ADVERTISEMENT

 കർണാടകയുടെ തലസ്ഥാനമായ ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹിൽസ്. ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതി യായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു.

നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ‍ഡിഗ്രിവരെയുമാണ് ഇവിടെ താപനില.

രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹിൽസ് ഒരു അദ്ഭുതം തന്നെയാണ്....നന്ദി ഹിൽസിന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം. ബൈക്കുകൾ ആണെങ്കിൽ അവിടെ പാർക്ക് ചെയ്യണം, മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്.

മറ്റ് ഹിൽസ്റ്റേഷനുകളുമായി താരതമ്യം ചെയ്യാൻ പറ്റുന്ന ഹിൽസ്റ്റേഷനൊന്നുമല്ല നന്ദിഹിൽസ്. ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത.

നന്ദി ഹിൽസിലെ പ്രധാന കവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. പലയിടത്തായി യാത്ര ചെയ്തെങ്കിലും അതിലൊക്കെ മറക്കാൻ പറ്റാത്ത ഒരു തരം അനുഭവമാണ് നന്ദി ഹിൽസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com