ADVERTISEMENT

.പശ്ചിമഘട്ടത്തിന്റെ ഭാഗമായ, ഗോവയിലെ ഒരു ചെറിയഗ്രാമത്തോട് ചേർന്നു കിടക്കുന്ന വനപ്രദേശമാണ് മൊല്ലം ദേശീയോദ്യാനം (Mollem National Park). ഇത് ഭഗവാൻ മഹാവീർ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമാണ്.

.ഗോവ–കർണാടക അതിർത്തിയിൽ, സഹ്യാദ്രിയുടെ അടിവാരത്ത് 240 ചതുരശ്ര കി. മീ വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശം പല തരത്തിലുള്ള മൃഗങ്ങളാലും സസ്യങ്ങളാലും സമ്പന്നമാണ്. ഇവയിൽ പലതും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നവയുമാണ്.

.അപൂർവങ്ങളായ ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയും അണലി, മൂർഖൻ, വില്ലൂന്നി, ചുരുട്ട തുടങ്ങിയ പാമ്പുകളുടെ പല ഇനങ്ങളും ഈ കാട്ടിലുണ്ട്.

.ജംഗിൾ സഫാരിക്കും ട്രക്കിങ്ങിനും പ്രശസ്തമാണ് മൊല്ലം. ഇവിടെ കാട്ടിനുള്ളിലേക്കു വാഹനങ്ങളിൽ പോകാം എന്നൊരു പ്രത്യേകതകൂടിയുണ്ട്.

.ട്രക്കിങ് റൂട്ടുകളിൽ ഏറെ പ്രിയങ്കരമായിട്ടുള്ളത് ദൂധ് സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ളതാണ്.

.മൊല്ലം പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന 12–ാം നൂറ്റാണ്ടിൽ കദംബരാജവംശം നിർമിച്ച ക്ഷേത്രം, ടാംബഡി വെള്ളച്ചാട്ടം, ഡെവിൾസ് കാന്യൻ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.

.യാത്രയ്ക്കു നല്ലത് മൺസൂണിനു മുൻപുള്ള സമയമാണ്, നവംബർ മുതൽ മാർച്ച് വരെയാണ് ഏറ്റവും അനുയോജ്യം.

.പനാജിയിൽനിന്ന് 60 കി. മീ തെക്കുകിഴക്കായിട്ടാണ് മൊല്ലം സ്ഥിതി ചെയ്യുന്നത്. ഗോവയുടെ എല്ലാ ഭാഗത്തുനിന്നും ഇങ്ങോട്ടേക്ക് വാഹനസൗകര്യം ലഭിക്കും.

.ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ കുലേം (Collem or Kulem) ആണ്. എറണാകുളം–പൂണെ പൂർണ എക്സ്പ്രസ് ഇവിടെ സ്റ്റോപ്പുള്ള ട്രെയിൻ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com