ADVERTISEMENT

പുല്‍പള്ളി ∙ വയനാടിനോട് ചേര്‍ന്നുള്ള നാഗര്‍ഹൊള രാജീവ് ഗാന്ധി ദേശീയ പാര്‍ക്കിലും കാനന സവാരിയാരംഭിച്ചു. ഒരുട്രിപ്പില്‍ 25 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണു വനയാത്ര. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കടുവ സങ്കേതത്തില്‍ സഫാരിയാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങളും മുന്‍കരുതലുകളും പാലിച്ചാണു സഞ്ചാരികള്‍ക്കു പ്രവേശനം. വനത്തിലെത്തുന്നവര്‍ മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ കരുതുകയും സാമൂഹിക അകലം പാലിക്കുകയും വേണം.സങ്കേതത്തിലെ അന്തര്‍സന്ത റേഞ്ചിലെ കാക്കനംകോട്ടയില്‍ ജൂലൈ മുതല്‍ സഫാരിയാരംഭിച്ചിരുന്നു. 

 

കബനിയുടെ കരയില്‍ നിന്നു സഞ്ചാരികള്‍ പകര്‍ത്തിയ കരിമ്പുലിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നേടിയിരുന്നു. ഈ ഭാഗത്ത് കടുവയെ കാണാനുള്ള സാധ്യതയുമേറെയാണ്. നാഗര്‍ഹൊളയില്‍ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകള്‍ വീതമാണ് ഇപ്പോഴുള്ളത്. ഓണ്‍ലൈനിലാണ് ടിക്കറ്റ് ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സഫാരി മേഖലയിലെ ജീവനക്കാരും തൊഴില്‍ രഹിതരായി. വനസഞ്ചാരികളെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ടൂറിസ്റ്റ് ഹോമുകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

English Summary: Nagarhole National Park Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com