ഇത് നടക്കാതെ പോയ ഒരു വേട്ടയുടെ കഥ! വില്ലനായത് സഫാരി ജീപ്പും

WILD-TRIP
SHARE

വന്യജീവികളെ കാണാനും ചിത്രങ്ങളെടുക്കാനും ദക്ഷിണേന്ത്യയിൽ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രം കഴിഞ്ഞേ മറ്റൊന്നുള്ളു. 

WILD-TRIP1
കുറ്റിക്കാട്ടിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന പുള്ളിപ്പുലി

എനിക്കു മികച്ച പല വനചിത്രങ്ങളും സമ്മാനിച്ചത് ബന്ദിപ്പൂരാണ്. ഒരു ബന്ദിപ്പൂർ യാത്രയിലാണ് പുലിയുടെ ‘ഭക്ഷണത്തിൽ മണ്ണു വാരിയിട്ട’ ഈ കാഴ്ചയ്ക്ക് സാക്ഷിയായത്.

WILD-TRIP3
പുള്ളിമാനുകൾ കുറ്റിക്കാട്ടിൽ നിന്നും പുറത്തേക്കു വരുന്നു

സാഫാരി ഗൈഡും ഡ്രൈവറുമായ അബ്ദു ൾ ഷെസ് ജീപ്പ് ഒരു പുൽമേടിന് സമീപം നിർത്തി, ശബ്ദം താഴ്ത്തി പറഞ്ഞു, ‘പുള്ളിപ്പുലി...’ മുന്നിലുള്ള കുറ്റിക്കാട്ടിലേക്കു ശ്രദ്ധിച്ച് ഒരു പുള്ളിപ്പുലി. 

WILD-TRIP4
പുള്ളിപ്പുലി മാനിനെ പിടിക്കാനായി തയാറാകുന്നു

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൂട്ടം മാനുകൾ ആ കുറ്റിക്കാടിന്റെ മറവിൽ നിന്ന് പുറത്തേക്കു വന്നു. ഇര തന്റെ വേട്ടയുടെ പരിധിയിലേക്ക് വരാൻ കാത്തിരിക്കുന്ന വേട്ടക്കാരൻ. 

WILD-TRIP5
പുലിയെ കണ്ട ആവേശത്തിൽ സഫാരി ജീപ്പിലുള്ളവർ

മാൻകൂട്ടത്തിലെ കൊമ്പൻ തന്നെ പുലിയുടെ അടുത്തേക്ക് നടന്നടുത്തു. ഇരയുടെ മേൽ ചാടി വീഴാൻ വേട്ടക്കാരൻ ചുവടുവച്ച് തുടങ്ങുന്ന സമയം മറ്റൊരു സഫാരി ജീപ്പ് ഇരമ്പിയെത്തി. 

WILD-TRIP7
പുള്ളിപ്പുലിയുടെ സാന്നിദ്യം മനസ്സിലാക്കിയ മാനുകൾ ഒാടിമറയുന്നു

ശബ്ദം കേട്ട് തലയുയർത്തിയ മാനുകൾ പുള്ളിപ്പുലിയെ കണ്ടു. തന്റെ ഇരയെ നഷ്ടപ്പെടുത്തിയവരെ ശ്രദ്ധിക്കാതെ പുലി വീണ്ടും ചുവടുവച്ചു. പക്ഷേ, അപ്പോഴേക്കും മാനുകൾ രക്ഷപ്പെട്ടു.

WILD-TRIP8
വേട്ട ഉപേക്ഷിച്ച് പുള്ളിപ്പുലി നിലത്തോട് പതുങ്ങിച്ചേർന്ന് പുൽമേടിൽ നിന്നും അതിവേഗം ഒാടിമറയുന്നു

വിശന്ന വയറുമായി പുലി ഒാടി മറഞ്ഞു...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA