sections
MORE

പ്രേതങ്ങള്‍ മറഞ്ഞിരിക്കുന്ന റോഡുകള്‍... രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക!

Bhangarh-Fort1
ഭാന്‍ഗര്‍ ഫോര്‍ട്ട്‌
SHARE

പ്രേതബാധയുള്ള റോഡുകളുടെയും കോട്ടകളുടെയും മറ്റും കഥകള്‍ നിരന്തരം നാം കേള്‍ക്കാറുണ്ട്. സ്ഥിരമായി റോഡപകടങ്ങള്‍ നടക്കുന്ന റോഡുകളില്‍ ഇത്തരം ‘ആത്മാക്കളെ’ കണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ പലരും ആ വഴികളിലൂടെയൊക്കെ രാത്രിയാത്ര ചെയ്യാന്‍ ഒന്നു മടിക്കും. ഇന്ത്യയില്‍ ഇങ്ങനെയുള്ള ചില റോഡുകള്‍ പരിചയപ്പെട്ടോളൂ.

ഈസ്റ്റ് കോസ്റ്റ് റോഡ്‌ (East Coast Road)

ചെന്നൈയില്‍നിന്നു പുതുച്ചേരിയിലേക്ക് ഈസ്റ്റ് കോസ്റ്റ് റോഡ്‌ വഴി പോയിട്ടുണ്ടോ? വളരെ സ്മൂത്തായ റോഡായതു കൊണ്ട് വണ്ടിയോടിച്ച് പോകാന്‍ നല്ല രസമാണ് ഇതിലൂടെ. രണ്ടു വശത്തും മനോഹരമായ കാഴ്ചകളും കാണാം. എന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ ഈ റോഡിലൂടെ പോകുന്നത് ഒഴിവാക്കണം എന്നാണ് പലരും പറയുക. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാനായി വെള്ള സാരിയുടുത്ത ഒരു സ്ത്രീ ഈ വഴിയില്‍ അലഞ്ഞു നടക്കുന്നുണ്ടത്രേ. 

ഡല്‍ഹി-ജയ്പൂര്‍ ഹൈവേ (Delhi-Jaipur Highway en route Bhangarh Fort)

delhi-jaipur

ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രേതങ്ങളെ കണ്ടെന്ന് കഥകള്‍ പ്രചരിക്കുന്ന ഒരു റോഡാണിത്. ഈ വഴിയിലാണ് രാജസ്ഥാനിലെ ഭാന്‍ഗര്‍ ഫോര്‍ട്ട്‌ ഉള്ളത്. ഈ കോട്ടയാണ് പ്രേതശല്യത്തിന്‍റെ ഉറവിടം എന്നാണ് വിശ്വാസം. യാത്രക്കിടെ ഈ കോട്ട കടന്നാല്‍ ഉടന്‍ എന്തോ ഒരു നെഗറ്റീവ് എനര്‍ജി തങ്ങളില്‍ ആവേശിച്ചതായി യാത്രക്കാര്‍ക്ക് തോന്നുമത്രേ. 

സത്യമംഗലം വനം (Sathyamangalam Wildlife Sanctuary, Tamil Nadu)

SathyamangalamForest-road

അങ്ങേയറ്റം വിജനമായ ഒരു വനപാതയാണിത്‌. പൊലീസുകാര്‍ കാട്ടുകള്ളന്‍ വീരപ്പനെ വെടിവച്ചു കൊന്നതും സത്യമംഗലം വനത്തിനുള്ളില്‍ വച്ചായിരുന്നു. ഒഴുകി നടക്കുന്ന വെളിച്ചങ്ങളും നിലവിളികളുമൊക്കെ ഈ ഭാഗത്തുള്ളതായി പറയപ്പെടുന്നു.

കശേടി ഘട്ട് (Kashedi Ghat, Mumbai-Goa Highway)

kasara-ghat

രക്തദാഹികളായ മന്ത്രവാദിനികള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇടമാണ് ഇതെന്നാണ് വിശ്വാസം. ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ മുഖവും കഴുത്തും പുറവുമെല്ലാം ‘അവര്‍’ വന്ന് മാന്തിപ്പൊളിച്ചെന്ന് സാക്ഷ്യം പറയുന്ന നിരവധി യാത്രക്കാരുണ്ട്. വാഹനങ്ങള്‍ വായുവില്‍ തൂങ്ങിക്കിടക്കുമത്രേ. കയ്യിലെ നോണ്‍ വെജ് ഭക്ഷണപ്പൊതികള്‍ കാണാതാവും എന്നും ഒരു കഥയുണ്ട്. അതുകൊണ്ട് ഈ വഴിയിലൂടെ പോകുമ്പോള്‍ കയ്യില്‍ മാംസഭക്ഷണമൊന്നും കരുതാന്‍ പാടില്ല എന്നാണ് അനുഭവസ്ഥരുടെ നിര്‍ദ്ദേശം.

Kashedi-ghat-full-mumbai-goa-highway

ഡല്‍ഹി കന്റോണ്‍മെന്‍റ് റോഡ്‌ (Delhi Cantonment Road, New Delhi)

തലസ്ഥാന നഗരിയിലും പ്രേതകഥകള്‍ക്കു പഞ്ഞമൊന്നുമില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനൊപ്പം ഓടുന്ന, വെള്ളസാരിക്കാരിയായ പ്രേതമാണ്‌ ഇവിടുത്തെ കഥകളിലെ നായിക. നിര്‍ത്തിയില്ലെങ്കില്‍ വണ്ടിയുടെ അതേ സ്പീഡില്‍ വശത്തു കൂടെ ഈ പ്രേതവും ഓടുമത്രേ. ഈ കഥ പ്രചരിക്കുന്നതു കൊണ്ടുതന്നെ ഡല്‍ഹി കന്റോണ്‍മെന്‍റ് റോഡിലൂടെ രാത്രി വണ്ടിയോടിച്ചു പോകാന്‍ മിക്കവര്‍ക്കും ഭയമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA