sections
MORE

ഊട്ടി– കേത്തി ജോയ് ട്രിപ്പ്: ഇനി വാരാന്ത്യത്തിൽ മാത്രം

train-valley
SHARE

ഊട്ടിയുടെ മനോഹാരിത ചിത്രീകരിച്ച പല സിനിമകളിലും ഊട്ടിയിലെ ടോയ് തീവണ്ടിയെ കൂടി കൂടെകൂട്ടിയിരുന്നു പല സംവിധായകരും. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല സ്ഥിതി ചെയ്യുന്ന നമ്മുടെ നാട്ടിൽ  ഈ ടോയ് തീവണ്ടികൾ സഞ്ചരിക്കുന്ന റെയിൽപാതയ്ക്കും വലിയ സ്ഥാനമുണ്ട്. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചവയാണ് മലകളെ തുളച്ചുകൊണ്ടു നിർമിച്ചിരിക്കുന്ന ഈ നാരോഗേജ് പാതകൾ. തുരങ്കങ്ങളും പാലങ്ങളും കയറി മലഞ്ചെരുവുകളിൽ കൂടി ചെറുയാത്രകൾ ആരെയും ആകർഷിക്കും.

ഉൗട്ടിയിലെ യാത്രകളും കാഴ്ചകളും എല്ലാവർക്കും പ്രിയമാണെങ്കിലും ഇനിയും സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത ഇടങ്ങൾ ഇനിയുമുണ്ട്. അങ്ങനെയൊരിടമാണ് നീലഗിരിയുടെ സ്വിറ്റ്സർലൻഡ് എന്ന് അറിയപ്പെടുന്ന കേത്തി വാലി. നീലഗിരി ജില്ലയിൽ ഊട്ടി-കൂനൂർ ഭാഗത്താണ് കോത്തിവാലി സ്ഥിതി ചെയ്യുന്നത്‌. ഊട്ടിയിൽ നിന്നും കൂനൂരിലേക്കുള്ള യാത്രയിൽ മനസ്സിനെ ആകർഷിക്കുന്ന ഇടം എന്ന നിലിയിലാണ് കൂടുതലും ആളുകൾ കേത്തി വാലി സന്ദർശിക്കാനായി തിരഞ്ഞെടുക്കുന്നത്. നീലഗിരി മൗണ്ടെയ്ൻ റെയിൽവേയുടെ ഭാഗം കൂടിയാണ് ഇവിടം.

യാത്രക്കാർ ശ്രദ്ധിക്കൂ

പൈതൃക ട്രെയിനിന്റെ ഊട്ടി– കേത്തി റൗണ്ട് ട്രിപ്പ് ശനി, ഞായർ ദിവസങ്ങളിൽ മാത്രമാക്കി പുനഃക്രമീകരിച്ചു. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണിത്. ഏപ്രിൽ 29 മുതൽ ജൂൺ 24 വരെ ദിവസേന ഉണ്ടായിരുന്ന ടിപ്പാണ് ഇപ്പോൾ വാരാന്ത്യത്തിൽ മാത്രമാക്കിയത്. നാല് ബോഗികളുള്ള ജോയ് റൗണ്ട് ട്രിപ്പിൽ 32 ഫസ്റ്റ് ക്ലാസും 114 സെക്കൻഡ് ക്ലാസുമടക്കം 146 സീറ്റാണുള്ളത്. രാവിലെ 9.40, 11.30, വൈകിട്ട് 3 എന്നിങ്ങനെ 3 സർവീസാണു നടത്തുന്നത്. ഫസ്റ്റ് ക്ലാസിന് 400 രൂപയും സെക്കൻഡ് ക്ലാസിന് 300 രൂപയുമാണു ടിക്കറ്റ് ചാർജ്. യാത്രക്കാർക്ക് 100 രൂപ മൂല്യമുള്ള കിറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഊട്ടിയിൽ നിന്നു പുറപ്പെട്ട് കേത്തിയിൽ എത്തി തിരിച്ചുവരുന്നതാണ് റൗണ്ട് ട്രിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA