ADVERTISEMENT
Bhaderwah-trip-1
Image From Bhaderwah Valley Facebook Page

പ്രണയത്തെക്കാളും മനോഹരമാണ് കശ്മീരിലെ  മഞ്ഞുമൂടിയ താഴ‍്‍വര. കാഴ്ചയിൽ അതിസുന്ദരി. കുളിരുന്ന കശ്മീരിലേക്കുള്ള യാത്ര  ഏവരെയും മോഹിപ്പിക്കും. വർണനയിൽ ഒതുങ്ങുന്നതല്ല ഇൗ സുന്ദരഭൂമി. ഏതു കാലത്തും കാശ്മീരില്‍ പോകാം. വേനലിൽ കശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്. ശ്രീനഗറില്‍ ഹൗസ്‌ബോട്ടിലും ഥാല്‍ തടാകക്കരകളിലുമായി മികച്ച താമസസൗകര്യങ്ങളുണ്ട്. 1500 മുതല്‍ 5000 വരെയാണ് ചാര്‍ജ്. കശ്മീർ താഴ‍്‍വരയും പൈൻ മരക്കാടുകളും ആപ്പിളും കുങ്കുമപ്പൂക്കളും കണ്ടു മനോഹരകാഴ്ചകൾക്ക് പറ്റിയയിടമാണ് കശ്മീർ. കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ കണ്ട ആരും പറയും ഭൂമിയിലെ സ്വർഗ്ഗം കശ്മീർ എന്ന്.

Bhaderwah-trip
Image From Bhaderwah Valley Facebook Page

സഞ്ചാരികൾക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളും കശ്മീരിലുണ്ട്. അതിലൊന്നാണ് മിനി കശ്മീർ എന്നറിയപ്പെടന്ന ബദേർവാഹ്. നഗരതിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദര പ്രദേശമാണിത്. ഹിമാലയൻ പർവതനിരയുടെ താഴ്‍‍വാരത്തിൽ സ്ഥിതിചെയ്യുന്ന ബദേർവാഹ് ഡോഡ ജില്ലയിലാണ്. സുന്ദരകാഴ്ചകള്‍ക്കപ്പുറം വ്യത്യസ്തമായ പാമ്പുകളെയും ഇവിയെ കാണാം. അതുകൊണ്ട് തന്നെ നാഗ് കി ഭൂമി എന്നും നാഗങ്ങളുടെ നാടെന്നും ബദേർവാഹ് അറിയപ്പെടുന്നു. ഇവിടുത്തെ പ്രക‍ൃതി സൗന്ദര്യം ആരെയും വശീകരിക്കുന്നതാണ്.

സാഹസിക പ്രേമികളുടെ ഇഷ്ടയിടം

Bhaderwah-trip-2
Image From Bhaderwah Valley Facebook Page

കശ്മീരിൽ സാഹസിക വിനോദങ്ങൾക്ക് പേരുകേട്ടയിടമാണ് ബദേർവാഹ്. അവിടുത്തെ സൗന്ദര്യവും സാഹസിക വിനോദങ്ങളും അറിഞ്ഞുകേട്ടു വരുന്ന സഞ്ചാരികളാണ് ഏറിയപങ്കും. എന്നാൽ ജമ്മു സിറ്റിയിൽ നിന്നും 205 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറവാണ്. എപ്പോഴും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങളാണ് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ആകർഷണം. മഞ്ഞുകാലത്ത് താഴ്‍‍വരകളിലൂടെയുള്ള സ്കീയിങും വേനല്‍കാലത്തെ പാരാഗ്ലൈഡിങ്ങുമൊക്കെ രസകരമാണ്. കൂടാതെ കുതിര സവാരിയും, റോക്ക് ക്ലൈംബിങ്, ട്രക്കിങ്ങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്.

കശ്മീർ യാത്രയിൽ തീർച്ചയായും ഇവിടം കണ്ടിരിക്കണം. പ്രകൃതിയുടെ മനംമയക്കും സൗന്ദര്യം ആസ്വദിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com