sections
MORE

സുന്ദരപാണ്ഡ്യപുരം; പൊന്നിൻ പട്ടുടുത്തുനിൽക്കുന്ന സൂര്യകാന്തി സുന്ദരികളുടെ നാട്

sundharapandyapuram
SHARE

പേര് അനശ്വരമാക്കുന്ന അല്ലെങ്കിൽ പേരിനോട് നൂറു ശതമാനം നീതിപുലർത്തുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ തെങ്കാശിക്കു അടുത്തുള്ള സുന്ദരപാണ്ഡ്യപുരം.

ഗ്രാമീണ ഭംഗി  ഇണചേർന്നുനിൽക്കുന്ന ഒരു സുന്ദര കാർഷിക ഗ്രാമമാണ് ഇവിടം. പഴമയിൽ  എവിടെയോ നമ്മൾ കണ്ടുമറന്ന മലയാളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഇവിടുത്തെ സൗന്ദര്യം നിരവധി ചലച്ചിത്രങ്ങൾക്കു നിറച്ചാർത്ത് നൽകിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ ശരത്കാലത്തെ വരവേൽക്കാൻ പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകാന്തിപാടങ്ങളാണ് ഈ പ്രദേശത്തെ സ്വർഗമാകുന്നത്. ഇവിടെവന്നു പോകുന്നവർക്ക് ഓർമയിൽ സൂക്ഷിക്കാൻ സൂര്യകാന്തി പാടങ്ങളും അന്യൻ പാറയും തടാകവും അവിടുത്തെ കാറ്റും നൽകുന്ന ആ സുന്ദര നിമിഷങ്ങൾ മാത്രം മതിയാകും.

തെങ്കാശിയിൽ നിന്ന് കേവലം പതിമൂന്നു കിലോമീറ്ററാണ് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം. അവിടേക്ക് അടുക്കുതോറും റോഡിനു ഇരുവശവും പൊന്നിൻ പട്ടുടുത്തുനിൽക്കുന്ന സൂര്യകാന്തി സുന്ദരികളെ കാണാം. വീണ്ടും കുറച്ചുകൂടി സഞ്ചരിച്ചുകഴിഞ്ഞാൽ കണ്ണെത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാടം കാണാം.  സൂര്യകാന്തി പൂക്കൾ ഒരു ഇടകൃഷിയാണ് ഇവിടെ. അത്യാവശ്യം നല്ല വളർച്ചയുള്ള 15 മുതൽ 18 പൂവുകളിൽ നിന്നും ഒരു കിലോയോളം വിത്തുകൾ ലഭിക്കും അതിൽനിന്ന് 600 മുതൽ 700ml എണ്ണ ഉൽപാദിപ്പിക്കാൻ കഴിയും.

sundharapandyapuram1

സൂര്യകാന്തിപാടത്തിന്റെ അവിടെനിന്നും ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാൽ അന്യൻ പാറയിൽ എത്താം. അന്യൻ സിനിമയിലെ പാട്ടു ചിത്രീകരിച്ച സ്ഥലമാണിത്, അതിനുവേണ്ടി പാറമുഴുവൻ വർണങ്ങൾ പൂശി ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നത് കാണാം. അത്  നിറം മങ്ങിയെങ്കിലും പ്രൗഢിയോടെ ഇപ്പോഴും അവിടെയുണ്ട്. പാറയോട് ചേർന്ന് റോഡിന്റെ എതിർവശത്തായി നീണ്ടു കിടക്കുന്ന തടാകമുണ്ട്. അതിനോട് ചേർന്ന് ഒരാൽമരവും. ആൽമര തണലും തടാകത്തെ തഴുകി വരുന്ന കാറ്റും കൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല.

കടകൾ കുറവാണ് എന്നതാണ് ഇവിടുത്തെ പോരായ്മ. ഭക്ഷണം മറ്റു ആവശ്യസാധനങ്ങളും കൈയിൽ കരുതുന്നത് നല്ലതാണ്. ഇവിടേക്ക് യാത്ര പോകുന്നവർ തീർച്ചയായും കുറ്റാലം വെള്ളച്ചാട്ടം കൂടി കണ്ടിരിക്കണം.

അടുത്തുള്ള  സ്ഥലങ്ങൾ അറിയാം

തെന്മല ഇക്കോടൂറിസം

പാലരുവി 

കുറ്റാലം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA