മതില്‍ക്കെട്ടിലൂടെ ഊര്‍ന്നിറങ്ങി കുട്ടിയാന; സഞ്ചാരികളെ ഓടിച്ചു: വിഡിയോ

elephant
SHARE

കല്‍പറ്റ ∙ കാട്ടാനയെ അടുത്തുകാണുമ്പോഴുള്ള കൗതുകത്തില്‍ വിഡിയോയും ഫോട്ടോയും എടുക്കുന്നവര്‍ ഈ വിഡിയോ കാണുന്നതു നല്ലതാണ്. റോഡരികിലെ മതില്‍ക്കെട്ടിലൂടെ ഊര്‍ന്നിറങ്ങിവന്ന കുട്ടിയാന സഞ്ചാരികളെ ഓടിക്കുന്ന ഈ ദൃശ്യം ഊട്ടി-മേട്ടുപ്പാളയം റോഡിലെ ബര്‍ളിയാര്‍ ഭാഗത്തുനിന്നാണ്.

മുതുമല വന്യജീവി സങ്കേതത്തിലെ ആനകളുടെ നിത്യസഞ്ചാരമുള്ള വഴിയാണിത്. വന്യജീവികളുടെ ഫോട്ടോയും വിഡിയോയും പകര്‍ത്തരുതെന്ന നിര്‍ദേശം ലംഘിച്ച് ഒട്ടേറെ യാത്രക്കാര്‍ ഇവിടെ വാഹനം നിര്‍ത്തി മൃഗങ്ങളെ ക്യാമറയില്‍ പകര്‍ത്താറുണ്ട്.

വനപാതകളില്‍ വാഹനം നിര്‍ത്തുന്നതോ മൃഗങ്ങളുടെ ഫോട്ടോയോ വിഡിയോ എടുക്കുന്നതോ അപകടകരമാകുന്നതെങ്ങനെയെന്ന് ഈ വിഡിയോ വ്യക്തമാക്കുന്നു. മതിലില്‍നിന്ന് ഇറങ്ങിയശേഷം കുട്ടിക്കൊമ്പന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരെ പിന്തിരിഞ്ഞോടിപ്പിച്ചു. കുറെദൂരം കുട്ടിക്കൊമ്പന്‍ യാത്രക്കാരെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

കാട്ടുമൃഗങ്ങളുടെ പെരുമാറ്റം അപ്രവചനീയമാണ്. പുറമെ ശാന്തരെന്നു തോന്നുമെങ്കിലും വന്യജീവികള്‍ എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരാകാം. വനമേഖലയില്‍ കടന്നുകയറി മൃഗങ്ങളെ കാണുമ്പോള‍ കൗതുകമുണ്ടാകുക സ്വാഭാവികം. എന്നാല്‍, പരിധിവിട്ട് പെരുമാറിയാല്‍ ജീവന്‍ വരെ അപകടത്തിലാക്കും. വനമേഖലയില്‍ ക്യാമറ ഉപയോഗിക്കാതിരിക്കുക. കാടിനെ കണ്ടറി‍ഞ്ഞ്, ശാന്തരായി മടങ്ങുക.

English Summary: Angry Elephant Charges at Tourists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS