sections
MORE

കണ്ടും കേട്ടും അറിയുന്നതിനെക്കാൾ അനുഭവിക്കേണ്ട നഗരമാണിവിടം

546422832
SHARE

ഇരുപത്തിമൂന്നോളം പ്ലാറ്റ്ഫോമുകൾ ചേർന്ന ഇന്ത്യൻ റെയില്‍വേയിലെ പ്രധാനിയായ ഹൗറ സ്റ്റേഷനിൽ ആണ് വന്നിറങ്ങിയത്. ആയിരങ്ങളുടെ മിടിപ്പും കിതപ്പും, തലങ്ങും വിലങ്ങുമുള്ള പാച്ചിൽ. ഇടമുറിയാതെ കൂകിവിളിച്ച് ഇരച്ചു വരുന്ന തീവണ്ടികൾ ഒക്കെക്കൂടി ഒരു മുഷിപ്പു തോന്നിച്ചു. പക്ഷേ, ഇതാണ് ഹൗറയുടെ താളം എന്ന് പിന്നീടറിഞ്ഞു.

ഒരേസമയം സമ്പന്നവും ദരിദ്രവുമാണ് കൊൽക്കത്ത, കൈ വണ്ടികളും അണ്ടർ ഗ്രൗണ്ട് മെട്രോകളും ഓടുന്ന നഗരം. ഗലികളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും സന്തോഷവും സങ്കടവും പങ്കുവച്ചു ജീവിതം നയിക്കുന്ന പലതരം ജനങ്ങൾ, ആകാശം മുട്ടുന്ന ഫ്ലാറ്റുകളിൽ നിന്നും നശിച്ചു വേരിറങ്ങിയ കെട്ടിടങ്ങളിൽ നിന്നും ഒരേ പോലെ ഉയരുന്ന ടാഗോർ സംഗീതം, തെരുവോരങ്ങളിലും, കോഫി ഷോപ്പുകളിലും മെട്രോ സ്റ്റേഷനുകളിലും ഒക്കെ സാന്നിധ്യം അറിയിച്ച് മഹാരഥന്മാരായ ടഗോറിന്റെയും വിവേകാനന്ദന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും സത്യജിത് റേയുടെയും ചിത്രങ്ങളും ഉദ്ധരണികളും.

വിഷമങ്ങളെപ്പറ്റി വ്യാകുലപ്പെടാതെ തെരുവ് ജീവിതം ആഘോ ഷമാക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഇവിടെ കാണാം. ഇടു ങ്ങിയ റോഡുകൾ ഇരുവശത്തും നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ബ്രിട്ടീഷ് ആർക്കിടെക്ചറിലുള്ള കെട്ടിടങ്ങൾ, കിതച്ചോ ടുന്ന ട്രാമുകൾ, ലക്കും ലഗാനും ഇല്ലാതെ ഓടുന്ന പാരമ്പര്യ ത്തിന്റെ ചിഹ്നമായ മഞ്ഞ ടാക്സികൾ, സൈക്കിൾ റിക്ഷ കൾ, മനുഷ്യർ വലിച്ചു കൊണ്ടോടുന്ന കൈവണ്ടികൾ, പൊട്ടി പ്പൊളിഞ്ഞ തകരക്കൂട് പോലുള്ള ബസുകൾ, വഴിയരികിലെ ക്ഷുരകന്മാർ, മണ്ണ് കോപ്പയിൽ (മഡ്ക) ചൂട് ചായയുടെ ശക്തിയിൽ നടക്കുന്ന വഴിയോര ചർച്ചകൾ, വട്ടകണ്ണടയും തുണിസഞ്ചിയുമേന്തിയ ബുദ്ധി ജീവികൾ, ഉപേക്ഷിക്കപ്പെട്ട ജീവതങ്ങൾ, അവരെ തിരിഞ്ഞു നോക്കാൻ, സമയമില്ലാതെ പായുന്ന നഗര പ്രമുഖർ, നഗരങ്ങളെ തലോടി പാപങ്ങൾ ഏറ്റു വാങ്ങി ഒഴുകുന്ന ഹൂഗ്ലി നദി അതിനു കുറുകെ ചിലന്തി വല പോലെ ഹൗറ പാലം.....

626324902

പഴമയുടെ സൗരഭ്യത്തിൽ ഓരേ സമയം വിസ്മയങ്ങളും വിരോ ധാഭാസങ്ങളും നിറഞ്ഞ് പിടി തരാതെ ഈ മഹാനഗരം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു....

കാലങ്ങൾക്കിടയിലൂടെയുള്ള സഞ്ചാരമായിരുന്നു കൊൽക്ക ത്തയിലെ ഓരോ ദിനവും കാണുന്തോറും കാഴ്ചകളുടെ ആഴം കൂടി വരും. പുറം കാഴ്ചകൾ‍ക്ക് പുറമെ കൊൽക്കത്തയ്ക്ക് അകക്കാഴ്ചകളുണ്ട്. സാംസ്കാരിക സത്തയുണ്ട്. അതിന്റെ കൂടിച്ചേരലാണ് ഈ നഗരത്തിന്റെ സൗന്ദര്യം.

ഇനിയും ഒരുപാട് പറയാനുണ്ട് മല്ലിക്ഘാട് അഖാഡയിലെ ഗുസ്തിക്കാർ കളിമണ്ണിൽ കരവിരുത് തീർക്കുന്ന കുമോർടുളി യിലെ അനുഗൃഹീത ശിൽപികൾ, വെണ്ണക്കൽ കൊട്ടാരങ്ങള്‍, ചൈന ടൗൺ, ഫ്ലവർ മാർക്കറ്റ്, ധോബി ഘാട്, മധുര പലഹാര ങ്ങൾ, സിറ്റിയിലെ രാത്രി ജീവിതം.....

അങ്ങനെ ഒരുപാട്.....കണ്ടും കേട്ടും അറിയുന്നതിനെക്കാൾ അനുഭവിക്കേണ്ട നഗരമാണ് കൊൽക്കത്ത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA