പൂജാ അവധി അടിച്ചുപൊളിക്കാം; സുഹൃത്തുക്കൾക്കൊപ്പം ചുറ്റാൻ ഇതാ കർണാടകയിലെ ചില റൂട്ടുകൾ

travel-to-pooja-holiday7
SHARE

അവധിക്കാലം സുഹൃത്തുക്കളുമായി ചേർന്ന് ഒരു ലോങ് ഡ്രൈവ് ആയാലോ… കേരളത്തിൽനിന്നു മാറി സ്ഥലം തീരുമാനിക്കുകയാണ്. അധികം മുന്നൊരുക്കങ്ങൾ വേണ്ടാത്ത ചില വഴികളുണ്ട്. സുഹൃത്തുക്കളുമായി ആ വഴികൾ താണ്ടി, സൊറ പറഞ്ഞ് കാഴ്ചകൾ കണ്ടു മടങ്ങിവരാം. പോകുന്ന വഴികളിലും കാഴ്ചകളുണ്ടെന്നതിനാൽ ഡെസ്റ്റിനേഷൻ മാത്രമല്ല യാത്രയുടെ കാതൽ. ബൈക്കേഴ്സിനും ഈ വഴികൾ ഇഷ്ടപ്പെടും.

travel-to-pooja-holiday

1) ബിആർ ഹിൽസ്

കർണാടകയിലെ കൊള്ളീഗലിനടുത്ത കടുവാസങ്കേതമാണ് ബിആർ ഹിൽസ്. ബൈക്കേഴ്സിന് ഇതൊരു സ്വപനറൂട്ടാണ്. കർണാടകയുടെ വിശാലമായ, ഗ്രാമ വഴികളിലൂടെ യാത്ര ചെയ്തശേഷം ബിലിഗിരി രംഗനാഥ ഹിൽസിന്റെപച്ചപ്പാർന്ന റോഡുകളിലേക്കെത്തുമ്പോഴും ഒട്ടും മടുക്കുകയില്ല. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും മറ്റും കാണുകയും ചെയ്യാം. 

travel-to-pooja-holiday4

ഈ വഴിയിൽ സത്യമംഗലം കാടുണ്ടെന്നതും ആകർഷണമാണ്. ശിവനസമുദ്ര എന്ന വലിയ വെള്ളച്ചാട്ടവും ഈ യാത്രയിൽ കാണാമെന്നതു നേട്ടം. മഴക്കാലത്താണ് ശിവനസമുദ്ര തന്റെ ഭംഗി മുഴുവൻ കാണികൾക്കു പകർന്നു കൊടുക്കുക. ലോകത്തിലെ നൂറു വലിയ വെള്ളച്ചാട്ടങ്ങളിൽ പെട്ടതാണ് ശിവനസമുദ്ര.   

റൂട്ട്- എറണാകുളം-പാലക്കാട്- സത്യമംഗലം- ബിആർ ഹിൽസ് 323 Km.

വടക്കുനിന്നു വരുന്നവർക്ക് ബത്തേരി വഴി ഗൂഡല്ലൂർ താണ്ടി മൈസൂരിലേക്കെത്തിയശേഷം ബിആർ ഹിൽസിലേക്കു പോകാം. 

കൊളളീഗൽ പട്ടണമാണു ബിആർ ഹിൽസിന്റെ അടുത്തുള്ളത്.

താമസം - ചാമരാജ് നഗർ, കൊള്ളീഗൽ പട്ടണത്തിൽ താമസിക്കാം. ബിആർ ഹിൽസിൽ ഹോംസ്റ്റേകൾ ഉണ്ട്.

2) ഷെട്ടിഹള്ളിയിലെ വേനൽപ്പള്ളി

വേനൽച്ചൂട് കടുക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന പള്ളിയാണ് ഗോരൂർ ഡാമിലെ ഷെട്ടിഹള്ളി ജപമാലപ്പള്ളി. കർണാടകയിലെ ഹാസ്സൻ ജില്ലയിലാണ് ഈ തകർന്ന പള്ളി. യാത്രികർക്കും ഫോട്ടോഗ്രഫർമാർക്കുംനല്ലൊരു അനുഭവം പകരുന്നതാണ് ഈ പള്ളിയും ചുറ്റുമുള്ള ഡാമിന്റെ സ്ഥലങ്ങളും.    ശ്രാവണബേൽഗോലയിലെ ഗോമഡേശ്വരനെയും യാത്രയിൽ കാണാം.  ഈ രണ്ടു സ്മാരകങ്ങളുമാണ് ഹാസ്സനിലേക്കുള്ള നിങ്ങളുടെ യാത്രയെ മുന്നോട്ടു നയിക്കുക.

travel-to-pooja-holiday8

അടുത്തുള്ള പട്ടണം- ഹാസ്സൻ

റൂട്ട്- എറണാകുളം-തൃശ്ശൂർ-താമരശ്ശേരി-കൽപ്പറ്റ-മാനന്തവാടി- കുട്ട- പെരിയപട്ടണ-ഹാസ്സൻ-ഷെട്ടിഹള്ളി - 421 Kkm

താമസം

travel-to-pooja-holiday6

ഹാസ്സനിൽ സ്വകാര്യഹോട്ടലുകളുണ്ട്. 

3) ബേലൂർ ക്ഷേത്രസമുച്ചയങ്ങൾ

കല്ലിൽ തീർത്ത വിസ്മയങ്ങളാണു ബേലൂരിലെയും ഹാലെബിഡുവിലെയും ക്ഷേത്രങ്ങൾ. അതീവസൂക്ഷ്മതയോടെ നിർമിച്ച ഈ ക്ഷേത്രങ്ങൾ ലോകത്തിനുമുന്നിൽ കർണാടികയുടെ പൈതൃകം ഉയർത്തിപ്പിടിക്കുന്നു. ഒരിക്കലെങ്കിലുംഈ അതിസുന്ദരനിർമിതികളുടെ അടുത്തെത്തണം. പൂർണതയുള്ള ഒറ്റക്കൽശിൽപ്പങ്ങളും അമ്പരപ്പിക്കുന്ന വാസ്തുശിൽപ്പരീതികളും കാണണം. ബേലൂരിൽ ആണ് പ്രധാനപ്പെട്ട ചെന്നകേശവക്ഷേത്രം.  ഹാലേബിഡുവിൽ ശിവക്ഷേത്രസമുച്ചയമാണ്. ഒറ്റക്കൽ നന്ദിരൂപങ്ങളും മറ്റുമാണ് പ്രധാന ആകർഷണം.

travel-to-pooja-holiday1

ഹാസ്സനിൽനിന്ന് ചെറിയ ദൂരമേയുള്ളൂ.

ദൂരം

റൂട്ട്- എറണാകുളം-തൃശ്ശൂർ-താമരശ്ശേരി-കൽപ്പറ്റ-മാനന്തവാടി- കുട്ട- പെരിയപട്ടണ-ഹാസ്സൻ-ബേലൂർ 464 km.

താമസം- ഹാസ്സൻ, ബേലൂർ എന്നിടങ്ങളിലാകാം.

4) മൈസൂരിനടുത്ത അറിയാസ്ഥലങ്ങൾ

മൈസൂർ തീർച്ചയായും അവധിയിടങ്ങളിലൊന്നാണ്. കൊട്ടാരവും മൃഗശാലയും മറ്റും കണ്ടശേഷം വ്യത്യസ്തത തേടുന്നവർക്കായി രംഗണത്തിട്ടു പക്ഷിസങ്കേതത്തിലേക്കു പോകാം. കാവേരി നദിയിലെ ദ്വീപസമൂഹങ്ങളിൽ ആയിരക്കണക്കിനുവ്യത്യസ്തരായ പക്ഷികൾ ചേക്കേറുന്നതു കണ്ടാസ്വദിക്കാം. മൈസൂരിൽനിന്ന് ഗുണ്ടൽപേട്ട്, ബന്ദിപ്പുർ കാടുകാണാനും ഇറങ്ങാം. 

travel-to-pooja-holiday5

എറണാകുളം-മൈസുരു 384 കിലോമീറ്റർ

മൈസുരു- രംഗണത്തിട്ടു 18 കിലോമീറ്റർ

ശൃംഗേരി- അഗുംബെ

ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച ആദ്യമഠം സ്ഥിതി ചെയ്യുന്ന ഇടമാണു ശൃംഗേരി. എന്നു കരുതി ഭക്തിമാർഗത്തിൽ യാത്ര ചെയ്യാനുള്ള സ്ഥലം എന്നു കരുതേണ്ട. മഴയാസ്വദിച്ച് , മഞ്ഞുകൊണ്ട്, മഴവനങ്ങളുള്ള  മലമുകളിലേക്ക്  ഡ്രൈവ് ചെയ്യാം. അഗുംബെയിൽ രാജവെമ്പാലകൾ വാഴുന്ന കാടുകളെ കണ്ടറിയാം. ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്ര നിർമിതി കണ്ട് അതിശയപ്പെടാം. 

travel-to-pooja-holiday2

അതിസുന്ദരമായ റോഡുകൾ ആണിവിടെയുള്ളത്. പിന്നെ ജൈനപാരമ്പര്യം പുലർത്തുന്ന ക്ഷേത്രങ്ങളും സ്മാരകങ്ങളും. കുന്ദാദ്രിയിലെ ജൈനക്ഷേത്രം കാണാൻ മറക്കരുത്. കാറിൽ പോകുന്നതാണ് ഉചിതം. കാരണം മഴ എപ്പോഴും പെയ്യാം. 

മംഗലാപുരം വരെ ട്രയിനിൽ പോകാം. ശേഷം കാറിലോ ബസ്സിലോ അഗുംബെയിലേക്കു തിരിക്കാം. സ്വന്തം വാഹനത്തിലാണെങ്കിൽ കർക്കളയിലെ കൽസ്മാരകങ്ങൾ കൂടി കാണാം. 

മംഗലാപുരത്തേക്കാൾ രസകരമായ വഴി മടിക്കേരിയിലൂടെയുള്ളതാണ്. ചിക്കമംഗളൂരിന്റെ കാഴ്ചകൾ കൂടി കാണാം. 

റൂട്ട് - എറണാകുളം-കോഴിക്കോട്-താമരശ്ശേരി-മാനന്തവാടി-ബേലൂർ- ചിക്കമംഗളൂർ-ശൃംഗേരി-അഗുംബൈ 592km

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA