sections
MORE

ഒഴുകുന്ന ദേശീയ ഉദ്യാനം; ലോകത്ത് ഇത്തരത്തിൽ ഒരെണ്ണം മാത്രം, അതും ഇന്ത്യയിൽ

Keibul-Lamjao-National-Park
SHARE

ഒഴുകുന്ന ഹോട്ടലും പോസ്റ്റ് ഓഫിസും ഒക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒഴുകുന്ന ദേശീയ ഉദ്യാനത്തെക്കുറിച്ച് അധികം അറിവുണ്ടാകില്ല പലർക്കും. എങ്കിൽ അങ്ങനെ ഒന്നുണ്ട് അതും നമ്മുടെ രാജ്യത്ത് തന്നെ. ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയ ഉദ്യാനമാണ് കെയ്‌ബുൾ ലാംജാവോയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ലോക്താക് തടാകത്തിലാണ് ഈ ഒഴുകി നടക്കുന്ന ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലാണ് ഇത്.  മാന്ത്രികക്കരകൾ എന്നാണ് ഈ പ്രദേശത്തെ നാട്ടുകാർ വിളിക്കുന്നത്.  ഫംഡിസ് എന്നറിയപ്പെടുന്ന ബയോമാസിന്റെ പാച്ചുകൾക്കും വളയങ്ങൾക്കും പേരുകേട്ട ഈ പാർക്ക് ഒരു തണ്ണീർത്തട പരിസ്ഥിതി വ്യവസ്ഥയാണ്. 

തടാകത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചത്തതും നശിച്ചുകൊണ്ടിരിക്കുന്നതുമായ സസ്യജാലങ്ങളുടെ പരവതാനിയാണ് ഫംഡിസ്. അതിന്റെ അഞ്ചിലൊന്ന് ഉപരിതലത്തിന് മുകളിലാണ്. ഈ ഫംഡിസുകളിൽ ഉയരമുള്ള  പുല്ലുകളും വളരുന്നു, ഇവ പലപ്പോഴും 15 അടി വരെ ഉയരത്തിൽ വളരുന്നവയാണ്. 

ഏകദേശം 400ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ കിടക്കുന്ന തടാകത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഒഴുകും ദേശീയോദ്യാനത്തിൽ കുടിലുകെട്ടി ജീവിക്കുന്ന ആളുകളും ഉണ്ട്. അവരുടെ ജീവിതോപാധിയും ഈ തടാകം തന്നെയാണ്. 

കെയ്ബുൾ ലംജാവോ സാൻഗായി പാർക്കിന്റെ മറ്റൊരു സവിശേഷത വംശനാശം നേരിടുന്ന മാൻ വിഭാഗത്തിലെ ബ്രൗൺ ആൻറിലഡ് മാനുകൾ കാണപ്പെടുന്ന ലോകത്തിലെ ഏക സ്ഥലമാണെന്നതാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 200 താഴെ മാത്രമേ ഈ മാനുകൾ ഉള്ളു. തടാകത്തിന് സമീപത്തായുള്ള വാച്ച് ടവറിൽ കയറി നിന്ന് നോക്കിയാൽ അറിയാം എത്ര മനോഹരമാണ് ആ കാഴ്ച്ചയെന്ന്. ഇംഫാൽ വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ ദൂരെയാണ് ഈ അദ്ഭുതം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമാർന്ന യാത്രകൾ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല ഈ ഒഴുകും പ്രകൃതിയെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA