െസന്തുരണി

shendurney-boating1
SHARE

െസന്തുരണി വന്യജീവി സങ്കേതം വടക്ക് പാലക്കാട് ജില്ലയിലെ മഴനനഞ്ഞുറങ്ങുന്ന സ്വർഗ്ഗം പോലൊരു ഗ്രാമത്തിൽ നിന്നും രാത്രിമുഴുവൻ പൊതിരെ പെയ്ത മഴ ഒാട്ടിൻ പുറത്തും തകരപ്പാത്തിയിലും അവസ‍ാനം ഉയരമുള്ള തേക്കു മരത്തിൽനിന്നും ഉണങ്ങിയ ഇലയിലേക്കും പെയ്ത് തോരാൻ കാത്തു നിൽക്കാതെ ഞങ്ങൾ അഞ്ചു പേർ സെന്തുരുണി വന്യജീവി സങ്കേതം കാണാൻ നാടു വ‍ിടാനുള്ള ഒരുക്കത്തലായിരുന്നു.

Shendurney-Wildlife-Sanctuary11
picture source: Shendurney Wildlife Sanctuary official site.

അഗസ്ത്യമല ബയോസ്ഫിയർ റിസെർവ്വിനു കീഴിൽ വ്യാപിച്ചു കിടക്കുന്ന സെന്ത‍ുരുണി വന്യജീവി സങ്കേതം ഇന്ത്യയിലെ തന്നെ ആദ്യത്തെ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണു സമ‍ുദ്രനിരപ്പിൽ നിന്ന് 1250 അടി ഉയരത്തിലുള്ള ഈ നിത്യഹരിത വനത്തിൽ മനുഷ്യപ‍ാദം പതിയുന്നത് ഏറെ അപൂർവ്വമായി മാത്രം. അതുകൊണ്ട് തന്നെ അത്യപൂർവ്വമായ ജൈവ വൈവിധ്യത്താൽ സമ്പന്നമായ സെന്തുരുണി വന്യജീവി സങ്കേതത്തിനു ആ പേര് വരുവാൻ കാരണം ലോകത്തു ഈ കാട്ടിൽ മാത്രമ‍‍ായി കാണുന്ന സെന്തുരുണി മരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയിൽ തന്നെ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വനമേഖല.

Shendurney-Wildlife-Sanctuary4
picture source: Shendurney Wildlife Sanctuary official site.

വനത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്ക‍ുവാൻ ചുറ്റിനും ആഴത്തിൽ വലിയ കിടങ്ങും അതിനു ചുറ്റും വൈദ്യുതിവേലിയും ഉള്ള, സോളാർ പവറിൽ വൈദ്യുതീകരിച്ചിരിക്കുന്ന ഫോറെസ്റ്റ് ഗസ്റ്റ് ഹൗസ്. കപ്പയും നാടൻ കോഴിയും എല്ലാം ജീപ്പിലുണ്ടായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിൽ പക്ഷെ സദേട്ടൻ മാത്രം എന്തോ ആലോചനയിൽ തന്നെ പതിയെ കാര്യം തിരക്കി.

നാലു മണിയോടെ ക്യാമ്പിലെത്തിയ ഞങ്ങൾ സാധന സാമഗ്രികൾ അവിടെ വച്ച് വസ്ത്രം മാറി ആനത്താരകൾക്കരികിലൂടെ ഇരുട്ടുമ്പോഴുള്ള കാടിന്റെ വന്യതയും ശബ്ദങ്ങളും അനുഭവിച്ച് കാടുകയറി മുഴുവൻ യ‍ാത്രയിലും മഴ. രാത്രിയാകും മുന്നെ കാട്ടരുവിയിൽ നീന്തിക്കുളിച്ച് ക്യാമ്പിലെത്തുമ്പോൾ ഒരിക്കലും പ്രത‍ീക്ഷിക്കാതെ ചുടുള്ള കപ്പയും കാന്താരി മുളകിട്ട ചമ്മന്തിയും ചിക്കൻ കറിയും ഒരു ജഗ്ഗ് നിറയേ കട്ടൻ ചായയുമായി അവർ ഞങ്ങളെ ഞെട്ടിച്ചു നല്ല രചിയും വൃത്തിയുമുള്ള ഭക്ഷണം. അവര‍ുടെ സൗഹൃദവും നല്ല കൈപ്പുണ്ണ്യവും ഈ പാക്കേജിനെ കുടുതൽ ആകർഷണമുള്ളതാക്കി.

Shendurney-Wildlife-Sanctuary12
picture source: Shendurney Wildlife Sanctuary official site.

ഇനി രാത്രി ഭക്ഷണം ഉണ്ടാവില്ലെന്ന ധാരണയിൽ ഞങ്ങൾ ചുറ്റിലും കിടങ്ങും വൈദുതീകരിച്ച കമ്പി വേലിയും ഉള്ള മുറ്റത്ത് സംസാരിച്ചിരിന്നു. കാട്ടിലെ കുരിരുട്ടിലെ വലിയ നിശബ്ദതയ്ക്ക് ഒരു ഭീകരതയുണ്ടായിരുന്നു രാവിലെ എല്ലാവരും നേരത്തെ ഉണർന്നു രാവിലത്തെ ഭക്ഷണത്തിനും ശേഷം മറ്റൊരു വഴിയിലൂടെ ചിന്ന പാലരുവി വഴി ഉൾക്കാട്ടികൾ‌ക്ക് ഒരു ദിവസം മറ്റൊരു ഭക്ഷണവും കഴിക്കാതെ നടക്കാനുള്ള ഊർജ്ജ സ്രേ‍ാതസ്സാണത്രെ ആനയും കുരങ്ങും മാനും കാട്ടുപോത്തും ഒക്കെ കാണാം ഇതെല്ലാം വയനാട്/ മുത്തങ്ങ/ തോൽപ്പെട്ടി/ ബന്തിപ്പൂർ/ മസിനഗുഡി വഴി ഉള്ള എല്ലാ യാത്രയിലും നമ്മൾ കാണുന്നതാണല്ലോ പക്ഷെ ഞങ്ങൾക്കു കൗതുകം ഇതുവരെ കാണാത്ത സെന്ത‍ുരുണിയുടെ മാത്രമായ ജൈവ വൈവിധ്യങ്ങൾ കാണാനായിരുന്നു. തലേദിവസവും അന്നും, കൂനൻ വേരുകൾ (meristica swamp) കുന്തിരിക്കം, ആരോഗ്യ പച്ച, നായികംബകം, ചൊരപ്പെൻ, ബാലികേറാമരം, തുടങ്ങി അത്ഭുതപ്പെടുത്തുന്ന വ്യത്യസ്തമായ മരങ്ങളെയും ജീവിജാലങ്ങളെയും ചെടികളെയും കണ്ടും അനുഭവിച്ചും നടന്നു. കാടിരമ്പി ഒരു വലിയ ശബ്ദത്തിൽ മഴ വരുകയാണു നാട്ടിലാണെങ്കിൽ ഒാടാം ഇവിടെ കാട്ടിൽ എങ്ങോട്ട് ഒാടാൻ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA