മലമ്പുഴയിലെ ജലാശയത്തെചുറ്റിയുള്ള മലകളുടെ താഴ് വര ഗ്രാമമാണവിടം. കൃഷി തന്നെയാണിവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ മാർഗം. മലയോരത്ത് പൈനാപ്പിൾ നേന്ത്ര വാഴ റബർ പച്ചക്കറി വിളകൾ തുടങ്ങിയവയാണ് പ്രധാന മായും കൃഷി ചെയ്യുന്നത്. കൂടാതെ കന്നുകാലി വളർത്തലും ക്ഷീര ഉൽപ്പാദനവും സുലഭമാണ്. കുറച്ച് നേരം നിഷ്കളങ്ക മായ കാർഷിക വിളകളുടെ അരികത്ത് കൂടി സഞ്ചരിച്ചു. വാള യാർ വനം വകുപ്പിന്റെ കീഴിലുള്ള നിബിഡ വനമാണ് ഒരു വശം അതിനാൽ തന്നെ വന്യമൃഗങ്ങളുടെ ഗ്രാമത്തിലേക്കുള്ള കടന്നു വരവ് പതിവാണവിടെ എന്ന് ഗ്രാമവാസികൾ പറയുന്നു. 

മുന്നോട്ട് പോകും തോറും കണ്ണിനു കുളിർ നൽകുന്ന മനോഹരമായ കാഴ്ചകൾ നിറഞ്ഞു തുടങ്ങി. മലമ്പുഴയിലെ ജലാശയത്തിന്റെ തുടക്കം കവയിൽ നിന്നുമാണ് ജലാശയ ത്തിന് തൊട്ടടുത്ത് വരെ ഞങ്ങൾ ബൈക്കുമായി പോയി മനോഹരമായ പച്ചപ്പാണവിടെ. നാലുഭാഗവും മഞ്ഞ് പുതഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട് ജലാശയം. അനേകം തമിഴ് മലയാളം സിനിമകൾ ഷൂട്ട് ചെയ്യാറുണ്ടത്രെ. അവിടെ നിന്നും മലമ്പുഴയി ലേക്ക് മഴമേഘങ്ങൾ വരുന്നത് കവയിൽ നിന്നുമാണ്. മാമല കൾക്ക് മുകളിൽ മഴമേഘങ്ങള്‍ കറുത്തിരുണ്ട് വരുന്നത് കാണാന്‍ ഒരുപാട് സഞ്ചാരികളെത്താറുണ്ട്. നയന നേത്ര ങ്ങൾക്ക് ഉൾക്കൊള്ളാനാകാത്തവിധം വിശാലമാണ് കവയിലെ പ്രകൃതിയുടെ കാൻവാസ്.

തിരിച്ച് വരുന്ന വഴിയിൽ ബുള്ളറ്റിന്റെ കണ്ണാടിയിൽ നോക്കിയപ്പോൾ കവ ഞങ്ങളെ നോക്കി യാത്ര പറയുന്ന പോലെ എനിക്ക് തോന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com