ADVERTISEMENT

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 2019 കടന്നു പോയത്. ഇനി ചെയ്യാനുള്ളത്, വരാന്‍ പോകുന്ന ന്യൂ ഇയര്‍ അടിപൊളിയായി ആഘോഷിക്കുക തന്നെ! യാത്രയില്ലാതെ എന്താഘോഷം? ഇതാ ന്യൂ ഇയറിന് ഇന്ത്യയില്‍ പോകാന്‍ പറ്റാവുന്ന അഞ്ചു കിടുക്കന്‍ സ്ഥലങ്ങള്‍!

1. ഗോവ 

ഗോവയില്‍ പോകാന്‍ അങ്ങനെ പ്രത്യേകിച്ച് ഒരു അവസരം വരണം എന്നൊന്നും ഇല്ല. എപ്പോഴും അണിഞ്ഞൊരുങ്ങിയിരിക്കുന്ന മണവാട്ടിയെപ്പോലെയാണ് ഗോവ. അതിമനോഹരമായ ബീച്ചുകളും ആളുകള്‍ നിറഞ്ഞൊഴുകുന്ന പാർട്ടികളുമൊക്കെയായി ന്യൂ ഇയര്‍ സമയത്ത് ഗോവ വേറെ ലെവലാണ്!

goa-trip

സൈക്കഡെലിക്ക് പാർട്ടികളും ഡി‌ജെയിങ്ങും പൂൾ‌ പാർട്ടികളും തടാകക്കരകളില്‍ നിറയെ ലൈറ്റിങ് ചെയ്തലങ്കരിച്ച പാര്‍ട്ടി സോണുകളുമെല്ലാമായി ഗോവയുടെ ഒരു വൈബ് തന്നെ മാറും ഈ സമയത്ത്. വെടിക്കെട്ടും പാട്ടും ഡാന്‍സുമെല്ലാമായി ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ പുതുവൽസരത്തെ സ്വാഗതം ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. 

ടിറ്റോസ് ബാർ, അഞ്ജുന ബീച്ച്, സിങ്ക്, കമാകി ബാർ, ഗ്രാൻഡ് ഹയാത്ത്, കഫെ മാമ്പോ, ക്ലബ് ലവ് പാഷൻ കർമ, കേളീസ്, ഹിൽ ടോപ്പ്, ക്ലബ് ക്യൂബാന തുടങ്ങിയവ ഈ സമയത്ത് പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ്.

2. ഡല്‍ഹി

ഡല്‍ഹിയില്‍ ന്യൂ ഇയര്‍ സമയത്ത് പബ്ബുകളിലും ക്ലബ്ബുകളിലും ഹോട്ടലുകളിലുമെല്ലാം സംഗീതവും ആഘോഷവും നിറയും. രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ന്യൂ ഇയര്‍ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലമാണ് ഡല്‍ഹി. 

7 ഡിഗ്രി ബ്രോഹോസ്, ഷിരോ ഹോട്ടൽ സമ്രാട്ട്, ഓവർ ദ് ടോപ്പ്, പബ് നിർവാണ, ഗോൾഫ് ബാര്‍ ഐടിസി മൗര്യ റിവല്ലറി, അണ്ടർ‌ഡോഗ്സ് സ്പോർട്സ് ബാർ & ഗ്രിൽ തുടങ്ങിയ ഇടങ്ങള്‍ ഇവിടത്തെ ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്.

3. ഉദയ്പുര്‍

കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയിലുള്ള ഉദയ്പുര്‍ കൊട്ടാരങ്ങളും തടാകങ്ങളുമെല്ലാമായി രാജകീയ അനുഭവമാണ് നല്‍കുക. ദ് കൗണ്ടിങ് ക്ലോക്ക്, അർവാന മാൾ, ബ്രൂസ് റോക്ക് കഫെ, കഫെ ക്ലോക്ക് ടൗൺ, കഫെ നിർവാണ, ഫേൺ റെസിഡൻസി, ഗസീബോ ഇൻ തുടങ്ങിയവ ഇവിടത്തെ പ്രധാന ആഘോഷ കേന്ദ്രങ്ങളാണ്.

Udaipur

4. കൊല്‍ക്കത്ത 

സന്തോഷത്തിന്‍റെ നഗരം ഈ സമയത്ത് അല്‍പം കൂടുതല്‍ സന്തോഷത്തിലായിരിക്കും! നഗരം മുഴുവന്‍ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നു. രാത്രി മുഴുവൻ പാട്ടും ഡാന്‍സുമായി നൈറ്റ്ക്ലബ്ബുകൾ സജീവമായിരിക്കും. പതിവ് ഡിജെ പാര്‍ട്ടികള്‍ മുതൽ പ്രത്യേക മാസ്‌ക്വറേഡ് പാര്‍ട്ടികള്‍ വരെ ഉണ്ടാകും ഇവിടെ ഈ സമയത്ത്.

neawyear-trip

ഓർക്കിഡ് ഗാർഡൻ, ദ് സോനെറ്റ്, തന്ത്ര, ഷിമ്മേഴ്‌സ് ലോഞ്ച്, ദി അണ്ടർഗ്രൗണ്ട് തുടങ്ങിയവ സന്ദര്‍ശിച്ചാല്‍ മികച്ച ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കു ചേരാം.

5. ഊട്ടി

അധികം തിരക്കും ബഹളവുമില്ലാതെ ശാന്തമായി ന്യൂ ഇയര്‍ ആഘോഷിക്കാനാണോ പ്ലാന്‍? ഊട്ടിയാണ് നിങ്ങള്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം. സുന്ദരമായ പ്രകൃതിയും ശുദ്ധവായുവുമെല്ലാമായി ന്യൂ ഇയര്‍ സമാധാനത്തോടെ ചെലവഴിക്കാം. 

 

ഊട്ടി ലേക്ക്, റോസ് ഗാർഡൻ, സെന്റ് സ്റ്റീഫൻസ് ചർച്ച്, നീഡില്‍ റോക്ക് വ്യൂപോയിന്റ്, ഡോഡ്ബെറ്റ പീക്ക്, അവലാഞ്ച് തടാകം തുടങ്ങിയവയെല്ലാം ഈ സമയത്ത് സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com