കൂച്ച് ബിഹാർ പാലസ് എവിടെയാണ്; സന്ദർശിക്കാൻ സാധിക്കുന്നതെങ്ങനെ?

cooch-behar-palace
SHARE

∙പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്തുള്ള ഒരു നഗരമാണ് കൂച്ച് ബിഹാർ. മുൻപ് നാട്ടുരാജ്യമായിരുന്ന ഈ സ്ഥലം ഇപ്പോൾ ഒരു ജില്ലാ ആസ്ഥാനമാണ്. 

∙കൊൽക്കത്തയിൽ നിന്ന് 703 കി.മീ ദൂരെയാണ് കൂച്ച് ബിഹാർ.

∙വിക്ടർ ജൂബിലി പാലസ് എന്നുകൂടി അറിയപ്പെടുന്ന കൂച്ച് ബിഹാർ പാലസ് രാജ്യത്തെ ഏറ്റവും പ്രൗഢമായ കൊട്ടാര ങ്ങളിലൊന്നാണ്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം മാതൃകയാക്കി 1887 ൽ മഹാരാജാ നൃപേന്ദ്ര നാരായൺ ആണ് ഇത് പണികഴിപ്പിച്ചത്.

∙രണ്ടു നില കൊട്ടാരത്തിൽ ദർബാർ ഹാളും അൻപതിലധികം മുറികളുമുണ്ട്. പല മുറികളുടെയും മച്ചും ഭിത്തിയും പെയിന്റി ങ്ങുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തറയിൽ മാർബിൾ ഉപയോഗിച്ചിരിക്കുന്നു.

∙രാജ്യത്ത് കൊളോണിയൽ ഭരണം നിലനിന്നിരുന്ന പ്രദേശ ങ്ങളില്‍ നിർമിച്ച പാശ്ചാത്യ ശൈലിയിലുള്ള കെട്ടിടങ്ങൾക്ക് ഏറ്റവും മികച്ച മാതൃകയാണ് രാജ്ബാടി എന്നു കൂടി അറിയ പ്പെടുന്ന ഈ കൊട്ടാരം. 

∙കൂച്ച് ബിഹാർ പാലസ് ഇപ്പോൾ ഒരു മ്യൂസിയമായി പ്രവർ ത്തിക്കുന്നു. കൂച്ച് രാജവംശത്തിന്റേതായ ഒട്ടേറെ സാധന സാമഗ്രികൾ ഇവിടെ സംരക്ഷിച്ച് പ്രദർശിപ്പിക്കുന്നു. ഒപ്പം പല സ്ഥലത്തു നിന്നും കിട്ടിയ ചരിത്രപ്രാധാന്യമുള്ള വസ്തുക്ക ളും ഇവിടെ കാണാനാകും. 

∙ദിവസവും രാവിലെ 10 മുതൽ 5 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച അവധിയാണ്.

∙ഏറ്റവും അടുത്തുള്ള വിമാനത്താവളം ബാഗ്ദോഗ്ര, ന്യൂകൂച്ച് ബിഹാർ റെയിൽവേ സ്റ്റേഷൻ ആണ് ട്രെയിൻ യാത്രയില്‍ എത്തേണ്ട സ്ഥലം.

∙കൊട്ടാരം കൂടാതെ തടാകങ്ങൾ, ക്ഷേത്രങ്ങൾ, പാർക്കുകൾ തുടങ്ങി സ‍ഞ്ചാരികൾക്ക് താൽപര്യമുള്ള മറ്റു പല സ്ഥല ങ്ങളും ഇവിടെയുണ്ട്.

∙നൃപേന്ദ്ര നാരായൺ രാജാവ് പണിത മദൻ മോഹൻ ക്ഷേത്രം, ബാണേശ്വർ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദർശകർ ധാരാളമായി എത്തുന്നുണ്ട്. 

∙സാഗർ ദിഘി, ലാംബാ ദിഘി, ബാരാഗി ദിഘി, ലാല്‍ ദിഘി തുടങ്ങി ഒട്ടേറെ തടാകങ്ങൾ നഗരത്തിലും പരിസരത്തുമായി കാണാം. കുളിർമയേറിയ അന്തരീക്ഷത്തിൽ അൽപസമയം ചെലവിടാനും പക്ഷിനിരീക്ഷണത്തിനും ഏറ്റവും നല്ലതാണ് തടാകവും പരിസരങ്ങളും. 

∙ദേശാടനപക്ഷികൾ കൂട്ടമായി എത്തുന്ന ഇടങ്ങളാണ് ഈ തടാകപരിസരങ്ങൾ   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA