ഗോകർണം യാത്രയ്ക്കായി പ്ലാൻ ചെയ്യാം

gokarna
SHARE

 കർണാടകയിലെ പ്രമുഖ ഹൈന്ദവ തീർ‌ഥാടന കേന്ദ്രമാണ് ഗോകർണം. മനോഹരമായ കടൽത്തീരങ്ങളാണ് പ്രധാന കാഴ്ച

ബീച്ചുകൾ – കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച്. ഇതിൽ പ്രധാനപ്പെട്ട ബീച്ച് ഗോകർണയാണ്. എന്നാൽ, വലുപ്പമേറിയത് കു‌ഡ്‌ലെ ബീച്ചാണ്.

നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ. കു‌ഡ്‌ലെ ബീച്ചി ൽ ഇറങ്ങുന്നത് അപകടമാണ്. നീന്താനും കുളിക്കാനും ഓം ബീച്ച് തിരഞ്ഞെടുക്കാം. ഓം ആകൃതിയിൽ കിടക്കുന്ന തീരത്തിന്റെ വളവുകളിലായി നീന്താൻ പാകത്തിൽ കടൽ ശാന്തമായി കിടക്കുന്നു. ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ കൂടുതലും വിദേശികളായതിനാൽ ഭക്ഷണവും താമസവും നിരക്ക് ഉയർന്നതാണ്.

ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. പൂർണ എക്സ്പ്രസ് (11098 , തിങ്കൾ മാത്രം), എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയം – 23:30, ഗോകർണം എത്തിച്ചേരുന്ന സമയം –11: 22 , മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977, ഞായർ മാത്രം), എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയം – 20: 25, ഗോകർണം എത്തിച്ചേരുന്ന സമയം – 08: 41.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA