പാവപ്പെട്ടവരുടെ ഊട്ടി

anamada7
SHARE

'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. പറമ്പിക്കുളം വനമേഖലയോടുചേര്‍ന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ നെല്ലിയാമ്പതി, ചോലക്കാടുകളും പുല്‍മേടുകളും നിറഞ്ഞ നിത്യഹരിത വനമേഖലയാണ്.

anamada5
ജീപ്പ് സവാരി

മണ്ണുകൊണ്ടുനിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ പോത്തുണ്ടി ഡാം നെല്ലിയാമ്പതിയിലേക്കുള്ള യാത്രാമധ്യേയാണ്. പോത്തുണ്ടി കഴിഞ്ഞാല്‍ 10 ഹെയര്‍പിന്‍ വളവുകളുണ്ട് നെല്ലിയാമ്പതിയിലെത്താന്‍. 

anamada3

മഞ്ഞു പുതച്ച നെല്ലിയാമ്പതി മലനിരകൾ കാഴ്ചയിൽ മനോഹരമാണ്. സമുദ്രനിരപ്പിൽ നിന്നും 467 മുതൽ 1572 മീറ്റർ ഉയരത്തിലാണ് ഇൗ മലനിരകൾ. പച്ചപ്പിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയയിടം.

anamada
ആനമട കാഴ്ചകൾ

സുന്ദരകാഴ്ചകള്‍ നിറഞ്ഞ നെല്ലിയാമ്പതിയിലാണ് ആനമട. കാടിനോടും കാട്ടാറിനോടും പ്രണയം തോന്നുന്നവർ തീർച്ചയായും ആനമടയിലെ കാഴ്ചകളിലേക്ക് യാത്ര തിരിക്കാം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് നെല്ലിയാമ്പതിയിലെ ആനമട. സഞ്ചാരികള്‍ ഒരിക്കലെങ്കിലും ഇൗ സുന്ദരഭൂമിയിലെ കാഴ്ചകൾ സ്വന്തമാക്കണം.

anamada8
ആനമട കാഴ്ചകൾ

കാടിന്റെ ഹരിതഭംഗി ആസ്വദിച്ചുകൊണ്ട് കാട്ടിലൂടെ 14 കിലോമീറ്റർ നടന്നാൽ ആനമടയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന റിസോർട്ടിൽ എത്തിച്ചേരാം. വ്യത്യസ്തയിനം പക്ഷികളുടെ വർണകാഴ്ചയും പാറക്കെട്ടുകളിൽ നിന്ന് വെള്ളിനൂൽ പോലെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും ഇലപ്പടർപ്പിലൂടെ സൂര്യപ്രകാശം ചൊരിയുന്ന കാഴ്ചയുമൊക്കെ വാക്കുകളിൽ ഒതുക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം.

anamada1

കാടിനുള്ളിലെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ഒപ്പം കാമറ കരുതാനും ആരു മറക്കാറില്ല. കാടിന്റെ പച്ചയിൽ കാമറാ കണ്ണുകളിൽ വിരിയുന്ന ഒാരോ ചിത്രങ്ങളും ജീവൻ തുടിക്കുന്നവയാണ്.

anamada2

അപൂർവദ‍ൃശ്യവിസ്മയമാണ് ആനമട. വന്യകാഴ്ചകളുടെ സൗന്ദര്യം നുകരാന്‍ പറ്റിയയിടം. കാടിന്റെ ഉൾകാഴ്ചകളിലേക്ക് യാത്രപോകാൻ തയാറാണോ? എങ്കിൽ ആനമട തന്നെ തിരഞ്ഞടുക്കാം. പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ച് കാടിന്റെ ഒത്തനടുക്ക് വന്യമ‍ൃഗങ്ങളോടൊപ്പം രാപാർക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA