ADVERTISEMENT

തീർത്ഥാടനകേന്ദ്രം പോലെ തന്നെ കടല്‍തീരത്തിന്റെ മനോഹാരിത നിറഞ്ഞയിടമാണ് ഗോകർണം. വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് ഇവിടം. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. മഹാബലേശ്വര ക്ഷേത്രം കൂടാതെ മഹാ ഗണപതി ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, വരദരാജ ക്ഷേത്രം, വെങ്കടരമണ ക്ഷേത്രം എന്നിവയെല്ലാം ഗോകര്‍ണത്തെത്തുന്ന വിശ്വാസികളുടെ സന്ദര്‍ശനസ്ഥലങ്ങളാണ്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്  മനോഹരമായ കടൽത്തീരങ്ങളാണ്.

കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച്. ഇതിൽ പ്രധാനപ്പെട്ട ബീച്ച് ഗോകർണയാണ്. എന്നാൽ, വലുപ്പമേറിയത് കു‌ഡ്‌ലെ ബീച്ചാണ്. ജനപ്രിയമെങ്കിലും ഇവിടെ കടലില്‍ നീന്തുകയെന്നത് അല്‍പം അപകടം പിടിച്ച പരിപാടിയാണ്. ഓം ആകൃതിയില്‍ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്തിന്റെ വളവുകളില്‍ കടല്‍ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്. നീന്തലറിയാത്തവര്‍ക്കും ഇവിടത്തെ കടലില്‍ ധൈര്യമായി കുളിച്ചുകയറാം. കു‌ഡ്‌ലെ ബീച്ചിൽ ഇറങ്ങുന്നത് അപകടമാണ്.  ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ കൂടുതലും വിദേശികളായതിനാൽ ഭക്ഷണവും താമസവും നിരക്ക് ഉയർന്നതാണ്. ഭക്തിയുടെയും വിനോദത്തിന്‌റെയും അന്തരീക്ഷം ഒരേപോലെ പ്രധാനം ചെയ്യുന്ന ഇടമാണ് ഗോകർണം.

. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ. 

. ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com