ADVERTISEMENT

കാടും മേടും കയറി കൊടുംകാടിനുള്ളിൽ ടെന്റടിച്ച് ചീവിടുകളുടെയും പേരറിയാ കിളികളുടെയും ആരവങ്ങളും കേട്ട് തണുപ്പ് ആസ്വദിച്ചുള്ള താമസം വേറിട്ട അനുഭവമാണ്. ആഡംബര സൗകര്യത്തിൽ കാടിനുള്ളിൽ രാവുറങ്ങാൻ തയാറാണോ? എങ്കിൽ ഇനി പറയുന്ന റിസോർട്ടുകളെ അറിയാം. 

മാഷ്പി ലോഡ്ജ്, ഇക്വഡോർ

ഇക്വഡോറിലെ മാഷ്‌പി നാച്ചുറൽ റിസർവിനുള്ളിലാണ് മാഷ്‌പി ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന മഴക്കാടുകൾക്കിടയിൽ വെറും 47 അതിഥികളെ മാത്രം ഉൾക്കൊള്ളിക്കാവുന്ന ഒറ്റപ്പെട്ടൊരു ആഡംബര താമസസ്ഥലമാണിത്. 400 ഓളം വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങൾക്കൊപ്പം ആമസോൺ മഴക്കാടുക്കൾക്ക് സമീപം സമയം ചെലവഴിക്കുന്നത് ഏതൊരു പ്രകൃതിസ്നേഹിയുടേയും മനസ് നിറയ്ക്കും. കാട്ടിലൂടെ സഞ്ചരിക്കുന്നതിനായി ബൈക്കും റെ‍ഡിയാണ്. ഇവിടെ നിന്ന് തന്നെ ശേഖരിക്കുന്ന ഔഷധ സസ്യങ്ങളുടെ സ്പാ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. രാത്രി കാലങ്ങളിൽ ഗൈഡുകളുടെ ഒപ്പം കാട്ടിൽ സവാരി നടത്താം.

2Mashpi-Lodge--Ecuador
Mashpi Lodge Ecuador,Image From Official Site

വൈൽഡ് പ്ലാനറ്റ് റിസോർട്ട്, വയനാട്

Wild-Planet-Jungle-Resort

ഇടതൂർന്ന നീലഗിരി മഴക്കാടുകൾക്കിടയിൽ തേയിലത്തോട്ടത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി സൗഹൃദ പ്രീമിയം പ്ലാന്റേഷൻ റിസോർട്ടാണിത്. വയനാട്ടിലെ ദേവാളയ്ക്ക് സമീപം 100 ഏക്കറിൽ പരന്നുകിടക്കുന്ന തേയിലത്തോട്ടത്തിന് നടുവിലാണ് റിസോർട്ട്. നല്ല സജ്ജീകരണങ്ങളുള്ള വിശാലമായ ഹിൽ വ്യൂ കോട്ടേജുകൾ, ലേക്ക് വ്യൂ വില്ലകൾ, ജംഗിൾ വുഡ് ഹൗസ് എന്നിവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ താമസം. കാടുമായി അടുപ്പിക്കുന്ന ഒരു ഒളിത്താവളം.

സോനോറ റിസോർട്ട്, കാനഡ

കാനഡയിലെ ബ്രീട്ടീഷ് കൊളംബിയ എന്നെ ദ്വീപിനുള്ളിൽ സ്ഥിതിചെയ്യുന്ന സോനോറ , കാലിനഭിമുഖമായിട്ടുള്ള റിസോർട്ടാണിത്. മുറികൾക്കുള്ളിൽ നിന്നു നോക്കിയാൽ കടലും കാടും ഒരു പോലെ ആസ്വദിക്കാം. ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരത്താണ് ഈ വിദൂര കടൽത്തീര സങ്കേതം ഉള്ളത്. റിസോർട്ടിന് ചുറ്റുമുള്ള തീരങ്ങളിൽ, കരടി, തിമിംഗലങ്ങൾ, പോർപോയിസ്, കടൽ സിംഹങ്ങൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികൾ ധാരാളമുണ്ട്. മീൻപിടുത്തവും വന്യജീവി നീരീക്ഷണവുമെല്ലാം റിസോർട്ട് വാഗ്ദാനം ചെയ്യുന്നു.

2Sonora-Resort-Canada
Sonora Resort Canada - Image From Official Site

മൾട്ടി-റൂം സ്യൂട്ടുകൾ നാലംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് അനുയോജ്യമാണ്. അമ്പെയ്ത്ത്, വാട്ടർ സ്‌പോർട്‌സ്, ഇൻഡോർ സിനിമ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങളും സൗകര്യങ്ങളും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനാകും. എല്ലാ സൗകര്യങ്ങളുമുള്ള ഈ റിസോർട്ട് കാടിനുള്ളിൽ ഒരു മിനി ടൗൺ പോലെ തോന്നിപ്പിക്കും. 

സിക്സ്ത് സെൻസ് കോൺഡാവോ, വിയറ്റ്നാം

ഇതൊരു ബീച്ച് റിസോർട്ടാണ്. വിയറ്റ്നാമിൽ നിന്നും 1.9 കിലോമീറ്റർ അകലെയുള്ള ചെറിയ ദ്വീപുകളിലൊന്നിലാണ് ഈ ലക്ഷ്വറി റിസോർട്ട്. ചുറ്റും ഇടതൂർന്ന വനവും കടൽത്തീരം അഭിമുഖവുമായുള്ള വില്ലകൾ അത്യന്തം ആഡംബര പൂർണമായ അനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്. 

3Six-Senses-Con-Dao--Vietnam
Six Senses Con Dao, Vietnam-Image From Official Site

50 സ്വകാര്യ പൂൾ വില്ലകൾ ഉൾക്കൊള്ളുന്ന ഇത് നാഷണൽ ജിയോഗ്രാഫിക് ട്രാവലർ ഒരു മികച്ച ഇക്കോലോഡ് ആയി അംഗീകരിച്ചിട്ടുണ്ട്. വിവിധ ബീച്ച് സ്പോർട്സുകൾ മുതൽ ട്രെക്കിങ്, ഹൈക്കിങ് വരെ, പ്രകൃതിയെ അടുത്തറിയാൻ കോൺഡാവോ അവസരമൊരുക്കുന്നു. 

വൺ ആന്‍ഡ് ഓൺലി ന്യുങ് വേ ഹൗസ്, റുവാണ്ട

പൂർണമായും പച്ചപ്പുകളാൽ ചുറ്റപ്പെട്ട ഇവിടം ആഫ്രിക്കൻ കാടുകളുടെ സാഹസികത അടുത്തറിയാനുള്ള അവസരമാണ് നൽകുന്നത്. മൂടൽമഞ്ഞിൽ ആവരണം ചെയ്യപ്പെട്ട, റുവാണ്ടൻ കുന്നിൻചെരിവുകളിൽ ആനന്ദദായകമായ ഒരു അവധിക്കാല സങ്കേതമാണ് വൺ ആന്‍ഡ് ഒൺലി ന്യുങ്‌വേ ഹൗസ്. 22 വ്യത്യസ്ത ട്രീ ടോപ്പ് മുറകളും സ്യൂട്ടുകളുമാണ് ഇവിടെയുള്ളത്. 

4One-Only-Nyungwe-House--Rwanda
One&Only Nyungwe House, Rwanda-Image From Official Site

കിവു തടാകത്തിന് തെക്ക്, ബുറുണ്ടി അതിർത്തിയോട് ചേർന്ന് ഇരിക്കുന്ന, റുവാണ്ടയുടെ യഥാർത്ഥ ദേശീയോദ്യാനമാണ് ന്യുങ്‌വെ ഫോറസ്റ്റ് നാഷണൽ പാർക്ക്. അതിരാവിലെ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയിലേക്ക് കണ്ണുതുറന്ന് ഒരു കപ്പ് ചായയും കയ്യിലേന്തി പ്രകൃതിയിലേക്ക് നോക്കി സ്വയം മറന്ന് നിൽക്കുമ്പോൾ ഇതാണ് സ്വർഗം എന്ന് മനസ്സിൽ അറിയാതെ പറഞ്ഞു പോകും. 

നന്ദിനി ജംഗിൾ റിസോർട്ട് ആന്റ് സ്പാ, ബാലി

പയംഗൻ മഴക്കാടുകളുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ജംഗിൾ റിസോർട്ട് തികച്ചും അസാധാരണമായൊരു താമസസ്ഥലമാണ്. കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് തട്ടുതട്ടായിട്ടാണ് ഓരോ വില്ലകളും പണിതിരിക്കുന്നത്. ഓരോ വില്ലകൾക്കും സ്വകാര്യ സ്വിമ്മിങ് പൂളും സ്പായും ഇവിടെയുണ്ട്. 

Nandini-Jungle-Resort-and-Spa-Bali
Nandini Jungle Resort and Spa Bali-Image From Official Site

മനോഹരമായ കാടിനുള്ളിൽ, താഴ്‌വരകാഴ്ചകളോടെ, നന്ദിനി ബാലി ജംഗിൾ റിസോർട്ടും സ്പായും ശുദ്ധവും പ്രകൃതിദത്തവുമായ അന്തരീക്ഷത്തിൽ ശരിക്കും ആഡംബരപൂർണമായ അനുഭവം പ്രദാനം ചെയ്യുന്നു. ഈ ആഡംബര സ്പാ റിസോർട്ടിൽ നിങ്ങൾ എത്തിച്ചേരുന്ന നിമിഷം മുതൽ , ശാന്തമായ മരുപ്പച്ചയുടെ മനോഹാരിതയിൽ മുഴുകി, താഴെയുള്ള കാടിന്റെ അവിശ്വസനീയമായ കാഴ്ചകളും സൗമ്യമായ ശബ്ദങ്ങളും ഉൾക്കൊള്ളുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം. വിയറ്റ്നാമിന്റെ തനതു കാഴ്ചകളായ നെൽപ്പാടങ്ങളും വാഴതോപ്പുകളും കണ്ടു അവയ്ക്കിടയിലൂടെ സഫാരികൾ നടത്താം.

ഹോട്ടൽ ദാസ് കാറ്ററാറ്റസ്, ബ്രസീൽ

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നിന് സമീപം താമസിക്കാൻ അവസരം കിട്ടിയാൽ എങ്ങനെയിരിക്കും. ഹോട്ടൽ ദാസ് കാറ്ററാറ്റസ് സ്ഥിതിചെയ്യുന്നത് അത് ബ്രസീൽ അർജന്റീന അതിർത്തിക്കു സമീപമുള്ള കാടിനുള്ളിൽ ഇഗ്വാസു വെള്ളച്ചാട്ടത്തിനടുത്താണ്. 187 മുറികളും സ്യൂട്ടുകളുമുള്ള ഈ റിസോർട്ട് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്.

Hotel-Das-Cataratas--Brazil
Hotel Das Cataratas, Brazil-Image From Official site

മുൻ പോർച്ചുഗീസ് കൊളോണിയൽ വസതിയായ ഇവിടെ നിന്ന് ഇഗ്വാസു വെള്ളച്ചാട്ടത്തിനൊപ്പം വിസ്മയിപ്പിക്കുന്ന സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാം.സ്പീഡ് ബോട്ട് സഫാരി, ഹെലികോപ്റ്റർ റൈഡ്, ടൈറ്റാനിക് ഹീറ്റഡ് പൂൾ തുടങ്ങി അത്യാഡംബരവും അതിശയിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ ഹോട്ടൽ സന്ദർശകർക്ക് നൽകുന്നു.

English Summary: Incredible Forest Stays around the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT