ADVERTISEMENT

 നമ്മുടെ നാട്ടിൽ ജഡ്ജിയമ്മാന്റ പേരിൽ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട്. കോടതി സംബന്ധമായ കാര്യങ്ങൾ നടന്നു കിട്ടാൻ കേസ് വിജയിക്കാനുമൊക്കെ ഭക്തർ എത്തുന്ന ഒരു അമ്പലം. എന്നാൽ നിങ്ങൾക്ക് വിസ സംബന്ധമായി എന്തെങ്കിലും പ്രശ്നമുണ്ടോ, അതല്ല യുഎസ് വിസ അംഗീകാരം ലഭിക്കാൻ വളരെയധികം സമയമെടുക്കുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, നേരെ ഹൈദരാബാദിലെ ചിൽകൂർ ബാലാജി ക്ഷേത്രം സന്ദർശിച്ചാൽ മതി.  കാരണം ഇവിടുത്തെ വിസ ബാലാജി എന്ന പ്രതിഷ്ഠ വിസ അംഗീകാരം ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിൽ പ്രശസ്തമാണ്, പ്രത്യേകിച്ച് യുഎസ് വിസ.

ചരിത്രം

1980 കളിൽ ഇന്ത്യയിൽ ഐടി സംസ്കാരം വികസിച്ചുകൊണ്ടിരിക്കുമ്പോൾ, കുറച്ച് വിദ്യാർത്ഥികൾ അവരുടെ യുഎസ് വിസ ലഭിക്കാൻ ഈ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയെന്നാണ് ഐതിഹ്യം. ഇവരുടെ പ്രാർത്ഥന പോലെ ചെന്നൈ യുഎസ് വിസ കോൺസുലേറ്റ് അംഗീകാരം ലഭിച്ചതോടെയാണ് തുടക്കം. അതിനുശേഷം, ആളുകളുടെ വിസ അപേക്ഷകൾ നടത്തി കൊടുക്കുന്ന ക്ഷേത്രം എന്ന പേരിൽ ഇവിടം ജനപ്രിയമായി.

കാര്യം ഇതൊക്കെയാണെങ്കിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ മാത്രം പോരാ. ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി നിങ്ങൾ അവിടെ ചില നേർച്ച കാഴ്ചകളും വഴിപാടുമൊക്കെ നടത്തണം.

നിങ്ങളുടെ പാസ്‌പോർട്ടുമായിട്ടു വേണം ക്ഷേത്രം സന്ദർശിക്കാൻ.  ശ്രീകോവിലിനു ചുറ്റും 11 പ്രാവശ്യം വലം വയ്ക്കുകയും പുരോഹിതർ ചൊല്ലുന്ന മന്ത്രങ്ങൾ ചൊല്ലുകയും വേണം.

ഇനി നിങ്ങളുടെ ആഗ്രഹം പോലെ വിസ കിട്ടി കഴിഞ്ഞാൽ ഭഗവാനെ മറക്കരുത്. കാര്യസാധത്തിന് നന്ദിയായി നിങ്ങൾ വീണ്ടും ക്ഷേത്രം സന്ദർശിക്കുകയും 108 പ്രാവശ്യം ശ്രീകോവിലിന് വലം വയ്ക്കുകയും വേണം എന്നതാണ് ഇവിടുത്തെ ആചാരം. വിശ്വാസം അതാണല്ലോ എല്ലാം. 

എന്തായാലും ഈ വിസ ഭഗവാന്റെ കിർത്തി കേട്ടറിഞ്ഞ് നിരവധിയാളുകൾ ഇവിടേയ്ക്കെത്തുന്നുണ്ട്. വിസ അംഗീകാരം ലഭിക്കാൻ അല്ലെങ്കിലും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ടൊരിടം ആയിക്കൊണ്ടിരിക്കുകയാണ് ഹൈദരാബാദിലെ ചിൽക്കൂർ അഥവാ വിസ ബാലാജി ക്ഷേത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com