ശരിക്കും അദ്ഭുതപ്പെടുത്തി ഇൗ ആൻഡമാൻ യാത്ര

Mail This Article
ചരിത്ര മൂല്യത്താൽ സമ്പന്നമായ ആൻഡമാനിൽ എത്തിപ്പെടാനുള്ള പ്രവേശന കവാടമാണ് പോര്‍ട്ട് ബ്ലെയർ. കാലാപാനി എന്ന സിനിമയിലൂടെ എല്ലാവർക്കും പരിചിതമായ സെല്ലുലാർ ജയിൽ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഞങ്ങളുടെ ലക്ഷ്യം ഡിഗ്ലിപൂർ എന്ന നഗരമാണ്. ഇവിടെയാണ് ആൻഡമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ സഡിൽ പീക്ക് സ്ഥിതി ചെയ്യുന്നത്. 732 മീറ്റർ ഉയരമുള്ള ഈ കൊടു മുടിയിൽ ഏകദേശം 8 കിലോമീറ്ററോളം മുകളിലോട്ട് യാത്രയുണ്ട്. ടിക്കറ്റ് എടുത്ത് ഉള്ളിലോട്ട് പ്രവേശിക്കുമ്പോൾ ആമ ഹാച്ചറി, ആമ നെസ്റ്റിങ്, ട്രെക്കിംഗ് അങ്ങനെ പലതരം വിനോദങ്ങളുണ്ട്. കടലാമയുടെ മുട്ടകൾ ശേഖരിച്ച് മുട്ടകൾ വിരിഞ്ഞ് അവർ വലുതാകുന്നതുവരെ ടാങ്കില്‍ സൂക്ഷിച്ചു പരിപാലിക്കുന്നു.
സമയമാകുമ്പോൾ കടലിലോട്ട് ഒഴുക്കിവിട്ട് പുതിയ ലോകം പരിചയപ്പെടുത്തുന്നു. അതിനു ശേഷം ട്രെക്കിംഗ്. ഇനി മുന്നോട്ട് കാടാണ്. പലതരം വൃക്ഷങ്ങളും ചെടികളും പക്ഷികളും എല്ലാമുണ്ട്. ഒരുവശം കടലാണ്. പോകുന്ന വഴിയെ പലയിടത്തായി ചെറിയ കലങ്ങളും പൂജകൾ നടത്തിക്കഴിഞ്ഞ് അവശേഷിക്കുന്ന വസ്തുക്കളും കാണാം. ഇതെല്ലാം അവിടത്തെ ഗോത്രവർഗക്കാർ ഉപേക്ഷിച്ചു പോയവയാണ്. പോകുന്നവഴിയെയുള്ള കാഴ്ചകളെല്ലാം തന്നെ മുന്നോട്ടു പോകാൻ കൂടുതൽ ഊർജം നൽകുന്നവ യാണ്.
അങ്ങനെ പരിശ്രമിച്ച് കൊടുമുടിയുടെ തലപ്പത്തെത്തി. അവിടെ നിന്നുമുള്ള കാഴ്ച വാക്കുകളിൽ പ്രകടിപ്പിക്കാവുന്നതിലുമപ്പുറമാണ്. അതിവിശാലമായ മാനത്ത് മേഘങ്ങൾ ചിതറിക്കിടക്കുന്നപോലെ. കടലിന്റെ പലവശത്തായി കര വ്യാപിച്ചു കിടക്കുന്നു. പല നിരകളിലായി നിൽക്കുന്ന പർവത ങ്ങളും ചെറിയ ദ്വീപുകളും എല്ലാം ഒന്നിച്ച ഒരു നാടകീയ സൗന്ദര്യം എന്തുകൊണ്ടും ആൻഡമാൻ ഒരു കൊച്ചു േകരളം എന്നുതന്നെ പറയാം.
മാത്രമല്ല ലോകോത്തര സ്കൂബ ഡൈവിംഗ് ലക്ഷ്യസ്ഥാനം കൂടിയാണ് ഇവിടം. ഈ വിനോദ ത്തിൽ പങ്കെടുക്കാൻ മിനിമം ആരോഗ്യവും ശാരീരിക ക്ഷമത യും വേണം. സ്കൂബാ ജാക്കറ്റുകൾ ധരിച്ച് 5 കിലോ വരുന്ന ഭാരം ചേർത്തു കെട്ടുന്നു. വിദഗ്ധൻ അടിസ്ഥാന പരിശീല നങ്ങൾ തരുന്നു. അതിശയകരമായ പവിഴപ്പുറ്റുകൾ, സമുദ്ര ജീവികൾ എന്നിവ പര്യവേഷണം ചെയ്യാൻ 30 മിനിറ്റ് ചെലവഴിക്കുക.
ആൻഡമാൻ ദ്വീപുകളോട് വിടവാങ്ങുമ്പോൾ മനസ്സുനിറയെ ഈ യാത്ര കഴിഞ്ഞുപോയല്ലോ എന്ന ആകുലതയായിരുന്നു.