ADVERTISEMENT

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീർഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഇൗ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശിൽ ചിറ്റൂർ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തിൽ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാർക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്. 

937165544

സപ്തഗിരി തിരുമലയിൽ കാണപ്പെടുന്ന ഏഴുകുന്നുകളിൽ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുണ്ഠ ഏകാദശിക്കാണ് തിരുമല വെങ്കിടേശ്വര ക്ഷേത്ര ത്തിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ആ ദിവസം ക്ഷേത്ര ദർശനം നടത്തുന്നവർക്ക് സകല പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. തലമുടി സമർപ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉത്തമ വിവാഹം നടക്കാനും മോക്ഷപ്രാപ്തിക്കുമെല്ലാമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. 

തിരുപ്പതി ലഡു ആണ് ക്ഷേത്രത്തിലെ പ്രസാദം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് എല്ലാദിവസവും സൗജന്യ അന്നദാനം നടത്താറുണ്ട്. കുറഞ്ഞ ചെലവിൽ താമസവും ഇവിടെ ദേവസ്ഥാനത്തിന്റെ തുച്ഛമായ വാടകക്കുള്ള ഗസ്റ്റ്ഹൗസുകളുണ്ട്. കൂടാതെ സ്വകാര്യ ഹോട്ടലുകൾ വേറേയും. തീവണ്ടിയോ ബസ്സോ ഇറങ്ങിയാൽത്തന്നെ ബാലാജി ദർശനത്തിനെത്തുന്നവർക്ക് തിരുമലയിലേക്കു പോകാനുള്ള ബസ്സുകൾ റെഡിയാണ്.

തിരുമലയ്ക്ക് തൊട്ടടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ 26 കിലോമീറ്റർ അകലെയുള്ള തിരുപ്പതി റെയിൽവേ സ്റ്റേഷനാണ്. കേരളത്തിൽ നിന്ന് തിരുപ്പതിക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. പാലക്കാട് നിന്നും സേലം വഴിയാണ് ട്രെയിൻ സർവീസ്. 

ചെന്നൈയിൽ നിന്ന് 133 കിലോമീറ്റർ അകലെയാണ് തിരുപ്പതി ക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, www.Tirumala.org 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com