48 കടുവകളുള്ള ഒരു കാട്ടിൽ 2 രാത്രിയും 3 പകലും താമസിക്കാം

12tiger.jpg.image.784.410
SHARE

കേരളാ സർക്കാറും വനം വകുപ്പും സംയുക്തമായി ചേർന്നൊരുക്കിയ വളരെ വ്യത്യസ്തമായ ഒരു ടൂർ പാക്കേജാണ് ടൈഗർ ട്രയൽ ട്രക്കിങ്. ഇടുക്കി ജില്ലയില്‍ തേക്കടിയിലാണ് ഈ പാക്കേജ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ഇത്രയും രസകരമായ പാക്കേജ് കേരളത്തിലുണ്ടോയെന്ന് ഒരു പക്ഷെ ചിന്തിച്ചു പോകും. സാധാരണഗതിയിൽ ആളുകൾ വളരെ അപൂർവമായി മാത്രമാണ് ഈ യാത്രയ്ക്ക് പോകുന്നതും പാക്കേജ് തെരഞ്ഞെടുക്കുന്നതും. അതിന് പ്രധാന കാരണം നടക്കാനുള്ള മടിയാണെന്ന് പറയാം. കാൽ നടയായി തന്നെയാണ് ഇവിടെ ഓരോ സ്ഥലങ്ങളിലേക്കും പോകേണ്ടത്. കൂടുതലും വിദേശികളും ഉത്തരേന്ത്യൻ നിന്നുള്ള സഞ്ചാരികളുമാണ്‌ ഈ ടൂര്‍ പാക്കേജ് തെരഞ്ഞെടുക്കുന്നത്.

1-tger-trekking.jpg.image.784.410
ട്രെക്കിങ്

ട്രക്കിങിന് മൂന്നു പാക്കേജുകൾ

8547603066 എന്ന ഫോൺ നമ്പർ മുഖേനെയും periyarfoundation.online സൈറ്റ് വഴിയും ഈ ട്രക്കിങ് ബുക്ക് ചെയ്യാൻ കഴിയും. ആഴ്ചയിൽ മൂന്ന് പാക്കേജാണ് ഉള്ളത്. ആദ്യത്തെ പാക്കേജ് തിങ്കളാഴ്ച തുടങ്ങി ബുധനാഴ്ച അവസാനിക്കും. അതായത് ഒരു രാത്രിയും രണ്ട് പകലും. രണ്ടാമത് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച മടങ്ങാം. അതും ഒരു രാത്രിയും രണ്ട് പകലും തന്നെയാണ്. മൂന്നാമത്തേത് വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടുനിൽക്കുന്ന സഞ്ചാരം. മൂന്നാമത്തേതാണ് ഏറ്റവും നല്ല പക്കേജ്. ഒരു പക്കേജിൽ ആറ് പേർ എന്ന് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

മുൻകൂട്ടി ബുക്കുചെയ്താൽ രാവിലെ 8.45 ന് തേക്കടിയിലുള്ള ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. എൻട്രൻസിലൂടെ കടന്നാണ് ഒാഫീസിൽ റിപ്പോർട്ട് ചെയ്യുവാൻ എത്തേണ്ടത്. എൻട്രൻസ് ഫീസും അടയ്ക്കേണ്ടതുണ്ട്. ഇന്ത്യക്കാരെങ്കിൽ 33 രൂപയും വിദേശീയരെങ്കിൽ 450 രൂപയുമാണ് ഫീസ്. 12 വയസിന് മുകളിൽ പ്രായം ഉള്ളവർക്ക് മാത്രമേ യാത്രയിൽ പങ്കടുക്കാൻ സാധിക്കുകയുള്ളൂ. ഓഫീസിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു കരാർ ഒപ്പിടിക്കും. രാവിലെ 9.30 മുതൽ യാത്ര ആരംഭിക്കും. ആദ്യം തന്നെ തേക്കടി ബോട്ടിങ്ങ് ആരംഭിക്കുന്ന സ്ഥലത്തേക്കാണ് എത്തുന്നത്. അവിടെ നിന്നും ചെറിയ ചങ്ങാടത്തിൽ കയറി മറുകരയിലേക്ക് കൊണ്ടു പോകും. അവിടെയാണ് യാത്രയുടെ തുടക്കം.

2tger-trekking.jpg.image.784.410

പാക്കേജിനു പിന്നിൽ രസകരമായ കഥയുണ്ട്. ഇൗ പാക്കേജ് ആരംഭിക്കുന്നത് 1995 ലാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ ഈ യാത്രാ പാക്കേജ് കൂടുതൽ ആകർഷകമാക്കി. വനമേഖലയിലുള്ള വയനപ്പട്ട മോഷ്ടിക്കാൻ ശ്രമിച്ച ഇരുപത്തഞ്ചോളം കള്ളൻമാരെ പിടിക്കുകയുണ്ടായി. മറ്റു മോഷണ കേസുകളും അവരുടെമേലുണ്ടായിരുന്നു. മോഷ്ടാക്കളെ പിടിച്ച ശേഷം അവരുടെ കേസുകള്‍ തള്ളികളയുകയും ശേഷം ടൈഗർ ട്രയൽ ട്രക്ക് പാക്കേജിലൂടെ കാടിന്റ ഉൾഭാഗത്തേയ്ക്ക എത്തുന്ന സഞ്ചാരികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാനും സഞ്ചാരികളുടെ മുഴുവൻ സംരക്ഷണചുമതലയും അവർക്കു നൽകി. അന്നത്തെ ഇക്കോ ടൂറിസം ഒാഫീസർ ബെന്നിച്ചൻ തോമസ് ആണ് വേണ്ട നടപടികൾ ക്രമീകരിച്ചത്. അന്നത്തെ ഡി.എഫ്.ഒ ആയിരുന്ന ഒ.പി കലെറിന്റ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നു. ബെന്നിച്ചൻ തോമസ് ഇപ്പോഴും സി.സി.എഫ് ആയി സർവീസിൽ തുടരുന്നു. ഇരുപത്തഞ്ചു മോഷ്ടാക്കളെ ടൈഗർ ട്രക്കിന്റ ഗാർഡുമാരായും നിയമിച്ചു. കാടുമായി വർഷങ്ങളോളം അടുപ്പമുള്ള ഇക്കൂട്ടർക്ക് രസകരമായ ഒട്ടനവധി കഥകളും അനുഭവങ്ങളുമുണ്ട്. ഇവരൊടൊപ്പം യാത്രചെയ്യുന്ന സഞ്ചാരികൾക്ക് അത്ഭുതമാണ് ഇവരുടെ കഥകൾ. പാക്കേജിലൂടെ ഓരോ യാത്രകാർക്കും പറയാൻ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ യാത്ര, ലോകത്തിലെ തന്നെ അപൂർവം ചില യാത്രാ പാക്കേജുകളിൽ ഒന്നാണെന്ന് പറയാം.

വന്യത ആസ്വദിച്ചുകൊണ്ടുള്ള യാത്രയിൽ കണ്ണിൽ നിറയുന്ന ഓരോ കാഴ്ചയ്ക്കും സൗന്ദര്യം പതിന്മടങ്ങാണ്. ഇവിടുത്തെ വനമേഖല 925 സ്ക്വയർ കിലോമീറ്റർ ഉള്ളതാണ്. യാത്രാ പാക്കേജിൽ 26 സ്ക്വയർ കിലോമീറ്റർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 സെൻസസ്സ് പ്രകാരം 48 കടുവകളാണ് ഈ വനപ്രദേശത്തുള്ളത്. കടുവകൾ മാത്രമല്ല ആന, കരടി, കാട്ടുപോത്ത്, മ്ലാവ്, പുലി, കരിമ്പുലി എന്നിവയും ഈ വനത്തിലെ അന്തേവാസികളാണ്. കൂടാതെ അപൂർവമായി കാണുന്ന നീൽഗിരിമാർട്ടെയ്ൻ എന്ന മലയാണ്ണാനോട് സാദൃശ്യം തോന്നിക്കുന്ന ഭംഗിയുള്ള ജീവിയെയും ധാരാളം കാണാം.

ചോരക്കാലി വൃക്ഷവും കടുവയുടെ നഖപാടുകളും

പച്ചപ്പിന്റ നിറശോഭയിൽ പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷലതാദികളും മഞ്ഞുകണങ്ങൾ പതിഞ്ഞ പുല്ലനാമ്പുകളും വഴിനീളെ കാണാം. ആല്‍മരത്തിന്റെ വർഗത്തിൽപ്പെട്ട ധാരാളം വൃക്ഷങ്ങൾ. ചില വൃക്ഷങ്ങൾക്ക് 200 വർഷം മുതൽ 600 വര്‍ഷം വരെ പഴക്കമുണ്ട്. മറ്റൊരു ആകർഷണമായ ചോരക്കാലി എന്ന വൃക്ഷത്തിന്റെ പല ഭാഗത്തും കടുവകളുടെ നഖത്തിന്റെ പാടുകൾ കാണാന്‍ സാധിക്കും.

കടുവകൾ തങ്ങളുടെ സാമ്രാജ്യം അടയാളപ്പെടുത്തുന്നതും അതിന്റെ നഖം വൃത്തിയാക്കുന്നതും ഈ ചോരക്കാലി വൃക്ഷത്തിൽ വന്ന് ഉരച്ചുകൊണ്ടാണ്. ഈ കാഴ്ചകൾ കണ്ട് ഏകദേശം ഒരു മണിയോടു കൂടി ആദ്യത്തെ ക്യാംപ്സൈറ്റായിട്ടുളള താമസ സ്ഥലത്ത് എത്തിച്ചേരും. ലെമൺ ടീ കുടിച്ച് ഉഷാറാകാം. അടുത്തുള്ള അരുവിയിൽ പോയി തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു കുളിയും പാസാക്കാം. അപ്പോഴെക്കും രുചിയൂറും ഭക്ഷണം റെഡിയാകും.

6tger-trekking.jpg.image.784.410

ഭക്ഷണവും ക്യാമ്പ് ഫയറും

നല്ല രുചികരമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ യാത്രാ പാക്കേജിൽ ഉള്ളൂ. 3 മണിക്ക് അവിടെ നിന്നും ട്രക്കിങ് ആരംഭിക്കും. ഏകദേശം 12കിലോമീറ്റർ വരെ പോകാം. കുറച്ചുകൂടി പോകണമെന്ന് ആവശ്യപ്പെടുന്നവരെ കൂടുതൽ ദൂരത്തേക്ക് കൊണ്ടു പോകും. യാത്രക്കാരുടെആവശ്യാനുസരണം വനമേഖലയുടെ ഉൾഭാഗത്ത് യാത്രികർ ആവശ്യപ്പെടുന്ന സമയത്തിനനുസരിച്ച് ട്രെക്കിങ് ഏർപ്പെടുത്തും. ട്രക്കിങ് കഴിഞ്ഞ് 6 മണിയോടുകൂടി താമസസ്ഥലത്തേക്ക് തിരിച്ചു വരാം. അപ്പോഴെക്കും അത്താഴം റെഡിയാവും. ചോറ് വേണ്ടവർക്ക് ചോറ്, ചപ്പാത്തി ആവശ്യമുള്ളവർക്ക് ചപ്പാത്തിയും വിളമ്പും.

അത്താഴത്തിനൊപ്പം ക്യാമ്പ് ഫയറും തയ്യാറാക്കും. അരുവിയുടെ തീരത്താണ് ക്യാമ്പ് ഫയർ ഒരുക്കുന്നത്. രാത്രിയുടെ നിറവിലും വനത്തിന്റെ കുളിർമയിലും ക്യാമ്പ് ഫയറിന്റെ ചൂട് ആരെയും മോഹിപ്പിക്കും. പാട്ടും മേളവുമൊക്കെയായി അടിച്ചു പൊളിക്കാൻ മനസ്സുണ്ടെങ്കിലും വനത്തിനുള്ളിലെ ക്യാമ്പ് ഫയർ എഫക്റ്റീവായ ഡിജെയേക്കാൽ ആസ്വാദ്യകരമാണ്. എല്ലാം കഴിഞ്ഞ് സുഖ നിദ്ര. പിറ്റേന്ന് രാവിലെ 7 മണിമുതൽ മോർണിങ് ട്രക്കിങ് ഉണ്ട്. കടുവയുടെ അധീനപ്രദേശത്തേയ്ക്കാ‌ണ് രാവിലത്തെ ട്രക്കിങ്. വളരെ രസകരമാണ്. കടുവയെ കാണാൻ സാധ്യതയുള്ള ട്രക്കിങ് ആണ്. ഇത് ഏകദേശം 10.30 വരെ നീളും. യാത്ര അവസാനിക്കുന്നിടത്ത് രസകരമായ ഉൗഞ്ഞാല്‍ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ ഉൗഞ്ഞാൽ എന്നു തന്നെ പറയാം.

ഒരു മരത്തിന്റെ വള്ളികൊണ്ട് തയാറാക്കിയ, ഒരേ സമയം പതിനഞ്ച് പേർക്ക് ഇരിക്കാവുന്ന ഊഞ്ഞാൽ മറ്റൊരു ആകർഷണമാണ്. ഏകദ്ദേശം ഒരുമണിയോടുകൂടി സ്റ്റാർട്ടിൽ പോയിന്റിൽ തിരിച്ചെത്താം പാക്കേജിൽ ദിവസത്തിന്റെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് ട്രക്കിങ്ങിന്റെ വ്യാപ്തിയും ദൂരവും കൂടും.

 രണ്ടു രാത്രിയും മൂന്ന് പകലും

8tger-trekking.jpg.image.784.410

ഇൗ പാക്കേജില്‍ രാവിലെ ഡിഫോറസ്റ്റിന്റ ഉൾഭാഗത്തേയ്ക്കുള്ള ട്രക്കിങ് ആണ് വളരെ രസകരം. സഞ്ചാരികളുടെ താൽപര്യം അനുസരിച്ച് എത്ര ദൂരം വേണമെങ്കിലും  മുന്നോട്ടു കൊണ്ടുപോകുവാൻ ഗൈഡുകൾ റെഡിയാണ്. മൂന്ന്മണിക്കൂർ മുതൽ നാലുമണിക്കൂർ വരെ ട്രക്കിങിന് സമയം അനുവദിച്ചിട്ടുണ്ട്. മോര്‍ണിങ്ങ് ട്രക്കിങിനു ശേഷം തിരികെ എത്തിയാലുടൻ രാവിലത്തെ ഭക്ഷണം തയാറാണ്. പിന്നീടുള്ളത് വിശ്രമസമയമാണ്. ഒരുമണിയാകുമ്പോഴേക്കും അതിഗംഭീരമായ ഉച്ചയൂണ് റെഡിയാകും. കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഉൗണ്. അതും നാടൻ രുചിയൊരുക്കിയ വിഭവങ്ങൾ.  പിന്നീടുള്ള ട്രക്കിങ് വൈകുന്നേരമാണ്. മൂന്ന്മണി മുതൽ ആറു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുല്ലപെരിയാറിന്റ ഭാഗമായ അരുവിയുടെ തീരത്ത് നെല്ലിക്കാപ്പെട്ടിയെന്ന സ്ഥലത്താണ് താമസം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ ദിവസവും ഇതേ പോലെ രാവിലെയും വൈകുന്നേരവും ട്രക്കിങുണ്ട്. മൂന്നാമത്തെ ദിവസവും മോര്‍ണിങ്ങ് ട്രക്കിങ് കഴിഞ്ഞ് തിരികെ എത്തിയാലുടൻ രാവിലത്തെ ഭക്ഷണം ശേഷം ഒരുമണിയോടു കൂടി  യാത്ര പാക്കേജ് അവസാനിക്കും. യാത്രാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഇവിടം . ടൈഗർ ട്രയൽ ട്രക്കിങ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: 

താമസിക്കുന്ന സ്ഥലത്ത് വോഡാഫോൺ, ഐഡിയ, ജിയോ, ബിഎസ്എൻഎൽ ഈ നാലു നെറ്റ്‍വർക്കിന് പലസമയങ്ങളിൽ റേഞ്ച് ഉണ്ട്. ഒരു ബിഎസ്എൻഎൽ കണക്ഷൻ ഉണ്ടാകുന്നത് ഏറ്റവും നല്ലത്. കാരണം ബിഎസ്എൻഎല്ലിനാണ് കൂടുതലും ഈ സ്ഥലത്ത് റേഞ്ചുള്ളത്. സഞ്ചാരികൾ പവർബാങ്ക് കൈയിൽ കരുതുന്നത് നന്നായിരിക്കും. ഈ യാത്ര സുരക്ഷിതമാണോ? കടുവ പിടിക്കുമോയെന്ന് ഒന്നും ഭയം വേണ്ട. യാത്ര 100% സുരക്ഷിതമാണ്. യാത്രയിലുടനീളം നാലഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂട്ടിനുണ്ടാകും. രണ്ടു രാത്രിയും മൂന്ന് പകലും ചിലവിടുന്നതിനായി 8400 രൂപയും, ഒരു രാത്രിയും രണ്ടു പകലും കഴിയുന്നതിനു 6000 രൂപയുമാണ് ഇൗടാക്കുന്നത്.

കേരളാ സർക്കാറും വനം വകുപ്പും സംയുക്തമായി ചേർന്നൊരുക്കിയ വളരെ വ്യത്യസ്തമായ ഒരു ടൂർ പാക്കേജാണ് ടൈഗർ ട്രയൽ ട്രക്കിങ്. ഇടുക്കി ജില്ലയില്‍ തേക്കടിയിലാണ് ഈ പാക്കേജ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ഇത്രയും രസകരമായ പാക്കേജ് കേരളത്തിലുണ്ടോയെന്ന് ഒരു പക്ഷെ ചിന്തിച്ചു പോകും. സാധാരണഗതിയിൽ ആളുകൾ വളരെ അപൂർവമായി മാത്രമാണ് ഈ യാത്രയ്ക്ക് പോകുന്നതും പാക്കേജ് തെരഞ്ഞെടുക്കുന്നതും. അതിന് പ്രധാന കാരണം നടക്കാനുള്ള മടിയാണെന്ന് പറയാം. കാൽ നടയായി തന്നെയാണ് ഇവിടെ ഓരോ സ്ഥലങ്ങളിലേക്കും പോകേണ്ടത്. കൂടുതലും വിദേശികളും ഉത്തരേന്ത്യൻ നിന്നുള്ള സഞ്ചാരികളുമാണ്‌ ഈ ടൂര്‍ പാക്കേജ് തെരഞ്ഞെടുക്കുന്നത്.

ട്രക്കിങിന് മൂന്നു പാക്കേജുകൾ

8547603066 എന്ന ഫോൺ നമ്പർ മുഖേനെയും periyarfoundation.online സൈറ്റ് വഴിയും ഈ ട്രക്കിങ് ബുക്ക് ചെയ്യാൻ കഴിയും. ആഴ്ചയിൽ മൂന്ന് പാക്കേജാണ് ഉള്ളത്. ആദ്യത്തെ പാക്കേജ് തിങ്കളാഴ്ച തുടങ്ങി ബുധനാഴ്ച അവസാനിക്കും. അതായത് ഒരു രാത്രിയും രണ്ട് പകലും. രണ്ടാമത് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച മടങ്ങാം. അതും ഒരു രാത്രിയും രണ്ട് പകലും തന്നെയാണ്. മൂന്നാമത്തേത് വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടുനിൽക്കുന്ന സഞ്ചാരം. മൂന്നാമത്തേതാണ് ഏറ്റവും നല്ല പക്കേജ്. ഒരു പക്കേജിൽ ആറ് പേർ എന്ന് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

മുൻകൂട്ടി ബുക്കുചെയ്താൽ രാവിലെ 8.45 ന് തേക്കടിയിലുള്ള ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. എൻട്രൻസിലൂടെ കടന്നാണ് ഒാഫീസിൽ റിപ്പോർട്ട് ചെയ്യുവാൻ എത്തേണ്ടത്. എൻട്രൻസ് ഫീസും അടയ്ക്കേണ്ടതുണ്ട്. ഇന്ത്യക്കാരെങ്കിൽ 33 രൂപയും വിദേശീയരെങ്കിൽ 450 രൂപയുമാണ് ഫീസ്. 12 വയസിന് മുകളിൽ പ്രായം ഉള്ളവർക്ക് മാത്രമേ യാത്രയിൽ പങ്കടുക്കാൻ സാധിക്കുകയുള്ളൂ. ഓഫീസിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു കരാർ ഒപ്പിടിക്കും. രാവിലെ 9.30 മുതൽ യാത്ര ആരംഭിക്കും. ആദ്യം തന്നെ തേക്കടി ബോട്ടിങ്ങ് ആരംഭിക്കുന്ന സ്ഥലത്തേക്കാണ് എത്തുന്നത്. അവിടെ നിന്നും ചെറിയ ചങ്ങാടത്തിൽ കയറി മറുകരയിലേക്ക് കൊണ്ടു പോകും. അവിടെയാണ് യാത്രയുടെ തുടക്കം.

പാക്കേജിനു പിന്നിൽ രസകരമായ കഥയുണ്ട്. ഇൗ പാക്കേജ് ആരംഭിക്കുന്നത് 1995 ലാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ ഈ യാത്രാ പാക്കേജ് കൂടുതൽ ആകർഷകമാക്കി. വനമേഖലയിലുള്ള വയനപ്പട്ട മോഷ്ടിക്കാൻ ശ്രമിച്ച ഇരുപത്തഞ്ചോളം കള്ളൻമാരെ പിടിക്കുകയുണ്ടായി. മറ്റു മോഷണ കേസുകളും അവരുടെമേലുണ്ടായിരുന്നു. മോഷ്ടാക്കളെ പിടിച്ച ശേഷം അവരുടെ കേസുകള്‍ തള്ളികളയുകയും ശേഷം ടൈഗർ ട്രയൽ ട്രക്ക് പാക്കേജിലൂടെ കാടിന്റ ഉൾഭാഗത്തേയ്ക്ക എത്തുന്ന സഞ്ചാരികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാനും സഞ്ചാരികളുടെ മുഴുവൻ സംരക്ഷണചുമതലയും അവർക്കു നൽകി. അന്നത്തെ ഇക്കോ ടൂറിസം ഒാഫീസർ ബെന്നിച്ചൻ തോമസ് ആണ് വേണ്ട നടപടികൾ ക്രമീകരിച്ചത്. അന്നത്തെ ഡി.എഫ്.ഒ ആയിരുന്ന ഒ.പി കലെറിന്റ മുഴുവൻ പിന്തുണയും ഉണ്ടായിരുന്നു. ബെന്നിച്ചൻ തോമസ് ഇപ്പോഴും സി.സി.എഫ് ആയി സർവീസിൽ തുടരുന്നു. ഇരുപത്തഞ്ചു മോഷ്ടാക്കളെ ടൈഗർ ട്രക്കിന്റ ഗാർഡുമാരായും നിയമിച്ചു. കാടുമായി വർഷങ്ങളോളം അടുപ്പമുള്ള ഇക്കൂട്ടർക്ക് രസകരമായ ഒട്ടനവധി കഥകളും അനുഭവങ്ങളുമുണ്ട്. ഇവരൊടൊപ്പം യാത്രചെയ്യുന്ന സഞ്ചാരികൾക്ക് അത്ഭുതമാണ് ഇവരുടെ കഥകൾ. പാക്കേജിലൂടെ ഓരോ യാത്രകാർക്കും പറയാൻ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ യാത്ര, ലോകത്തിലെ തന്നെ അപൂർവം ചില യാത്രാ പാക്കേജുകളിൽ ഒന്നാണെന്ന് പറയാം.

വന്യത ആസ്വദിച്ചുകൊണ്ടുള്ള യാത്രയിൽ കണ്ണിൽ നിറയുന്ന ഓരോ കാഴ്ചയ്ക്കും സൗന്ദര്യം പതിന്മടങ്ങാണ്. ഇവിടുത്തെ വനമേഖല 925 സ്ക്വയർ കിലോമീറ്റർ ഉള്ളതാണ്. യാത്രാ പാക്കേജിൽ 26 സ്ക്വയർ കിലോമീറ്റർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 സെൻസസ്സ് പ്രകാരം 48 കടുവകളാണ് ഈ വനപ്രദേശത്തുള്ളത്. കടുവകൾ മാത്രമല്ല ആന, കരടി, കാട്ടുപോത്ത്, മ്ലാവ്, പുലി, കരിമ്പുലി എന്നിവയും ഈ വനത്തിലെ അന്തേവാസികളാണ്. കൂടാതെ അപൂർവമായി കാണുന്ന നീൽഗിരിമാർട്ടെയ്ൻ എന്ന മലയാണ്ണാനോട് സാദൃശ്യം തോന്നിക്കുന്ന ഭംഗിയുള്ള ജീവിയെയും ധാരാളം കാണാം.

ചോരക്കാലി വൃക്ഷവും കടുവയുടെ നഖപാടുകളും

പച്ചപ്പിന്റ നിറശോഭയിൽ പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷലതാദികളും മഞ്ഞുകണങ്ങൾ പതിഞ്ഞ പുല്ലനാമ്പുകളും വഴിനീളെ കാണാം. ആല്‍മരത്തിന്റെ വർഗത്തിൽപ്പെട്ട ധാരാളം വൃക്ഷങ്ങൾ. ചില വൃക്ഷങ്ങൾക്ക് 200 വർഷം മുതൽ 600 വര്‍ഷം വരെ പഴക്കമുണ്ട്. മറ്റൊരു ആകർഷണമായ ചോരക്കാലി എന്ന വൃക്ഷത്തിന്റെ പല ഭാഗത്തും കടുവകളുടെ നഖത്തിന്റെ പാടുകൾ കാണാന്‍ സാധിക്കും.

കടുവകൾ തങ്ങളുടെ സാമ്രാജ്യം അടയാളപ്പെടുത്തുന്നതും അതിന്റെ നഖം വൃത്തിയാക്കുന്നതും ഈ ചോരക്കാലി വൃക്ഷത്തിൽ വന്ന് ഉരച്ചുകൊണ്ടാണ്. ഈ കാഴ്ചകൾ കണ്ട് ഏകദേശം ഒരു മണിയോടു കൂടി ആദ്യത്തെ ക്യാംപ്സൈറ്റായിട്ടുളള താമസ സ്ഥലത്ത് എത്തിച്ചേരും. ലെമൺ ടീ കുടിച്ച് ഉഷാറാകാം. അടുത്തുള്ള അരുവിയിൽ പോയി തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു കുളിയും പാസാക്കാം. അപ്പോഴെക്കും രുചിയൂറും ഭക്ഷണം റെഡിയാകും.

ഭക്ഷണവും ക്യാമ്പ് ഫയറും

നല്ല രുചികരമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ യാത്രാ പാക്കേജിൽ ഉള്ളൂ. 3 മണിക്ക് അവിടെ നിന്നും ട്രക്കിങ് ആരംഭിക്കും. ഏകദേശം 12

കിലോമീറ്റർ വരെ പോകാം. കുറച്ചുകൂടി പോകണമെന്ന് ആവശ്യപ്പെടുന്നവരെ കൂടുതൽ ദൂരത്തേക്ക് കൊണ്ടു പോകും. യാത്രക്കാരുടെ

ആവശ്യാനുസരണം വനമേഖലയുടെ ഉൾഭാഗത്ത് യാത്രികർ ആവശ്യപ്പെടുന്ന സമയത്തിനനുസരിച്ച് ട്രെക്കിങ് ഏർപ്പെടുത്തും. ട്രക്കിങ് കഴിഞ്ഞ് 6 മണിയോടുകൂടി താമസസ്ഥലത്തേക്ക് തിരിച്ചു വരാം. അപ്പോഴെക്കും അത്താഴം റെഡിയാവും. ചോറ് വേണ്ടവർക്ക് ചോറ്, ചപ്പാത്തി ആവശ്യമുള്ളവർക്ക് ചപ്പാത്തിയും വിളമ്പും.

അത്താഴത്തിനൊപ്പം ക്യാമ്പ് ഫയറും തയ്യാറാക്കും. അരുവിയുടെ തീരത്താണ് ക്യാമ്പ് ഫയർ ഒരുക്കുന്നത്. രാത്രിയുടെ നിറവിലും വനത്തിന്റെ കുളിർമയിലും ക്യാമ്പ് ഫയറിന്റെ ചൂട് ആരെയും മോഹിപ്പിക്കും. പാട്ടും മേളവുമൊക്കെയായി അടിച്ചു പൊളിക്കാൻ മനസ്സുണ്ടെങ്കിലും വനത്തിനുള്ളിലെ ക്യാമ്പ് ഫയർ എഫക്റ്റീവായ ഡിജെയേക്കാൽ ആസ്വാദ്യകരമാണ്. എല്ലാം കഴിഞ്ഞ് സുഖ നിദ്ര. പിറ്റേന്ന് രാവിലെ 7 മണിമുതൽ മോർണിങ് ട്രക്കിങ് ഉണ്ട്. കടുവയുടെ അധീനപ്രദേശത്തേയ്ക്കാ‌ണ് രാവിലത്തെ ട്രക്കിങ്. വളരെ രസകരമാണ്. കടുവയെ കാണാൻ സാധ്യതയുള്ള ട്രക്കിങ് ആണ്. ഇത് ഏകദേശം 10.30 വരെ നീളും. യാത്ര അവസാനിക്കുന്നിടത്ത് രസകരമായ ഉൗഞ്ഞാല്‍ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ ഉൗഞ്ഞാൽ എന്നു തന്നെ പറയാം.

ഒരു മരത്തിന്റെ വള്ളികൊണ്ട് തയാറാക്കിയ, ഒരേ സമയം പതിനഞ്ച് പേർക്ക് ഇരിക്കാവുന്ന ഊഞ്ഞാൽ മറ്റൊരു ആകർഷണമാണ്. ഏകദ്ദേശം ഒരുമണിയോടുകൂടി സ്റ്റാർട്ടിൽ പോയിന്റിൽ തിരിച്ചെത്താം പാക്കേജിൽ ദിവസത്തിന്റെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് ട്രക്കിങ്ങിന്റെ വ്യാപ്തിയും ദൂരവും കൂടും.

 രണ്ടു രാത്രിയും മൂന്ന് പകലും

ഇൗ പാക്കേജില്‍ രാവിലെ ഡിഫോറസ്റ്റിന്റ ഉൾഭാഗത്തേയ്ക്കുള്ള ട്രക്കിങ് ആണ് വളരെ രസകരം. സഞ്ചാരികളുടെ താൽപര്യം അനുസരിച്ച് എത്ര ദൂരം വേണമെങ്കിലും  മുന്നോട്ടു കൊണ്ടുപോകുവാൻ ഗൈഡുകൾ റെഡിയാണ്. മൂന്ന്മണിക്കൂർ മുതൽ നാലുമണിക്കൂർ വരെ ട്രക്കിങിന് സമയം അനുവദിച്ചിട്ടുണ്ട്. മോര്‍ണിങ്ങ് ട്രക്കിങിനു ശേഷം തിരികെ എത്തിയാലുടൻ രാവിലത്തെ ഭക്ഷണം തയാറാണ്. പിന്നീടുള്ളത് വിശ്രമസമയമാണ്. ഒരുമണിയാകുമ്പോഴേക്കും അതിഗംഭീരമായ ഉച്ചയൂണ് റെഡിയാകും. കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഉൗണ്. അതും നാടൻ രുചിയൊരുക്കിയ വിഭവങ്ങൾ.  പിന്നീടുള്ള ട്രക്കിങ് വൈകുന്നേരമാണ്. മൂന്ന്മണി മുതൽ ആറു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുല്ലപെരിയാറിന്റ ഭാഗമായ അരുവിയുടെ തീരത്ത് നെല്ലിക്കാപ്പെട്ടിയെന്ന സ്ഥലത്താണ് താമസം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ ദിവസവും ഇതേ പോലെ രാവിലെയും വൈകുന്നേരവും ട്രക്കിങുണ്ട്. മൂന്നാമത്തെ ദിവസവും മോര്‍ണിങ്ങ് ട്രക്കിങ് കഴിഞ്ഞ് തിരികെ എത്തിയാലുടൻ രാവിലത്തെ ഭക്ഷണം ശേഷം ഒരുമണിയോടു കൂടി  യാത്ര പാക്കേജ് അവസാനിക്കും. യാത്രാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഇവിടം . ടൈഗർ ട്രയൽ ട്രക്കിങ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: താമസിക്കുന്ന സ്ഥലത്ത് വോഡാഫോൺ, ഐഡിയ, ജിയോ, ബിഎസ്എൻഎൽ ഈ നാലു നെറ്റ്‍വർക്കിന്

പലസമയങ്ങളിൽ റേഞ്ച് ഉണ്ട്. ഒരു ബിഎസ്എൻഎൽ കണക്ഷൻ ഉണ്ടാകുന്നത് ഏറ്റവും നല്ലത്. കാരണം ബിഎസ്എൻഎല്ലിനാണ് കൂടുതലും ഈ സ്ഥലത്ത് റേഞ്ചുള്ളത്. സഞ്ചാരികൾ പവർബാങ്ക് കൈയിൽ കരുതുന്നത് നന്നായിരിക്കും. ഈ യാത്ര സുരക്ഷിതമാണോ? കടുവ പിടിക്കുമോയെന്ന് ഒന്നും ഭയം വേണ്ട. യാത്ര 100% സുരക്ഷിതമാണ്. യാത്രയിലുടനീളം നാലഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂട്ടിനുണ്ടാകും.

 രണ്ടു രാത്രിയും മൂന്ന് പകലും ചിലവിടുന്നതിനായി 8400 രൂപയും, ഒരു രാത്രിയും രണ്ടു പകലും കഴിയുന്നതിനു 6000 രൂപയുമാണ് ഇൗടാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA