ഇത് ഇന്ത്യക്കാരുടെ പ്രിയ ഡാർജലിങ്

Darjeeling1
SHARE

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് ഇംഗ്ലിഷുകാർ അന്നും ഇന്നും ഡാർജലിങ്ങിനു നൽകുന്ന വിേശഷണം. മാർച്ച് മുതൽ ജൂൺ വരെയാണ് സീസൺ. ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലേക്കു യാത്രയ്ക്ക്  തയാറെടുപ്പു നടത്തുന്നവർക്ക് ഡാർജലിങ് തിരഞ്ഞെടുക്കാം. ബ്രിട്ടിഷുകാർ വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ എത്തിയിരുന്ന സ്ഥലമാണു ഡാർജിലിങ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് ഇംഗ്ലിഷുകാർ അന്നും ഇന്നും ഡാർജലിങ്ങിനു നൽകുന്ന വിേശഷണം.

വെള്ളച്ചാട്ടം, തടാകങ്ങൾ, അകാശച്ചെരിവിനോളം നീണ്ടു കിടക്കുന്ന പച്ചയണിഞ്ഞ കുന്നുകൾ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാണ് ഡാർജലിങ്ങിന്റെ സവിശേഷത. ടിബറ്റിൽ നിന്നു കുടിയേറിയവരുടെ സെറ്റിൽമെന്റുകളും വീടുകളും മാത്രമെ ഈ പ്രദേശത്ത് കെട്ടിടങ്ങളായുള്ളൂ. സമ്മിശ്ര സംസ്കാരമാണ് ഡാർജിലിങ്ങിലേത്. ഏതു കുന്നിന്റെ മുകളിൽ നിന്നാലും കാഞ്ചൻജംഗ – എവറസ്റ്റ് കൊടുമുടികൾ തെളിഞ്ഞു കാണാം. ട്രെക്കിങ്ങിൽ താൽപര്യമുള്ളവർ നാലും അഞ്ചും തവണ ഡാർജലിങ്ങിലേക്കു പോകുന്നത് ഈ കൗതുകത്തിന്റെ ഉള്ളറ തേടിയാണ്. ഡാർജലിങ്ങിൽ മൂന്നാറിലേതു പോലെ തേയിലത്തോട്ടങ്ങളുണ്ട്. പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങളാണ് മറ്റൊരു സൗന്ദര്യം.

പച്ചക്കറി വിഭവങ്ങൾ പോലെ ഇറച്ചിയിലും പ്രാദേശികമായ രുചിക്കൂട്ടുകൾ കാത്തു സൂക്ഷിക്കുന്നവരാണ് ഡാർജലിങ് നിവാസികൾ. ഷോപ്പിങ്ങിനായി യാത്ര ചെയ്യുന്നവർക്കും യാത്രയ്ക്കിടെ ഷോപ്പിങ് ചെയ്യുന്നവർക്കും ഡാർജലിങ്ങിലെ മാർക്കറ്റുകൾ പുതുപുത്തൻ അനുഭവമാണ്. ഷോപ്പിങ് മാളുകളും ആന്റീക് സാധനങ്ങൾ വിൽക്കുന്ന കടകളും ഒട്ടേറെ.

Darjeeling

ഡാർജലിങ് തുണിത്തരങ്ങൾ ലോക പ്രശസ്തമാണ്. അവരുടെ ആഭരണങ്ങളും സൗന്ദര്യാരാധകരായ സ്ത്രീകളുടെ മനം കവരും. വിലയുടെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും അവിടത്തുകാർ തയാറല്ലെന്ന കാര്യവും ഓർക്കണം.

485403164

ഡാർജലിങ്ങിന്റെ ഹൃദയത്തിലൂടെ കൂകിപ്പായുന്ന ടോയ് ട്രെയിൻ ആഗോള വിനോദ സഞ്ചാര ഭൂപടത്തിലെ രസകരമായ ചിത്രമാണ്. മലനിരകളുടെ ത്രിമാന ചിത്രം ക്യാമറയിൽ പകർത്താൻ പറ്റുന്ന ലൊക്കേഷനുകളിലൂടെയാണ് ടോയ് ട്രെയിൻ കടന്നു പോകുന്നത്. അഞ്ചു കിലോമീറ്റർ സഞ്ചരിക്കുന്ന ടോയ് ട്രെയിനിൽ സീസണിലും അല്ലാത്തപ്പോഴും യാത്രികരുടെ തിരക്കാണ്.

ഇതുപോലെയുള്ള മറ്റൊരു യാത്ര മൂന്നു കിലോമീറ്റർ റോപ് വേയാണ്. പരന്നു കിടക്കുന്ന പൂപ്പാടങ്ങളും പച്ചപ്പണിഞ്ഞ കുന്നിൻപുറങ്ങളും താഴ്‌വരയുമെല്ലാമാണ് റോപ് വേ യാത്രികർക്കു ലഭിക്കുന്ന കാഴ്ചകൾ.

637006922

ഗൂം എന്ന സ്ഥലത്തുള്ള സാഖ്യ ആശ്രമം ഡാർജലിങ്ങിന്റെ സാംസ്കാരിക പൈതൃകമാണ്. മനോഹരമായ ഒട്ടേറെ ആശ്രമങ്ങൾ ഡാർജലിങ്ങിന്റെ മലഞ്ചെരിവുകളിലുണ്ട്.

കാഞ്ചൻജംഗ വ്യൂ പോയിന്റായ ടൈഗർഹിൽ, മഹാകാൽ ക്ഷേത്രം നിലനിൽക്കുന്ന ഒബ്സർവേറ്ററി ഹിൽ, എവറസ്റ്റ് ട്രെക്കിങ്ങിന്റെ പ്രവേശന കവാടമായ സന്ദക്ഫു, മൂന്നു കിലോമീറ്റർ യാത്ര ചെയ്യാവുന്ന പാസഞ്ചർ റോപ് വേ, ബുദ്ധ സന്യാസികളുടെ ആശ്രമങ്ങൾ, റോക്ക് ഗാർഡൻ, ഡാർജലിങ്ങിന്റെ മലഞ്ചെരിവുകളിലൂടെ ടോയ് ട്രെയിൻ യാത്ര, ഹിമാലയൻ കാഴ്ച ബംഗ്ലാവ് – വ്യത്യസ്തമായ ഇത്രയും കാഴ്ചകൾ ഒരു ട്രിപ്പിൽ ഒത്തുകിട്ടുന്ന മറ്റു ടൂറിസം ഡെസ്റ്റിനേഷൻ വേറെയുണ്ടോ! .

896324660

** ഡാർജലിങ് കാലാവസ്ഥയെ കുറിച്ച് പ്രവചിക്കാൻ പ്രയാസമാണ്. വർഷത്തിലുടനീളം സന്ദർശിക്കാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇവിടം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ് പീക്ക് സീസൺ.

* ഡാർജിലിങ് – ഹിമാലയൻ തീവണ്ടിപ്പാത പോലെ ലോക പ്രശസ്തമാണ് ഡാർജലിങ്ങിലെ ചായ. അതിനാൽ ഡാർജിലിങ് യാത്രയിൽ ചായയുടെ രുചി നിർബന്ധമായും അനുഭവിച്ചറിയണം. 

* നോർത്തിന്ത്യൻ, ടിബറ്റൻ, നേപ്പാളി പ്രാദേശിക രുചികൾ ഡാർജലിങ്ങിൽ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA