sections
MORE

പോക്കറ്റ് കാലിയാക്കാതെ മഞ്ഞുകാല യാത്ര, അഞ്ച് അടിപൊളി സ്ഥലങ്ങള്‍!

mussoorie
SHARE

കാശു കൂടുതല്‍ ചെലവാകാതെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ ഓഫ്സീസണ്‍ യാത്രകളാണ് നല്ലത്. ഹില്‍സ്റ്റേഷനുകളില്‍ തിരക്കൊഴിയുന്ന സമയമാണ് പൊതുവേ മഞ്ഞുകാലം. അതുകൊണ്ടുതന്നെ ചെലവിലും കാര്യമായ മാറ്റമുണ്ടാകാറുണ്ട്. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം യാത്രക്കൊരുങ്ങുന്നതാണ് നല്ലത്. ഈ വിന്ററില്‍ അധികം ചെലവില്ലാതെ പോയി വരാന്‍ പറ്റിയ അഞ്ചു സ്ഥലങ്ങള്‍ ഇതാ.

1. മസൂറി

ഉത്തരാഖണ്ഡിലെ അതിമനോഹരമായ ഒരു സ്ഥലമാണ് മസൂറി. തണുപ്പുകാലത്ത് അങ്ങേയറ്റം തണുപ്പായിരിക്കും ഇവിടെ. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവിടം സന്ദര്‍ശിക്കാന്‍ അധികം ചെലവില്ല. ഹോട്ടലുകളിലും മറ്റും നിരക്ക് കുത്തനെ താഴും.

ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറയുന്ന സമയമായതിനാല്‍ ബഹളമോ മറ്റു ശല്യമോ കൂടാതെ മനോഹരമായ ഹിമാലയക്കാഴ്ചകള്‍ ആസ്വദിക്കാം.

Gangtok-travel1

2. ഗാങ്ങ്ടോക്ക്

ഡാര്‍ജിലിങ്ങിന്‍റെ അത്ര തണുപ്പ് ഇവിടെ അനുഭവപ്പെടാറില്ല മഞ്ഞുകാലങ്ങളില്‍. ന്യൂ ഇയര്‍ സമയത്ത് പോയാല്‍ സേവനങ്ങളുടെ നിരക്കുകള്‍ മിക്കപ്പോഴും പകുതി മാത്രം നല്‍കിയാല്‍ മതിയാകും.

Gangtok

സിക്കിമിന്‍റെ മറ്റു ഭാഗങ്ങളില്‍ പൊതുവേ ഉയര്‍ന്ന തണുപ്പ് അനുഭവപ്പെടുമ്പോള്‍ ഗാങ്ങ്ടോക്കില്‍ അത്ര അസഹനീയമല്ല.

3. നൈനിറ്റാള്‍ 

കണ്ണിന്‍റെ ആകൃതിയുള്ള 'നൈനി' തടാകത്തിനു ചുറ്റും സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് നൈനിറ്റാളിന് ആ പേര് ലഭിച്ചത്. കുമാവുന്‍ മലനിരകള്‍ക്കിടയിലെ ഈ മനോഹരമായ ഭൂപ്രദേശത്ത് സഞ്ചാരികള്‍ക്ക് പൊതുവേ എല്ലാ സീസണുകളിലും ചെലവ് കുറവാണ്.

Nainital

ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടുകളില്‍ ഒന്നായ നൈനിറ്റാള്‍, കുടുംബമായി പോകുന്നവര്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. 

4. ദിഘ ബീച്ച് 

പശ്ചിമബംഗാളിലെ ഏറ്റവും പ്രശസ്തമായ ബീച്ച് നഗരമാണ് ദിഘ. വീക്കെന്‍ഡില്‍ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാം. ബീച്ച് മാത്രമല്ല, അമ്പലങ്ങളും മ്യൂസിയവും റിസോര്‍ട്ടുകളുമെല്ലാമുണ്ട് ഇവിടെ. കാശു ചെലവാക്കിത്തന്നെ ആഘോഷിക്കണമെങ്കില്‍ അതിനുള്ള ഒപ്ഷനുകളും ധാരാളമുണ്ട്. അത്ര പോപ്പുലര്‍ അല്ലാത്തതിനാല്‍ തിരക്ക് പൊതുവേ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കുറവാണ്.

കണ്ട് പഴകിയ സ്ഥലങ്ങള്‍ ഒന്നു മാറ്റിപ്പിടിക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ നേരെ വണ്ടി വിട്ടോളൂ, ബംഗാളിലേക്ക്...

5. ലോണാവാല, മഹാരാഷ്ട്ര 

lonavala-trek

പൂനെക്കും മുംബൈക്കും അടുത്തായി സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഹില്‍ സ്റ്റേഷനാണ് ലോണാവാല. മണ്‍സൂണ്‍ കാലമാണ് ഇവിടത്തെ പ്രധാന സീസണ്‍. ഹൈക്കര്‍മാരുടെയും ട്രെക്കര്‍മാരുടെയും പ്രിയപ്പെട്ട ഇടമായ ലോണാവാല പ്രകൃതിസൗന്ദര്യം കൊണ്ട് അതിസുന്ദരമാണ്. ഭാജ കേവ്സ്, ഭുഷി ഡാം, കാര്‍ല കേവ്സ്, രാജ്മച്ചി ഫോര്‍ട്ട്‌, റൈവുഡ് ലേക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍. മഞ്ഞുകാലത്ത് അധികം ചെലവില്ലാതെ പോയി വരാന്‍ പറ്റുന്ന സ്ഥലം കൂടിയാണ് ഇത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA