ADVERTISEMENT

കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ– നിക്കോബാർ ദ്വീപ് സമൂഹത്തിൽപെടുന്ന ഒരു ദ്വീപാണ് ഹാവ്‍ലോക്ക് ദ്വീപ്. മനോഹരമായ ബീച്ചുകൾക്കും പവിഴപ്പുറ്റുകൾക്കും വിവിധ സമുദ്രവിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. ബംഗാൾ ഉൾക്കടലിലെ ഈ ദ്വീപ് 2004 ലെ സുനാമിയിൽ കാര്യമായ നാശനഷ്ടങ്ങൾക്കു വിധേയമാകാത്ത ഇടങ്ങളിലൊന്നാണ്. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. 

Havelock-islands-Andaman

∙ദക്ഷിണപൂർവ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളതാണ് ഹാവ്‍ലോക്ക് ദ്വീപിലെ രാധാനഗർ ബീച്ച് (ബീച്ച് നമ്പർ7) വെള്ളമണൽപ്പരപ്പും നിബിഡ വനപ്രദേശവും കൊണ്ട് സവിശേഷമാണ്. എലഫന്റ് ബീച്ച് പവിഴപ്പുറ്റുകൾക്കും ജലവിനോദങ്ങൾക്കും പ്രസിദ്ധമാണ്. കടൽനടത്തം, സ്കൂബാ ഡൈവിങ്, സർഫിങ്, നീന്തൽ തുടങ്ങിയവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. വിജയനഗർ ബീച്ച്, കാലാപഥർ ബീച്ച് തുടങ്ങിയവയും ഈ ദ്വീപിൽ സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഇടങ്ങളാണ്.

∙113 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിൽ സഞ്ചാരികൾക്ക് സമുദ്രതീരങ്ങൾ കൂടാതെ ജംഗിൾ ട്രക്കിങ്, പക്ഷി നീരീക്ഷണം തുടങ്ങിയ വിനോദങ്ങൾക്കും സൗകര്യങ്ങളുണ്ട്. കടൽമീനുകളും മറ്റും ഉപയോഗിച്ചുള്ള പ്രാദേശികമായ ഭക്ഷണവും വളരെ മികച്ചതാണ്. 

∙പോർട്ട് ബ്ലയറിൽ നിന്നു ബോട്ട് മാർഗം ഇവിടെ എത്തിച്ചേരാവുന്നതാണ്. സർക്കാർ ബോട്ട് സർവീസും സ്വകാര്യ ഏജൻസികളുടെ ബോട്ടുകളും ലഭ്യമാണ്. കടലിന്റെ അവസ്ഥകളനുസരിച്ച് 2 മുതൽ 4 മണിക്കൂർ വരെ സമയം യാത്രയ്ക്ക് എടുക്കും. കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിമാനത്തിൽ പോർട്ട് ബ്ലെയറിൽ എത്തിച്ചേരാനാകും. ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നു കപ്പൽ സർവീസും പോർട്ട്ബ്ലെയറിലേക്കുണ്ട്.

∙ഇവിടേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക അനുമതിപത്രങ്ങളൊന്നും ആവശ്യമില്ല. ഒക്ടോബർ മുതൽ ജൂൺ വരെയാണ് യാത്രയ്ക്കു പറ്റിയ സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com