ADVERTISEMENT

എത്ര കണ്ടാലും കടലിനോടും തിരമാലകളോടുമുള്ള സ്നേഹം മനുഷ്യർക്ക് അവസാനിക്കാറില്ല. യാത്രപോവുമ്പോൾ അതിനടുത്തു എവിടെയെങ്കിലും ബീച്ച് ഉണ്ടോ എന്ന് അന്വേഷിക്കുന്നവരാണ് കൂടുതലും. പക്ഷേ ബീച്ചിൽ പോകണമെങ്കിൽ അങ്ങ് വിദേശത്തെ ബീച്ചുകളിൽ പോകണമെന്ന് പലരും പറയും. ഇന്ത്യൻ കടലോരങ്ങളിൽ വൃത്തിയുടെ കാര്യം ഒരു പ്രശ്നം തന്നെയാണ്. വില്പനക്കാരും അവരിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങി അവശിഷ്ടങ്ങൾ മണൽപ്പരപ്പിൽ തന്നെ നിക്ഷേപിക്കുന്നവരും, വസ്ത്രങ്ങളും കാലി കുപ്പികളും എന്നുവേണ്ട ബീച്ചുകളിൽ കാണാൻ കഴിയാത്തതായി ഒന്നുമില്ല. എന്നാൽ എല്ലാ ഇന്ത്യൻ ബീച്ചുകളും ഇതുപോലെയല്ല... കുറച്ചു കടൽത്തീരങ്ങൾ നമുക്കുമുണ്ട്, മനോഹരമായി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നവ..

രാധാനഗർ ബീച്ച്, ആൻഡമാൻ ആൻഡ് നിക്കോബാർ

5radhanagar-beach

ഏഷ്യയിലെ ഏറ്റവും മനോഹരമായ ഏഴു ബീച്ചുകളിൽ ഒന്നാണ് രാധാനഗർ ബീച്ച്. നീല കടലും വെള്ള മണൽപ്പരപ്പും ഈ തീരത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്.

പ്രകൃതി മനോഹരമായ ഇടത്താണ് രാധാനഗർ ബീച്ച്. ഇവിടുത്തെ സൂര്യാസ്തമനം അതീവഹൃദ്യവുമാണ്. പോർട്ട് ബ്ലെയറിൽ നിന്നും സീപ്ളെയിൻ വഴി രാധാബീച്ചിൽ എത്താം. ബോട്ട് സർവ്വീസും ഇവിടെയുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ്, ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

കാല പാതാർ ബീച്ച്, ആൻഡമാൻ ആൻഡ് നിക്കോബാർ

6kala-pathar-beach

ദ്വീപിലെ മറ്റു ബീച്ചുകളെക്കാൾ നിശബ്ദതയും ശാന്തതയുമുള്ള ബീച്ചാണിത്. ടൂറിസം എന്നതിനേക്കാൾ നിശബ്ദതയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കു ഈ ദ്വീപ് ഉറപ്പായും ഇഷ്ടപ്പെടും. മൂർച്ചയുള്ള കല്ലുകളും പവിഴവുമൊക്കെ കടലിനടിയിലുള്ളതുകൊണ്ടു ഇവിടെ നീന്താൻ ബുദ്ധിമുട്ടാണ്.

സംഗീതമോ മറ്റു എന്തെങ്കിലുമോ ആസ്വദിക്കണമെങ്കിൽ ഒപ്പം കൊണ്ടുപോകേണ്ടിവരും, കാരണം ഇവിടെ ഇത്തരം സൗകര്യങ്ങൾ ലഭിക്കുക എളുപ്പമല്ല. അതായത് ടൂറിസം അത്രയധികം പ്രോത്സാഹിപ്പിക്കപ്പെടാത്ത ബീച്ചാണിത് എന്ന് സാരം.

കോവളം ബീച്ച് , കേരളം

2Kovalam-Beach

ലോകവിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ബീച്ച്. കേരളത്തിന്റെ സ്വന്തം മനോഹാരിതകൾ മുഴുവൻ പേറുന്ന ബീച്ചാണ് കോവളം. ആയുർവേദവും പച്ചപ്പും ഒന്നിച്ചു നൽകുന്ന അപൂർവ്വ സവിശേഷത ഈ ബീച്ചിനുണ്ട്. ഏതാണ്ട് ഉച്ചയോടെ ഉണരുന്ന ബീച്ച് വൈകുന്നേരത്തോടെ സജീവമാകും.

വിദേശികളാണ് കൂടുതലായും ഇവിടെയെത്തുന്നത്.  സൺബാത്തിനെത്തുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഹവ്വാ ബീച്ചാണ് കോവളത്തെ ബീച്ചുകളിൽ പ്രശസ്തം. തിരുവനന്തപുരം നഗരത്തിൽ നിന്നു പതിനാറു കിലോമീറ്റർ അകലെയാണ് കോവളം ബീച്ച്.

മന്ദർമനി ബീച്ച്, വെസ്റ്റ് ബംഗാൾ

22mandarmani

ബംഗാൾ ഉൾക്കടലിൽ ഭാഗമായി ഉള്ള ബീച്ച് വശമാണിത്. ശരിക്കുമുള്ള ബംഗാളിന്റെ നാഗരിക ഭാഗത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ് ഈ ബീച്ച് എന്നതിനാൽ തന്നെ ബംഗാൾ കാണാൻ വരുന്നവരുടെ കാഴ്ച പട്ടികയിൽ ഒരിക്കലും ഈ ബീച്ച് ഇടം പിടിക്കാൻ സാധ്യതയില്ല.

ഒരുപക്ഷെ അതുകൊണ്ടു തന്നെയാകും ഇവിടം ഏറ്റവും മനോഹരമായും ശാന്തമായും വൃത്തിയായും ബംഗാളിലായിട്ടു കൂടി തുടരുന്നതും. നീളം കൂടിയ ഡ്രൈവ് ചെയ്യാൻ കഴിയുന്ന ബീച്ചും കൂടിയാണ് മന്ദർമനി ബീച്ച്.

പാലോലെം ബീച്ച്, ഗോവ

458582095

ഗോവയിലെ നിരവധി ബീച്ചുകളിൽ ഒന്ന്, പക്ഷേ വൃത്തിയുള്ളതും മനോഹരവുമായ ബീച്ച്. രാജ്യാന്തരതലത്തിൽ പോലും ഇവിടുത്തെ വൃത്തിയും മനോഹാരിതയും അംഗീകരിക്കപ്പെട്ടതാണ്. സൗത്ത് ഗോവയിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയാണിത്. നിരവധി മത്സ്യബന്ധന തൊഴിലാളികളും ഉള്ള ബീച്ചാണിത്.

പാറക്കൂട്ടങ്ങളുടെ ദൃശ്യം ഈ ബീച്ചിൽ നിന്ന് നോക്കുമ്പോൾ വളരെ മനോഹരമാണ്. ദബോലിം ആണ് ഏറ്റവും അടുത്തുള്ള (67 km) എയർപോർട്ട്. മഡ്‌ഗാവോൺ റെയിൽവേ സ്റ്റേഷനും മുപ്പതു മിനുട്ട് അടുത്തായുണ്ട്.

ഗണപതിപുലെ ബീച്ച്

1GanpatiPuleBeach_Maharashtra

കൊങ്കൺ റീജിയണിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്. ഗണപതിയുടെ ആകൃതിയുള്ള ഒരു മല ഇവിടെ ഉള്ളതുകൊണ്ടാണ് ഗ്രാമത്തിനു ആ പേര് വന്നതും.

കൊങ്കൺ ബീച്ചുകളിൽ വെള്ള മണൽ നിറഞ്ഞ ബീച്ചാണ് ഇവിടെയുള്ളത്. മനോഹരവും വൃത്തിയുള്ളതും ഗ്രാമീണവുമായ കാഴ്ച തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണീയത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com