വിചിത്രമായ ആമസോൺ സാഹസികതയ്‌ക്ക് താൽപ്പര്യമുണ്ടോ?

Madidi-National-Park
SHARE

ബൊളീവിയയിലെ മാഡിഡി നാഷണൽ പാർക്ക് അവിശ്വസനീയമാണ്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിറഞ്ഞ വലിയ സംരക്ഷിത പ്രദേശമാണിത്. ബൊളിവിയയുടെ പാരഡൈസ് എന്നാണ് ഈ പാർക്കിനെ വിളിക്കുന്നത്.

ആൻഡീസിൽ നിന്ന് ആമസോണിലേക്ക് 19,000 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 200 മുതൽ 6000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ പാർക്കിന്റെ ഭൂപ്രകൃതി വിശാലവും വൈവിധ്യപൂർണ്ണവുമാണ്. മഞ്ഞുമൂടിയ പർവതങ്ങൾ മുതൽ മേഘവനങ്ങൾ, ഉഷ്ണമേഖലാ കാടുകൾ  വരെയുണ്ട്. രാജ്യത്തെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ മാഡിഡി വാഗ്ദാനം ചെയ്യുന്നു. 

മാഡിഡി സന്ദർശിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

.കൂടുതൽ ഈർപ്പമുള്ള മാസങ്ങളിൽ പേമാരി ഉണ്ടാകാറുള്ളതിനാൽ ആ സമയത്തെ സന്ദർശനം ഒഴിവാക്കാം. വിമാനങ്ങളും ബസ് സർവീസുമൊക്കെ വൈകി ഓടുന്നതിനാൽ ധാരാളം സമയനഷ്ടവും ഉണ്ടാകും. 

എപ്പോൾ സന്ദർശിക്കണം

ഏപ്രിൽ മുതൽ ഒക്ടോബർ വരെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. കാരണം റോഡുകൾക്ക് സമീപത്തും മറ്റുമായി വന്യജീവികൾ എത്തുകയും അവയെ കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യും. 

 മാഡിഡി വളരെ വലുതാണ്, ഓർക്കുക

ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന മാഡിഡിയിൽ 120,000 പ്രാണികളുൾപ്പെടെ ധാരാളം വിദേശ ആമസോണിയൻ മൃഗങ്ങളുടെ ആവാസകേന്ദ്രമാണ്. കൈമാൻ, ആമകൾ, കാപിബാര, മക്കാവുകൾ, എന്നിവയെയും കാണാം.

സസ്യജന്തുജാലങ്ങളുടെ വിശാലമായ നിരയ്ക്ക് പേരുകേട്ട മാഡിഡി നാഷണൽ പാർക്ക് സസ്യശാസ്ത്രജ്ഞർക്കും മൃഗസ്‌നേഹികൾക്കും ഒരുപോലെ സ്വപ്ന കേന്ദ്രമാണ്. 

ആളുകളും അവിടെ താമസിക്കുന്നു

പുരാതന ആചാരങ്ങൾ ആധുനിക ജീവിതത്തിന്റെ ആഡംബരങ്ങളുമായി സമന്വയിപ്പിച്ച് 50 ഓളം തദ്ദേശീയ സമൂഹങ്ങൾ ഈ പാർക്കിൽ താമസിക്കുന്നുണ്ട്. പലരും സമീപ വർഷങ്ങളിൽ ഇക്കോ ടൂറിസത്തിലേക്ക് തിരിഞ്ഞവരാണ്.

രാത്രി നടത്തം

മാഡിഡി ആസ്വദിക്കാനുള്ള മികച്ച അവസരം കാട്ടിലൂടെയുള്ള ഒരു രാത്രി നടത്തമാണ്.പാർക്കിലെ രാത്രികാല ജീവികളുടെ കാഴ്ച കാണാൻ കഴിയും. ആമസോണിന്റെ വിശാലമായ ഔഷധ സസ്യങ്ങളെക്കുറിച്ചും അതിന്റെ പ്രകൃതിവിഭവങ്ങളുടെ പരമ്പരാഗതവും സുസ്ഥിരവുമായ ഉപയോഗങ്ങളെക്കുറിച്ചും അറിയാനുള്ള ഒരു മികച്ച സ്ഥലം കൂടിയാണ് മാഡിഡി. ഓരോ വർഷവും നിരവധി അദ്വിതീയ ജീവിവർഗ്ഗങ്ങൾ ഇവിടെ പുതിയതായി കണ്ടെത്തുന്നു.  ലോകത്തെ പ്രമുഖ ബയോളജിസ്റ്റുകൾക്കും എൻ‌ടോമോളജിസ്റ്റുകൾക്കും ഗവേഷകർക്കും ഒരു പ്രധാന കേന്ദ്രമാണ് മാഡിഡി നാഷണൽ പാർക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA