ADVERTISEMENT

""ഹിമാലയത്തിലേക്കൊരു സ്വപ്ന സഞ്ചാരം""
"സ്വപ്നം കാണുക,ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക,ആ ചിന്തകളെ പ്രവർത്തിയിലൂടെ സാഫല്യമാക്കുക"...!!!
(ഡോ:എപിജെ അബ്ദുൾകലാം)
അതെ...!!! ഞാനും കണ്ടു ഒരു സ്വപ്നം മൂന്ന്‌ വർഷങ്ങൾക്ക് മുന്നേ ലോകത്തിന്റെ ഏറ്റവും ഉയരമുള്ള കർദുങ് ലാ പാതയിലേക്ക് ബുള്ളറ്റ് ഓടിച്ചു കയറുന്നത് ഒരുവർഷം മുന്നേ പോകാൻ ഇരിന്നതാണ് അപ്പോഴേക്കും ചെറിയ പ്രശ്നങ്ങൾ കൊണ്ട് നടന്നില്ല
എന്നാൽ എന്റെ സ്വപ്നങ്ങൾക്ക് ഞാൻ അടിവര ഇട്ടില്ല വീണ്ടും ഒരുവർഷത്തെ കാത്തിരിപ്പ്.

ആ സ്വപ്നം അതിന്റെ യാഥാർത്യത്തിലേക്കു കടക്കാൻ പോകുന്ന നിമിഷങ്ങളിലേക്ക് എത്തി. ആ സ്വപ്നയാഥാർത്യത്തിലേക്കു ഞാൻ കടക്കുമ്പോൾ അതിനു സാക്ഷിയാവാൻ കൂടെ എന്റെ സുഹൃത്ത് സൈഫുദ്ധീൻ കുന്നക്കാവും, ഞങ്ങൾ പോകുന്നതറിഞ്ഞു യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹം പ്രകടിപ്പിച്ചു ഒരു സുഹൃത്തുകൂടി കടന്നു വന്നു ഫെയ്‌സ് ബുക്ക്‌ വഴി പരിചയപ്പെട്ട ഇന്ത്യനൂരുള്ള ജാസിമും അങ്ങനെ മൂവർസംഘം പുറപ്പെടാൻ മാനസികമായും,ശാരീരികമായും തയ്യാറായി

26/8/17.ന്‌ ഷൊർണൂരിൽ നിന്നും ചണ്ടീഗഡിലേക്കു ട്രെയിൻ ബുക്ക്‌ ചെയ്തതാണ് എന്നാൽ
25ന് വൈകുന്നേരം പട്ടാമ്പിയിൽ നിൽക്കുമ്പോഴാണ് ഉമ്മയുടെ ഫോൺ നീ എവിടെയാ പോക്ക് നടക്കൂലാട്ടോ

അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോ അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ പഞ്ചാബിലൊക്കെ ആകെ കലാപമാ ട്രെയിനും വാഹനങ്ങളുമൊക്കെ കത്തിക്കുന്നു ഉപ്പ ആകെ ചൂടിലാണെന്ന് അത് വരെ ഒന്നും അറിയാത്ത ഞാൻ ഇതിപ്പോ എന്ത് പുലിവാൽ എന്ന് കരുതി മൊബൈലിൽ ന്യൂസ്‌ ചാനൽ നോക്കിയപ്പോ ദാ കിടക്കുന്നു പവനായി ശവമായി.

ഇങ്ങനെ ഒരു പ്രശ്നം ഹരിയാനയിലും,പഞ്ചാബിലും നടക്കുന്നതിനാൽ പലകോണിൽ നിന്നും യാത്ര മാറ്റിവെക്കാനുള്ള സമ്മർദ്ദം ഉണ്ടായി എന്നാൽ അതൊന്നും എന്റെ സ്വപ്നങ്ങളൾക്ക് തടസ്സമാകാൻ ഞാൻ സമ്മതിച്ചില്ല. എന്നാൽ 25 ന് ഗുർമീത് റാം റഹീമിന്റെ പ്രശ്നങ്ങൾ കാരണം 26 ന് ട്രെയിൻ ക്യാൻസലായി എന്ന മെസ്സേജ് രാത്രി 9 മണിക്ക് മൊബൈലിൽ വന്നു. ഡേറ്റ് മാറ്റിയാൽ ഈ യാത്ര ഇനി ഒരു പാഴ്സ്വപ്നം ആകുമെന്നുള്ള തിരിച്ചറിവായിരുന്നു എന്നെ മുന്നോട്ടു കൊണ്ടുപോയത് കൂടെ ശക്തിയായി എന്റെ സഹയാത്രികരും.

ആ മെസ്സേജ് വീട്ടിൽ കാണിച്ച് ഒരു നുണയും പറഞ്ഞു പോകാൻ തീരുമാനിച്ചു അവിടേക്ക് അല്ലെങ്കിലും ഒരാഴ്ച്ച ഗോവയിൽ പോയി കറങ്ങി വരാം എന്ന് നുണയും തട്ടി, 26 നു തന്നെ രാത്രി ബൈക്കോടിച്ചു ലഡാക്കിലേക്ക് പോകാൻ തീരുമാനിച്ചു. യാത്ര പുറപ്പെട്ട് 2 കിലോമീറ്റർ തികയുന്നതിന് മുമ്പ് പെരുമഴ rain coat ചണ്ഡീഗഡിൽ നിന്ന് വാങ്ങിക്കാം എന്നാണ് കരുതിയിരുന്നത് മുഴുവൻ മഴയും കൊണ്ടു ലഡാക് എന്ന ലക്ഷ്യം മനസ്സിലുള്ളത് കൊണ്ട് ഒരു വിഷയമേ ആയില്ല കുളപ്പുള്ളി നിർത്തി rain coat വാങ്ങി നേരെ ബാംഗ്ലൂർ ലക്ഷ്യമാക്കി മഴ കാരണം ബാംഗ്ലൂർ ഏത്താൻ കഴിയില്ല എന്ന് മനസ്സിലായി പുലർച്ചെ 3 മണിക്ക് സേലത്ത് റൂം എടുത്ത് അവിടെ തങ്ങി.

27 ന് രാത്രി ബാംഗ്ലൂർ എത്തി 28 നുള്ള റാം റഹീമിന്റെ കോടതി വിധി കേട്ട് എങ്ങനെ പ്ലാൻ ചെയ്ത് യാത്ര തുടരാം എന്ന് തീരുമാനാമെടുത്തു. ഒരു ദിവസം അവിടെ കറങ്ങി അത് നല്ലൊരു അനുഭവമായിരുന്നു. കോടതി വിധിയെ തുടർന്ന് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല ബാംഗ്ലൂർ - ഡൽഹി ട്രെയിൻ ബുക്ക്‌ ചെയ്തു അതിനുള്ളിൽ ബാംഗ്ലൂരിൽ നിന്ന് 60 km അകലത്തിലുള്ള നന്ദി ഹിൽസ് പോയി കണ്ടു മുന്നോട്ടുള്ള ആ വലിയ സ്വപ്നത്തിലേക്കുള്ള ചെറിയ ഒരു തുടക്കം.

അപ്പോഴേക്കും പഞ്ചാബ് പ്രശ്നം കുറച്ചൊക്കെ തണുത്തിരുന്നു. ഇനി ഏതായാലും വീട്ടിലേക്ക് വിളിച്ച് സത്യം പറയാം എന്ന് വിചാരിച്ചു ഉമ്മയെ വിളിച്ചു ലഡാകിലേക്ക് പോകുകയാണ് പ്രശ്നങ്ങളൊക്കെ തീർന്നു എന്റെ ഒരു സുഹൃത്തുണ്ട് അവിടെ ഞാൻ വിളിച്ച് അന്വേഷിച്ചു എന്നും പറഞ്ഞു ഓഗസ്റ്റ്‌ 30നു ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 1ന് ഡൽഹിയിൽ എത്തി അന്ന് അവിടെ തങ്ങി. 2 ആം തിയ്യതി ബലിപെരുന്നാൾ ആയിരുന്നു നാട്ടിൽ 1ആം തിയ്യതിയും പെരുന്നാൾ നിസ്‌കാരം മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാൻ AD 1656 ൽ നിർമാണം പൂർത്തീകരിച്ച jama masjid ൽ ആയിരുന്നു 3ആം തിയ്യതി രാവിലെ 7 മണിക്ക് ഞങ്ങൾ ഡൽഹിയിൽ നിന്നും പഞ്ചാബിലെ പത്താൻകോട്ടിലേക്ക്‌ യാത്രതിരിച്ചു.

പാനിപ്പത്ത്, ലുധിയാന വഴി പത്താൻകോട്ട് എത്തി അന്നത്തെ ദിവസം അവിടെ തങ്ങി പത്താൻകോട്ടിൽ എത്തിയപ്പോൾ ആദ്യം ഓർമവന്നത് വ്യോമസേനാ താവളത്തിൽ ഭീകരരോട് ഏറ്റുമുട്ടി മരണപ്പെട്ട എന്റെ നാട്ടുകാരനും കൂടിയായ ലെഫ്:കേണൽ നിരഞ്ജൻ കുമാറടങ്ങുന്ന മറ്റ്‌ ഏഴുപേരുടെ ഓർമ്മകൾ ആയിരുന്നു പിന്നീടുള്ള ലക്ഷ്യം ശ്രീനഗർ ആയിരുന്നു സിനിമകളിലും,ദൃശ്യ മാധ്യമങ്ങളിലും,പല സഞ്ചാരികളുടെയും യാത്രാ വിവരണത്തിലും മാത്രം കണ്ട ശ്രീനഗർ പോകുന്ന വഴി അനന്തനാഗിനടുത്ത് വച്ചാണ് സഞ്ചാരി ഗ്രൂപ്പിലെ പ്രശസ്ത എഴുത്തുകാരി Remya S Anand നെ കുടുംബ സമേതം യാദൃശ്ചികമായി കണ്ട്‌ മുട്ടിയത്.

5.30 തിനോട് അടുത്ത് ഞങ്ങൾ ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ എത്തി ഞങ്ങളുടെ ഹൗസ് ബോട്ടിന് തൊട്ടടുത്തായുള്ള ബോട്ടിലേക്ക് കൊഴിക്കോട്ടുകാരായ അടിപൊളി മച്ചാൻസ് jasim,shamil,janshir എന്നിവർ വന്നു പരിചയപ്പെട്ടു ആ പരിചയപ്പെടൽ വര്ഷങ്ങളുടെ ബന്ധം തോന്നിപ്പിക്കുന്ന ആഴമായി പിന്നീടങ്ങോട്ട് വളരെ ഭീതിയോടെ മാത്രം കേട്ടറിഞ്ഞ ശ്രീനഗർ എന്നാൽ കേട്ടറിവിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അവിടം

അനുഭവമാണ് "ഗുരൂ"എന്നാണല്ലോ ചൊല്ല് അങ്ങനെ ശ്രീനഗറിനെ കണ്ടും അറിഞ്ഞും രണ്ട്‌ ദിവസം വ്യത്യസ്ഥമായ കാലാവസ്ഥ ഇവിടം ശരിക്കും ഞങ്ങളുടെ മനസ്സിനെയും,ശരീരത്തെയും തണുപ്പിക്കുന്നുണ്ടായിരുന്നു മുന്നേ ചെയ്ത യാത്രയുടെ ക്ഷീണം ശരിക്കും ഇവിടെ എത്തിയപ്പോഴേക്കും മാറിക്കിട്ടി ഈ നാടുപോലെ തന്നെ വളരെ അതികം സ്നേഹമുള്ളവരായിരുന്നു ഇവിടുത്തെ ജനങ്ങളും ഇവിടുത്തെ പ്രധാന വിനോദ സഞ്ചാരമായ dal lake ലെ ഹൗസ്‌ ബോട്ടിലായിരുന്നു പിന്നീടുള്ള 2 ദിവസം താമസം നമ്മുടെ നാട്ടിലെ ഹൗസ് ബോട്ട് പോലെ സഞ്ചരിക്കുന്ന ബോട്ടല്ല അവിടുത്തേത് ശരിക്കും വാക്കുകൾക്കു അതീതമായിരുന്നു ഈ അനുഭവം നാട്ടിലെ വള്ളങ്ങൾ പോലെ ഉള്ള എന്നാൽ മേൽക്കൂരയുമുള്ള ഇരിപ്പിടമുള്ള ചെറുതും,വലുതുമായ വ്യത്വസ്ത നിറങ്ങളുള്ള കച്ചവടക്കാരുടെയും സഞ്ചാരികളുടെയും വള്ളങ്ങൾ ഈ തടാകത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗമാണിത്. ആ വള്ളങ്ങളെ വിളിക്കുന്നത് ശിക്കാറ എന്നാണ്.

പിറ്റേന്ന് രാവിലെ ഗുൽമാർഗ് പോയി ഗുൽമാർഗിന്റെ മനോഹാരിത ഏതൊരാളെയും ഒരു കവിയാക്കും.

അങ്ങനെ രണ്ടു ദിവസത്തെ ശ്രീനഗർ വാസത്തിന് ശേഷം കാര്ഗിലിലേക്ക് അവിടേക്ക് പോകുന്ന വഴിയാണ് ഹസ്രത്ത് ബാൽ മസ്ജിദ് പ്രവാചകനായ മുഹമ്മദ്‌ നബി (സ) തിരുകേശം ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അത് കാണാൻ സാധിച്ചില്ല വർഷത്തിൽ നാലോ,അഞ്ചോ തവണ മാത്രമേ അത് കാണിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.

പോകുന്ന വഴി സോനാമാർഗ് കുറച്ച് നേരം ചിലവഴിച്ച് കാർഗിലിലേക്ക് അങ്ങോട്ട് പോകുന്ന വഴിയാണ് zojilla pass വളരെ അപകടം പിടിച്ച, ദുർഗടം പിടിച്ച ഒരു ചുരമാണ് അത് വളരെ സൂക്ഷ്മതയോടെ സഞ്ചരിക്കേണ്ട പാതയാണ്

യാത്ര തുടങ്ങുമ്പോഴേക്കും ചെറിയചാറ്റൽ മഴ അത് കൂടുതൽ ഭീതി പടർത്തി

മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് എവിടെയോ കേട്ടിട്ടുണ്ട്

ആ വാക്കുകൾ ശക്തിയായി സംഭരിച്ചു ഞങ്ങൾ യാത്ര തുടങ്ങി

ചെറിയ കല്ലുകൾ ഉരുണ്ടുവരുന്നുണ്ടായിരുന്നു അത് ഞങ്ങളുടെ മാർഗങ്ങളിൽ തടസം ഉണ്ടാക്കുമോ എന്നുള്ള ചെറിയ ഒരു ഭയം ഉള്ളിൽ എവിടേയോ ഉണ്ടായിരുന്നു

അപ്പോഴേക്കും വഴികളിൽ ചളി മയമായിരുന്നു

ഒരുഭാഗത്ത്‌ ആഴമുള്ള കൊക്കയും

ട്രക്കുകൾ ധാരാളമായി കടന്നു പോകുന്നുണ്ട് അവരുടെ പോക്കുകാണുമ്പോൾ എനിക്ക് തോന്നുന്നത് അവർ ഏതോ 6 വരി പാതയിൽ പോകുന്ന പോലെയാണ്.

എന്നാൽ ആ പാത ഞങ്ങളുടെ വാഹനത്തെയും,ഞങ്ങളെയും ശരിക്കും ഭീതിയിലാഴ്ത്തുന്നുണ്ടായിരുന്നു

പക്ഷെ ഞങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല "എന്നെ നീ ഭയപ്പെടുത്തേണ്ടതില്ല,ഞാൻ നിന്റെ മേൽ ദുസ്സഹമായ സമ്മർദ്ദം ചെലുത്തുകയില്ല" എന്ന് മനസ്സിൽ ഉരുവിട്ട് യാത്ര തുടർന്നു.

രാത്രിയോടെ കാർഗിൽ എത്തി രാത്രി അവിടെ താമസം രാവിലെ leh ലേക്ക്‌ പുറപ്പെട്ട് രാത്രിയോട് കൂടി leh ൽ എത്തി അവിടെ സഞ്ചാരി ഗ്രൂപ്പിലെ പ്രശസ്ത മെമ്പർ Shelly George ന്റെ പരിചയത്തിൽ ഏർപ്പാടാക്കിയ sara aunty യുടെ home stay ൽ താമസം പകൽ കറങ്ങി ഒരുദിവസം കൂടി അവിടെ ചിലവഴിച്ചു

അതിനു കാരണം leh khardung - la പാതയിലെ അതി കഠിനമായ തണുപ്പിനോടും ഉയരത്തിലേക്കുള്ള യാത്രയിൽ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഒരു തുടക്കത്തിന് വേണ്ടിയും.

കൂടുതൽ ഉയരങ്ങളിലേക്ക് കയറുമ്പോൾ ÀMS . (Accute mountain sickness) സാധ്യത ഉണ്ട് ആ സമയത്തിനുള്ളിൽ entry പെർമിറ്റും leh ൽ നിന്ന് എടുക്കാം.

പാങ്കോങ്ങിലേക്കു പോകുന്ന വഴിയാണ് ചാങ് ല പാസ് ഇവിടുത്തേക്ക് പോകുന്ന ദുർഘടമായ പാതയും ഓക്സിജന്റെ കുറവും ഞങ്ങളെയും,വാഹനത്തെയും ശരിക്കും തളർത്തി ബുള്ളറ്റ് ഒരു ആമയെപ്പോലെയാകും അവിടെക്കുള്ള യാത്രയിൽ 

പാങ്കോങിൽ ടെന്റിൽ ആയിരുന്നു സ്റ്റേ ത്രീ ഇഡിയറ്റ്‌സ് ഹിന്ദി സിനിമയുടെ ക്‌ളൈമാക്സ് ഇവിടെ ആയിരുന്നു ഷൂട്ടിംഗ്.

പിറ്റേ ദിവസം നുബ്രാവാലിലേക്ക്‌ പോകും വഴി ഇരുപത്തൊന്നു വയസ്സുള്ള രണ്ടു മലയാളി പിള്ളേർ പാങ്കോങിൽ നിന്ന് ഞങ്ങളുടെ കൂടെ യാത്ര തുടർന്നു പോകുന്ന വഴി വളരെ വീതി കുറഞ്ഞതും വലിയ വലിയ വളവുകളുള്ളതും ആണ് എതിർ ദിശയിൽ വന്ന ഇന്നോവയിൽ അവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു ഭാഷ വല്യ നിശ്ചയം ഇല്ലാത്ത അവരുടെ നിസ്സാഹായവസ്ഥ കണ്ടു ഞങ്ങൾക്ക് അവരോടു മുഖം തിരിക്കാൻ ആയില്ല.

ഇന്നോവക്കും അവരുടെ ബുള്ളറ്റിനും വലിയ കേടുപാട് സംഭവിച്ചു.

ഓടിച്ചിരുന്ന പയ്യന്റെ നെറ്റി പൊട്ടി രക്തം ഒലിക്കാൻ തുടങ്ങി ഭാഗ്യം എന്ന് പറയാം ഉരുളൻ കല്ല് നിറഞ്ഞ താഴ്ചയിലേക്ക് വീണില്ല.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com