നൈനിറ്റാൾ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഇടങ്ങൾ ഏതൊക്കെയാണ്?

Nainital
SHARE

തടാകങ്ങളുടെ പറുദീസയാണ് നൈനിറ്റാൾ. നയനമനോഹരമായ തടാകങ്ങളുടെ സൗന്ദര്യമാണ് നൈനിറ്റാളിന്റെ മുഖ്യാകർഷണം. ഹിമാലയൻ മലനിരകളിലാണ് ഇൗ സുന്ദരഭൂമിയുടെ സ്ഥാനം. കുമയൂണ്‍ മലനിരകലുടെ താഴ്‍‍വാരമാണ് നൈനിറ്റാള്‍.മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും നൈനിറ്റാളിന്റെ സവിശേഷതകളാണ്.

 ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ നൈനിറ്റാളിലേക്ക് പലഭാഗത്തു നിന്നും സഞ്ചാരികളും എത്താറുണ്ട്. കോടമഞ്ഞിന്റെ കുളിരണിഞ്ഞ നൈന്റ്റാളിലെ തടാകമാണ് സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന കാഴ്ച. അവിടെ സാഹസിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.കയാക്കിങ്ങ്, കനോയിങ്ങ്, യാട്ടിങ്ങ് തുടങ്ങിയവയും മലനിരകളെ ബന്ധിപ്പിക്കുന്ന കേബിള്‍ കാറുകളിലൂടെയുള്ള ആകാശയാത്രകളുമുണ്ട്. പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന്‌ ചുറ്റുമുള്ള മലനിരകളുടെയും ദൃശ്യചാരുത കേബിൾ കാറിലൂടെ ആസ്വദിക്കാം.

യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഇടങ്ങൾ

ഉത്തരാഖണ്ഡിലെ കുമൗൺ മലനിരകൾക്ക് ഇടയിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന പേരിൽ പ്രശസ്തമാണ് ഇവിടം. ഡല്‍ഹിയിൽ നിന്ന് 322 കിലോമീറ്ററുണ്ട് നൈനിറ്റാളിലേക്ക്. റോഡ് മാർഗവും റയിൽ മാർഗവും എത്തിച്ചേരാം. കത്ഗോധമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ഡിസംബർ മുതൽ ഫെബ്രുവരി വരെ താപനില 0 ഡിഗ്രിയിലും താഴെയാകും.

നൈനിറ്റാളിൽ എത്തിയാൽ പ്രശസ്ത ഹനുമാൻ ക്ഷേത്രമായ ഹനുമാൻഗർഹിയും, ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ നൈനാ ദേവീ ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിൽബുറി കുടുംബത്തോടൊപ്പമുള്ള പിക്നിക്കിന് പറ്റിയ ഇടമാണ്.

Nainital---City-Of-Lakes
നൈനിറ്റാൾ

നൈനിറ്റാളിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കൊടുമുടിയായ ലരിയകാന്ത, ഖുർ പാത്തൽ തടാകത്തിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ ലാൻഡ് എൻഡ് എന്ന വിനോദ സഞ്ചാരകേന്ദ്രം യാത്രയിൽ ഉൾപ്പെടുത്താം. 705 കിലോമീറ്റർ പിന്നിട്ട് കേബിൾ കാറിലാണ് ലാൻഡ് എൻഡിൽ എത്തുന്നത്. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ നൈനാ കൊടുമുടിയാണ് മറ്റൊരു കാഴ്ച. ഇവിടെ എത്താൻ കുതിരകളാണ് ഏക ആശ്രയം. ടിഫിൻ ടോപ്/ഡൊറോത്തീസ് സീറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. കൂടുതൽ വിവരങ്ങൾക്ക്, www.nainitaltourism.com 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA