ADVERTISEMENT

പശ്ചിമഘട്ട മലനിരകളുടെ ഭംഗിയേറിയ ആകർഷണം- നീലഗിരി. ആ പേര് കേൾക്കുമ്പോൾ ഒരുപാട് ഓർമകളുണ്ടായേക്കാം ഒരു ശരാശരി മലയാളിക്ക്. തമിഴ്‌നാടിന്റെ ഏറ്റവും ഹരിതാഭമായ മലനിരകളിലൊന്നാണിത്. ഒപ്പം കേരളം , കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മലനിരകളുകൂടിയാണ്. നീലകുന്നുകളുടെ മനോഹര ഭൂമി, നീലക്കുറിഞ്ഞികളുടെ ഇടം. അതുകൊണ്ട് ഇൗ പേര്  മലയ്ക്ക് വന്നതിൽ അതിശയമില്ലല്ലോ! ഒരു ചിത്രകാരന്റെ കാൻവാസിൽ വരച്ചതെന്നത് പോലെയാണ്, മലനിരകളും പച്ചപ്പും നിറഞ്ഞ ഈ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ സഞ്ചാരികൾ നിരവധിയാണ് നീലഗിരിയെ നുകരുവാനെത്തുന്നത്.

nilgiritrain-trip1

പ്രധാനമായും ഊട്ടി- നീലഗിരി എന്നീ ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിക്കുന്ന നീലഗിരി മലയോരതീവണ്ടിപ്പാത ലോക പ്രശസ്തമാണ്.  റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആകെയൊരു റെയിൽവേ വഴിയാണിത്. എന്താണ് ഈ വഴിയ്ക്കു പ്രത്യേകത? നാലര മണിക്കൂര്‍ കൊണ്ട് ഡെസ്റ്റിനേഷനിൽ എത്തുന്ന ഈ യാത്രാവഴി യുനസ്കോ അവരുടെ ലോക പൈതൃക പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

മേട്ടുപ്പാളയത്തു നിന്നും തുടങ്ങി ലവ് ഡെയിലിലൂടെ ഊട്ടിയിലെത്തുന്ന ഈ ട്രെയിൻ യാത്ര അതിമനോഹരമായ ഒരു യാത്രാ അനുഭവമാണ്. മലയോര ട്രെയിൻ യാത്രയുടെ ഭംഗി എടുത്തു പറയേണ്ടതില്ലെങ്കിലും ഈ യാത്ര അവിസ്മരണീയ അനുഭവമായിരിക്കും സമ്മാനിക്കുക. ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു ഇവിടെ വച്ച് ഷൂട്ട് ചെയ്തത് മുതൽ ആ പാട്ടിന്റെ പാത എവിടെ നിന്നാണെന്ന് അന്വേഷിച്ചിരുന്നു ഭ്രാന്തന്മാരായ സഞ്ചാരികൾ. അതെ ഛയ്യ ഛയ്യാ.. പാടി പോകുന്ന വഴി ഇത് തന്നെയാണ്. നിരവധി തുരങ്കങ്ങളും പച്ചപ്പുമുള്ള വഴികളിൽ ഇടയ്ക്കിടയ്ക്ക് യാത്രികരുടെ കാഴ്ചയുടെ സൗകര്യാർത്ഥം ട്രെയിൻ കുറച്ചു നേരം നിർത്തിയിട്ട് സൗകര്യമൊരുക്കാറുണ്ട്.

കൊച്ചിയിൽ നിന്ന് നീലഗിരി മലനിരകളിലേയ്ക്ക് എങ്ങനെയും പോകാം. അങ്ങോട്ടേക്കുള്ള ട്രെയിൻ ആണെങ്കിലും ടാക്സി  ആണെങ്കിലും നാലേമുക്കാൽ മണിക്കൂറോളമാണ് യാത്ര. പാലക്കാട്, കോയമ്പത്തൂർ വഴി നേരെ നീലഗിരിയിലെത്താം. 266  കിലോമീറ്ററാണ് രണ്ടു സ്ഥലങ്ങളും തമ്മിലുള്ള ദൂരം. ഈ വഴിയിൽ വലിയ ട്രാഫിക്കുണ്ടെങ്കിലും യാത്ര എളുപ്പമാണ്. എറണാകുളത്ത് നിന്നും നിത്യവും ഇതുവഴി പോകുന്ന ട്രെയിനുണ്ട്. 

കൊച്ചിയിൽ നിന്നും ഊട്ടിയ്ക്ക് പോകുന്നവർക്ക് യാത്രയ്ക്കിടയിലെ മികച്ചൊരു ഡെസ്റ്റിനേഷൻ കൂടിയാണ് നീലഗിരി. നീലഗിരിയിലെത്തിയാൽ സ്വന്തം പൈതൃക വാഹനമായ ട്രെയിനിൽ തന്നെ ഊട്ടിക്ക് യാത്ര തിരിക്കാം. സ്വന്തമായി വാഹനമുള്ളവർക്ക് വഴിയിലെ രസമുള്ള ഡെസ്റ്റിനേഷനുകളിൽ നിർത്തി നിർത്തി ആസ്വദിച്ച് യാത്ര ചെയ്യാം. നീലഗിരിയുടെ താഴ‍‍‍‍‍‍്‍‌‌‌‌‌വരയിലെ തടാകങ്ങളിൽ ബോട്ട് യാത്ര ആസ്വദിക്കുകയുമാകാം. 

ഊട്ടി വരെ ചെല്ലുമ്പോൾ കോട്ടഗിരി കുന്നുകൾ കാണാതെ മടങ്ങേണ്ടതില്ല. നീലഗിരിയുടെ വാലറ്റത്താണ് കോട്ടഗിരി സ്ഥിതി ചെയ്യുന്നത്. മൈസൂർ മലകളുടെ മനോഹരമായ ദൃശ്യഭംഗി ഇവിടെയുമ്പദ്, മാത്രവുമല്ല കോടനാട് വ്യൂ പോയിന്റ് ഉം ഇവിടെയാണ്. പട്ടണത്തിൽ നിന്നും 20 മിനിറ്റ് യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ജോൺ സുള്ളിവൻ ബംഗ്ലാവ് കാണേണ്ട കാഴ്ച തന്നെ. ഊട്ടിയിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് ഈ കോട്ടഗിരി കുന്നു. ഇവിടെ അടുത്ത് തന്നെയാണ് മനോഹരമായ മറ്റൊരു മലനിരയായ കൂന്നൂർ. ഇന്ത്യയിലെ സ്വിറ്റ്സർലാൻഡില്‍ എന്നാണു കോട്ടഗിരി അറിയപ്പെടുന്നത് തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com