സഞ്ചാരികൾക്ക് വിരുന്നൊരുക്കി ഊട്ടി

ooty-flower-shaw1
SHARE

വേനൽക്കാലത്തിന് അവർണനീയമായ സൗന്ദര്യം ഒരുക്കിയാണ് നീലഗിരി മലനിരകളിൽ ആഘോഷങ്ങൾക്ക് തിരശീലയുയരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, ഫ്ലവർ ഷോ, റോസ് ഷോ, ഡോഗ് ഷോ, ഫ്രൂട്ട്– സ്പൈസ് – വെജിറ്റബിൾ ഷോ, ബോട്ട് റേസ് തുടങ്ങിയവയാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ.

ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്‌പോത്സവം 22 ഹെക്ടർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ ഗാർഡൻ നാല് മടക്കുകളായാണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ 4 ഹെക്ടർ സ്ഥലത്താണ് ഫ്ലവർഷോ ഒരുക്കിയിരിക്കുന്നത്. നൂറ്റണ്ടുകളുടെ പഴമയുള്ള ഈ പൂന്തോട്ടം ഇന്നും സ്വദേശികളെയും വിദേശികളെയും ആകർഷിക്കുന്നു. എല്ലാ വർഷവും മേയ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലാണ് ഫ്ലവർ ഷോ. 250 ഓളം പ്രദർശകർ, 150 ൽ പരം വൈവിധ്യമാർന്ന പുഷ്പ ഇനങ്ങൾ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒന്നര ലക്ഷത്തോളം സന്ദർശകർ എല്ലാ വർഷവും ഇവിടെ ഫ്ലവർഷോ കാണാനായി എത്തിച്ചേരാറുണ്ട്. 

ooty-flower-shaw2

1896 ൽ നീലഗിരി അഗ്രി-ഹോർട്ടികൾച്ചർ സൊസൈറ്റി ചെയർമാനും അന്നത്തെ നീലഗിരി കലക്ടറും ആയിരുന്ന  ജെ. ട്രെമെൻഹേർ(J.H.Tremenhere) ആണ് ആദ്യത്തെ ഫ്ലവർ ഷോ സംഘടിപ്പിച്ചത്. അതിനുശേഷം എല്ലാവർഷവും മേയ് മാസത്തിൽ ഫ്ലവർഷോ നടത്തി വരുന്നു. 1980 കളിൽ ഫ്ലവർ ഷോ നടത്താൻ ഉള്ള അവകാശം തമിഴ്നാട് സർക്കാരിനായി. അതിനുശേഷം 1995 ൽ ഫ്ലവർഷോയുടെ ശതാബ്ദി  വളരെ ഭംഗിയായി ആഘോഷിക്കുകയും ചെയ്തു. ഫ്ലവർ ഷോയുടെ 123 ാം വര്‍ഷമാണിത്.

ooty-flower-shaw2

ഈ വർഷത്തെ ഫ്ലവർ ഷോയ്ക്കു ഒരു പ്രത്യേകതയുണ്ട്, സാധാരണയായി ഫ്ലവർഷോ 4 ദിവസത്തെ കാഴ്ചകളാണ് ഒരുക്കുന്നത് ഈ വര്‍ഷം 5 ദിവസം കാഴ്ചകൾ കാണാൻ ഉള്ള അവസരമുണ്ട്. മേയ് 17 മുതൽ 21 വരെയാണ് ഈ വർഷത്തെ ഫ്ലവർഷോ. 17നു തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്  ആണ് ഈ വർഷത്തെ ഫ്ലവർ ഷോ ഉദ്‌ഘാടനം ചെയ്തത്. തുടർന്ന്‌ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA