ADVERTISEMENT
Namdaph-National-Park4
Image from Namdapha National park Official Website

വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിക്ക് ഏറെ സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രമാണ് അരുണാചൽപ്രദേശിലെ നംഡഫ ദേശീയോദ്യാനം. കിഴക്കൻ ഹിമാലയത്തിലെ ചാങ്‍ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

Namdaph-National-Park3
Image from Namdapha National park Official Website

∙രാജ്യത്തെ തന്നെ വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ് ഇത്. ചാങ്‍ലാങ്കിൽ സ്ഥിതി ചെയ്യുന്ന നംഡഫ ദേശീയോദ്യാനം വന്യജീവി സങ്കേതവും രാജ്യത്തെ പതിനഞ്ചാമത് കടുവാ സംരക്ഷണ പ്രദേശവുമാണ്. ഇടതിങ്ങിയ മഴക്കാടുകളാണ് ഇവിടത്തെ പ്രത്യേകത.

Namdaph-National-Park1
Image from Namdapha National park Official Website

∙ഹൂലോക്ക് ഗിബ്ബൺ, ഏഷ്യൻ ഗോൾഡൻ ക്യാറ്റ്, ഹിമാലയൻ കറുത്ത കരടി, പട്കായി ഭാഗത്ത് കാണുന്ന കാട്ടാട്, ആന, പോത്ത്, മസ്ക് ഡീർ, സ്ലോ ലോറിസ്, ബിൻടുരോങ്ക്, ചുവന്ന പാണ്ട എന്നിവയാണ് ഈ പ്രദേശത്ത് കാണുന്ന ജീവികൾ. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളെയും ഇവിടെ കാണാം. കടുവ, പുലി, മഞ്ഞ് പുലി, ക്ലൗഡഡ് ലെപ്പേർഡ് എന്നിവ നംഡഫയിലെ ഉയർന്ന മേഖലയിൽ മാത്രം കണ്ടുവരുന്നവയാണ്. ഹിമപ്പുലി അപൂർവ ഇനത്തിൽപ്പെട്ടതാണ്. 

Namdaph-National-Park5
Image from Namdapha National park Official Website

∙ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

∙റെയിൻ അല്ലെങ്കിൽ എയർ മാർഗങ്ങളിലൂടെ എത്തുന്നവർക്ക് അസമിലെത്തി മിയാവോ വഴി നംഡഫയിലെത്താം. അസമിലെ ടിൻസുകിയ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ളത്. ഡെബാനിൽ നിന്ന് ഇവിടേക്ക് 141 കിലോമീറ്ററാണ് ദൂരം. വിമാനമാർഗം എത്തുന്നവർക്ക് അസമിലെ ദിബ്രുഗറിെല മോഹൻബാരിയാണ് നംഡഫ നാഷനൽ പാർക്കിന് അടുത്തുള്ള വിമാനത്താവളം. ഡെബാനിൽ നിന്ന് 182 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മിയാവോ മുതൽ ഡെബാൻ വരെയുള്ള 26 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ് യാത്ര. സ്വകാര്യവാഹനങ്ങളിൽ വരുന്നതാണ് ഇവിടെ ലാഭകരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com