ADVERTISEMENT

'നീന'യിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് മലയാളികളുടെ മനം കവര്‍ന്ന മുംബൈക്കാരി സുന്ദരി ദീപ്തി സതി ഗോവയില്‍ അവധിക്കാലം തകര്‍ക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പമാണ് ദീപ്തിയുടെ യാത്ര. ഗോവയിലെ മനോഹര നിമിഷങ്ങളുടെ നിരവധി ചിത്രങ്ങള്‍ ദീപ്തി തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ആകാശനീല നിറമുള്ള ബിക്കിനിയണിഞ്ഞ് ഗോവയിലെ കടല്‍ത്തീരത്ത് നില്‍ക്കുന്ന ദീപ്തിയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അപാര ഹോട്ട് എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നത്. റൗണ്ട് സണ്‍ഗ്ലാസും വെളുത്ത മേല്‍ക്കുപ്പായവുമണിഞ്ഞ്‌ കോപ്പര്‍ ഷേയ്ഡില്‍ തിളങ്ങുന്ന മുടി കാറ്റില്‍ അലസമായി ഒഴുകി നീങ്ങുന്ന ചിത്രം കണ്ടാല്‍ 'നീന'യില്‍ കണ്ട, തോള്‍ വരെ മുടിയുള്ള ആ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന് തോന്നിപ്പോകും!

മറുഭാഷാ പ്രോജക്റ്റുകളില്‍ സജീവമായ ദീപ്തി, 2017ല്‍ ലവകുശ എന്ന സിനിമയിലായിരുന്നു മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ഒരിടവേളക്ക് ശേഷം 'ഡ്രൈവിംഗ് ലൈസന്‍സി'ലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ദീപ്തി. മറാത്തി ചിത്രമായ 'ലക്കി'യില്‍ ബിക്കിനിയിട്ട് അഭിനയിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നായിരുന്നു ദീപ്തി പ്രതികരിച്ചത്.

 

ഗോവയിലെ ഫ്ലൈ ബോര്‍ഡിംഗ്, സാഹസികത ഇഷ്ടം

View this post on Instagram

#tb #beach #beachvibes #wind #sunlight

A post shared by moonchild (@deeptisati) on

 

ബൈക്ക് റൈഡ് പാഷനായി കൊണ്ട് നടക്കുന്ന ആളാണ്‌ താനെന്ന് ദീപ്തി അഭിമുഖങ്ങളില്‍ പറയാറുണ്ട്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ദീപ്തി, ഗോവയിലെത്തിയപ്പോള്‍ ഫ്ലൈ ബോര്‍ഡിംഗ് ചെയ്യാനും മടിച്ചില്ല. കടല്‍ത്തിരകള്‍ക്കു മേലെ ആര്‍ത്തു വിളിച്ചുകൊണ്ടു ചാടിയുയരുന്ന വീഡിയോ ദീപ്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അടുത്ത തവണ ഇതിനെക്കാള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും എന്നും നടി പറയുന്നു.

 

എന്താണ് ഈ ഫ്ലൈ ബോര്‍ഡിംഗ്?

 

മീനുകള്‍ വെള്ളത്തിനു മുകളിലൂടെ അനായാസമായി തുള്ളിച്ചാടുന്നതും വെള്ളത്തിനടിയിലൂടെ ഊളിയിട്ടു നീന്തുന്നതും കണ്ടിട്ടില്ലേ? അതേപോലെ നമുക്കും പോകാന്‍ പറ്റിയാലോ? കിടുക്കന്‍ അനുഭവമായിരിക്കില്ലേ! അതാണ്‌ ഈ ഫ്ലൈ ബോര്‍ഡിംഗ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

 

കിടുക്കന്‍ അനുഭവം നല്‍കുന്ന ഈ ജലവിനോദം, 2012ല്‍ ഫ്രഞ്ച് വാട്ടർ ക്രാഫ്റ്റ് റൈഡറായ ഫ്രാങ്കി സപാറ്റ എന്നയാളാണ് കണ്ടുപിടിക്കുന്നത്.

 

ഒരു ഹോസുമായി ബന്ധിപ്പിച്ച ഒരു ബോർഡ് ആണ് ഫ്ലൈബോർഡ്. ഇവിടെ റൈഡർ കയറി നിൽക്കുന്നു. 15 മീറ്റർ വരെ വായുവിൽ ഉയർന്ന് പറക്കാനും 2.5 മീറ്റർവരെ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു പോകാനും ഈ റൈഡർക്ക് കഴിയും. ജെറ്റ് നോസിലുകളിലൂടെ റൈഡറുടെ കാലിലുള്ള ബൂട്ടുകളിലേക്ക് വെള്ളം ഉയര്‍ന്ന മര്‍ദ്ദം കൊടുക്കുമ്പോള്‍ റൈഡര്‍  വായുവിലേക്ക് പൊങ്ങുന്നു. 

 

ഹൃത്വിക് റോഷന്‍റെ 'ബാംഗ് ബാംഗ്' എന്ന ചിത്രത്തില്‍ കിടുക്കനൊരു ഫ്ലൈബോർഡ് സ്റ്റണ്ട് സീനുണ്ട്. കൂടുതല്‍ ആളുകള്‍ അറിയുന്നതോടെ അല്പാല്‍പ്പമായി ജനപ്രീതിയാര്‍ജ്ജിച്ച് വരികയാണ് ഈ വിനോദം.

 

ഇന്ത്യയില്‍ ഗോവയിലെ ബൈന ബീച്ചിലാണ് ഇത് ഉള്ളത്. www.goatravelactivities.com പോലെയുള്ള വെബ്സൈറ്റുകളില്‍ ഇത് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരാള്‍ക്ക് ഏകദേശം 2500 രൂപയാണ് ഇതിനായി ചാര്‍ജ് വരിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com