sections
MORE

കൊൽക്കത്തയിലേക്കാണോ? ഇൗ വിഭവങ്ങൾ രുചിക്കാൻ മറക്കരുത്

1153332107
SHARE

നമ്മുടെ വിഭവങ്ങളിൽ  നിന്നും ഏറെ വ്യത്യസ്തമാണ് പലനാടുകളിലെയും വിഭവങ്ങൾ. അത്തരത്തിൽ രുചിയിൽ വൈവിധ്യമൊരുക്കി അതിഥികളെ സ്വീകരിക്കുന്ന നാടാണ് കൊൽക്കത്ത. ചെറുകടികളിൽ  തുടങ്ങി ബിരിയാണിയിൽ വരെ വ്യത്യസ്തമായ, നാവിനെ സുഖിപ്പിക്കുന്ന, തങ്ങൾക്കുമാത്രം സ്വന്തമായ നിരവധി വിഭവങ്ങൾ. ഓരോ രുചിക്കൂട്ടിലും പാരമ്പര്യമായി കൈവന്ന സ്വാദിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ  മഹാനഗരം.

478685301

ആ രുചികൾ തേടി കൊൽക്കത്തയുടെ വീഥികളിലേക്കിറങ്ങിയാൽ ഭക്ഷണപ്രേമികൾക്കു ആസ്വദിക്കാൻ   എത്രയെത്ര തനതുവിഭവങ്ങളാണെന്നോ? വലിയ റെസ്റ്റോറന്റുകളിൽ മുതൽ ചെറുതെരുവുകളിൽ വരെ വിളമ്പുന്ന ഓരോ രുചികളും ഭക്ഷണപ്രേമികളുടെ മനം മയക്കുമെന്നതിൽ സംശയമില്ല. ...തെരുവുകളിൽ നിന്ന് തുടങ്ങാം..കുടിക്കാൻ ലഭിക്കുന്ന ചായയിൽ തുടങ്ങി കഴിക്കുന്ന ഓരോ വിഭവത്തിലും  മറ്റെങ്ങുമില്ലാത്ത സ്വാദ് അനുഭവിച്ചറിയാം. രുചി കൊണ്ട് പ്രശസ്തമായ കൊൽക്കത്തയിലെ  വിഭവങ്ങളെ പരിചയപ്പെടാം.

825534772

കൊൽക്കത്ത ബിരിയാണി

നെയ്യിന്റെയും മസാലകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മണവും ഗുണവും നിറഞ്ഞ കൊൽക്കത്ത ബിരിയാണി, സ്വാദിൽ ഇന്ത്യയിൽ തന്നെ ഏറെ മുമ്പിലുള്ള ഒരു വിഭവമാണ്. അധികം മൂപ്പെത്താത്ത ആട്ടിറച്ചി അരിക്കൊപ്പം ചേർത്താണ് വേവിച്ചെടുക്കുന്നത്. മസാലയിൽ പൊതിഞ്ഞ ആടിന്റെ മാംസത്തിനും അതിനൊപ്പം വെന്ത അരിക്കും രുചിയേറിയെന്നു പറയേണ്ടതില്ലല്ലോ. കൊൽക്കത്തയിൽ  പോകാൻ അവസരം കിട്ടുകയാണെങ്കിൽ, ഉറപ്പായും രുചി അറിയേണ്ട ഒരു വിഭവമാണ് കൊൽക്കത്തയുടെ സ്വന്തം മട്ടൺ ബിരിയാണി.

തൻഡായ്/കുൽഫി

657076158

കടുത്ത  കൊൽക്കത്തയുടെ തെരുവുകളിലൂടെയുള്ള യാത്രയെങ്കിൽ, ഒട്ടും മടിക്കാതെ പരീക്ഷിക്കാവുന്ന ഒരു ഐസ്ക്രീമിനോട് സാദൃശ്യമുള്ള, മധുരം നിറഞ്ഞ ഒരു വിഭവമാണ് തൻഡായ്/കുൽഫി.  അണ്ടിപ്പരിപ്പും ബദാമും കൊണ്ട് അലങ്കരിച്ചിരുന്ന ഈ വിഭവം, മധുരപ്രിയരെ തന്റെ  ആരാധകരാക്കുമെന്നതിനു സംശയമില്ല.

മാച്ചേർ ജോൽ

472189785

സ്വല്പം മീൻ കറി ഒഴിച്ച്, ഊണുകഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കമാണ്. കൊൽക്കത്തയിലെ ഭജഹോരി മന്ന എന്ന സ്ഥലത്തെ ഏറ്റവും പ്രശസ്തമായ മീൻ കറിയാണ് മാച്ചേർ ജോൽ. കൊൽക്കത്തയിലെവിടെയും ഈ മീൻകറി ലഭ്യമെങ്കിലും  ഭജഹോരി മന്നയിലെ കറിയ്ക്കു രുചിയല്പം കൂടുതലാണെന്നാണ് ഭക്ഷണപ്രിയരുടെ പക്ഷം. ചോറ്  തന്നെയാണ് കൊൽക്കത്തയിലും ഈ മീൻകറിയുടെ പ്രിയ തോഴൻ.

ഫുച്ച്ക്ക

മസാല നിറഞ്ഞ ഉരുണ്ട രൂപത്തിലുള്ള  ഈ വിഭവം ലഭിക്കുന്ന പ്രധാനയിടമാണ് വിവേകാനന്ദാപാർക്ക്. വില വളരെ തുച്ഛമെങ്കിലും നാവിലെ രസമുകുളങ്ങളെ ത്രസിപ്പിക്കാനുള്ള കഴിവുണ്ട് ഈ ഉരുണ്ട ചെറു രൂപത്തിന്. കഴിക്കാൻ തുടങ്ങുമ്പോൾ മൂന്നോ നാലോ എണ്ണത്തിൽ നിർത്തുമെന്ന് നമ്മൾ മനസിൽ  കരുതുമെങ്കിലും ആ ചിന്തയെ പലതവണ തിരുത്തികുറിപ്പിക്കും സ്വാദിൽ കേമനായ  ഫുച്ച്ക്ക.

ടിബറ്റൻ ഫുഡ്

669354120

ടിബറ്റൻ ഭക്ഷണം ലഭിക്കുന്ന ഒരു തെരുവ് തന്നെയുണ്ട് കൊൽക്കത്തയിൽ. ടെറിറ്റി ബസാറിലാണിത് സ്ഥിതി ചെയ്യുന്നത്.  വഴിയരികിലെ കടകളിൽ നിരത്തിവെച്ചിരിക്കുന്ന വിഭവങ്ങളുടെ  കൊതിപ്പിക്കുന്ന മണം ഭക്ഷണപ്രേമികളെ വല്ലാതെ വശീകരിക്കും. മണം കൊണ്ട് മാത്രമല്ല രുചിയിലും വളരെ മുമ്പിലാണ്  ടിബറ്റൻ ഭക്ഷണങ്ങൾ.

ചനാച്ചൂർ

178161402

വളരെ എരിവുള്ള ഒരു സ്നാക്കാണിത്. വെറുതെ കൊറിക്കാൻ ഇതിലും നല്ലൊരു  വിഭവമില്ലെന്നാണ്  അനുഭവസ്ഥർ പറയുന്നത്. എരിവ് ഇഷ്ടമുള്ളവർക്ക്, നിലകടലയും മറ്റുപല വസ്തുക്കളുടെയും മിശ്രണമായ  ഈ വിഭവം പെരുത്തിഷ്ടമാകുമെന്നു തീർച്ചയാണ്.

രസഗുള

Rasagula

നമുക്കെല്ലാം ഏറെ പരിചിതമാണ് ഈ വിഭവമെങ്കിലും കൊൽക്കത്തയിലെ രസഗുള  മറ്റുള്ള നാടുകളിൽ  ലഭിക്കുന്നവയെക്കാൾ ഏറെ സ്വാദിഷ്ടമാണെന്നാണ് പറയപ്പെടുന്നത്.  മധുരമാണ് ഏറ്റവും ഇഷ്ടമുള്ളതെങ്കിൽ തീർച്ചയായും ഒന്ന് രുചിച്ചു നോക്കാവുന്ന വിഭവമാണിത്. നമ്മുടെ രുചിക്കൂട്ടിൽ നിന്നും കൊൽക്കത്തയിലെ രസഗുളയെ  വ്യത്യസ്തമാക്കുന്ന ചേരുവ എന്തെന്ന് അറിഞ്ഞുവെച്ചാൽ പിന്നീട് എപ്പോഴെങ്കിലും ആ ചേരുവകളും ചേർത്തൊന്നു പരീക്ഷിച്ചു നോക്കാം.

കോഷ മാൻഗ്‌ഷോ

ആദ്യ കാഴ്ച്ചയിൽ തന്നെ തീറ്റപ്രിയരിൽ അനുരാഗം ജനിപ്പിക്കുന്ന മട്ടൺക്കറിയാണ് കോഷ മാൻഗ്‌ഷോ. ചോറിനും പൂരിക്കും പൊറോട്ടയ്ക്കുമൊപ്പം ചേർന്നുപോകുന്ന ഈ വിഭവം കാണുന്നവരുടെ വായിൽ വെള്ളംമൂറിക്കുക തന്നെ ചെയ്യും. മാംസാഹാരപ്രിയരെങ്കിൽ ഉറപ്പായും രുചിക്കേണ്ട വിഭവമാണ് ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA